Flash News

എ.കെ. ശശീന്ദ്രന്റെ ഒഴിവിലേക്ക് തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ ധാരണ; സത്യപ്രതിജ്ഞ നാളെ

March 31, 2017

Thomas-Chandy-830x412എകെ ശശീന്ദ്രന്‍ രാജിവെച്ചതിനെ തുടര്‍ന്ന് എന്‍സിപിയുടെ പുതിയ മന്ത്രിയായി തോമസ് ചാണ്ടിയെ തെരഞ്ഞെടുത്തു. എല്‍ഡിഎഫ് യോഗത്തിലാണ് തോമസ് ചാണ്ടിയെ പിണറായി മന്ത്രിസഭയിലേക്കെടുക്കാന്‍ തീരുമാനമായത്. നാളെ വൈകിട്ട് നാല് മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് കുട്ടനാട് എംഎല്‍എ ഗതാഗതമന്ത്രിയായി അധികാരമേല്‍ക്കും. എകെ ശശീന്ദ്രനെതിരായ ജൂഡീഷ്യല്‍ അന്വേഷണം നടക്കട്ടെയെന്നും ശശീന്ദ്രന്‍ മാറിനില്‍ക്കുന്നത് തന്നെയാണ് നല്ലതെന്നുമാണ് എല്‍ഡിഎഫ് യോഗത്തില്‍ ഉണ്ടായ പൊതു വികാരം. ഇതോടെയാണ് സിപിഐഎം കേന്ദ്ര നേതൃത്വം പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച തോമസ് ചാണ്ടിക്ക് പിണറായി വിജയന്‍ മന്ത്രിസഭയില്‍ അംഗമാകാന്‍ അവസരം ലഭിച്ചത്.

മന്ത്രി എകെ ശശീന്ദ്രനെ കുടുക്കിയതാണെങ്കിലും ഇത്തരത്തിലൊരു സംഭാഷണം മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ലായിരുന്നു എന്നൊരു നിലപാടും യോഗത്തില്‍ ഉയര്‍ന്നിരുന്നു. തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ നേരത്തെ എന്‍സിപി സംസ്ഥാന നേതൃത്വം തീരുമാനമെടുത്തിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് കൈമാറിയതോടെയാണ് എല്‍ഡിഎഫ് യോഗം ഇക്കാര്യത്തില്‍ തീരുമാനമായത്.

എന്‍സിപി തോമസ് ചാണ്ടിയെ നിര്‍ദ്ദേശിച്ചതോടെ ഇതിനെതിരായി നീങ്ങേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. ഇതേ നിലപാടാണ് സിപിഐയും എടുത്തത്. എന്‍സിപിയുടെ മന്ത്രിയെ അവര്‍ തന്നെ തീരുമാനിക്കട്ടേയെന്ന നിലപാടാണ് ഘടകകക്ഷികളെടുത്തത്. ഇതോടെ എല്‍ഡിഎഫ് യോഗത്തില്‍ തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ തീരുമാനം ഉണ്ടാവുകയായിരുന്നു.

തീരുമാനം എല്‍ഡിഎഫ് യോഗത്തിന് പുറത്തേക്ക് വന്ന എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ സൂചിപ്പിച്ചെങ്കിലും ഔദ്യോഗികമായി എല്‍ഡിഎഫ് കണ്‍വീനര്‍ പ്രഖ്യാപിക്കുമെന്ന നിലപാടാണ് എടുത്തത്.

വെല്ലുവിളി ഏറ്റെടുക്കുന്നു; കെഎസ്ആര്‍ടിസി ലാഭത്തിലാക്കുക ഭാരിച്ച ഉത്തരവാദിത്വം: തോമസ് ചാണ്ടി

Thomas-Chandy_0-830x412തിരുവനന്തപുരം: ഗതാഗതമന്ത്രിയാകുക എന്ന വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്തമാണെന്നും നിയുക്ത ഗതാഗതമന്ത്രി പറഞ്ഞു. എന്‍സിപിയുടെ മന്ത്രിയായി പിണറായി മന്ത്രിസഭയിലേക്ക് നാളെ വൈകിട്ട് നാല് മണിക്കാണ് തോമസ് ചാണ്ടിയുടെ സത്യപ്രതിജ്ഞ.

ആരോപണമുക്തനായി എകെ ശശീന്ദ്രന്‍ തിരിച്ചു വന്നാല്‍ മാറിക്കൊടുക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു. ക്ലീന്‍ചിറ്റുമായി ശശീന്ദ്രന്‍ മടങ്ങിവരുമ്പോള്‍ മാറിക്കൊടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എല്‍ഡിഎഫ് യോഗമാണ് എന്‍സിപിയുടെ നിര്‍ദേശ പ്രകാരം തോമസ് ചാണ്ടിയെ മന്ത്രിയായി തീരുമാനിച്ചത്. എകെ ശശീന്ദ്രനെതിരായ ജൂഡീഷ്യല്‍ അന്വേഷണം നടക്കട്ടെയെന്നും ശശീന്ദ്രന്‍ മാറിനില്‍ക്കുന്നത് തന്നെയാണ് നല്ലതെന്നുമാണ് എല്‍ഡിഎഫ് യോഗത്തില്‍ ഉണ്ടായ പൊതു വികാരം. ഇതോടെയാണ് സിപിഐഎം കേന്ദ്ര നേതൃത്വം പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച തോമസ് ചാണ്ടിക്ക് പിണറായി വിജയന്‍ മന്ത്രിസഭയില്‍ അംഗമാകാന്‍ അവസരം ലഭിച്ചത്

thomas-chandy-saseendranതോമസ് ചാണ്ടി മന്ത്രിയാകുന്നതില്‍ സന്തോഷമെന്ന് എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. താനാണ് എന്‍സിപി യോഗത്തില്‍ തോമസ് ചാണ്ടിയുടെ പേര് മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ചതെന്നും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. എല്ലാ പിന്തുണയും വ്യക്തിപരമായും പാര്‍ട്ടി നേതാവെന്ന നിലയിലും തോമസ് ചാണ്ടിക്കുണ്ടാവുമെന്നും ശശീന്ദ്രന്‍ പറഞ്ഞു. എകെ ശശീന്ദ്രനെ ഫോണ്‍ കെണിയില്‍ കുടുക്കിയ മംഗളം വാര്‍ത്തയില്‍ ചാനല്‍ മേധാവി ആര്‍ അജിത് കുമാര്‍ അടക്കം ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പ്രത്യേക അന്വേഷണസംഘമാണ് കേസെടുത്തത്. ഐടി ആക്ടും ഗുഢാലോചനയും ഇലക്ട്രോണിക് മാധ്യമത്തെ ദുരുപയോഗം ചെയ്‌തെന്ന കുറ്റവും ചുമത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top