Flash News

സര്‍ക്കാര്‍ ജോലിയില്‍ തുടരാന്‍ ആഗ്രഹമില്ല; മറ്റെന്തെങ്കിലും നോക്കണം: ജേക്കബ് തോമസ്

March 31, 2017

Zemanta Related Posts Thumbnailതിരുവനന്തപുരം: സര്‍ക്കാര്‍ ജോലിയില്‍ തുടരാന്‍ ആഗ്രഹമില്ലെന്നും ഇനി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും ജേക്കബ് തോമസ് ഐപിഎസ്. ശിഷ്ടകാലം മറ്റെന്തെങ്കിലും ചെയ്യാനാണ് ആഗ്രഹം. കാരണം പിന്നീട് പറയാമെന്നും ജേക്കബ് തോമസ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് വിജിലന്‍സിന്റെ താല്‍ക്കാലിക ചുമതല. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചതെന്നാണ് സൂചന. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു.വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു തുടരുന്നതെന്തിനാണെന്നായിരുന്നു കോടതിയുടെ ചോദ്യം. ജിഷ വധ കേസിലെ പൊലീസ് അന്വേഷണത്തിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത് വലിയ വിവാദമുണ്ടാക്കിയിരുന്നു. ജിഷ വധക്കേസില്‍ സര്‍ക്കാരിനെ വെട്ടിലാക്കി വിജലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ജിഷ വധക്കേസിലെ അന്വേഷണം തുടക്കം മുതല്‍ പാളിയെന്നും അന്വേഷണത്തില്‍ ഗുരുതരവീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ ഗുരുതര വീഴ്ച്ച സംഭവിച്ചു. എഫ്‌ഐആര്‍ തയ്യാറാക്കിയതുമുതല്‍ മുന്‍വിധിയോടെയാണ് അന്വേഷണം നടത്തിയത്. തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നും ഡിജിപിയ്ക്കും മുഖ്യമന്ത്രിയ്ക്കും കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന പരാതികളാണ് വിജലന്‍സ് പരിശോധിച്ചത്.

പൊലീസ് അന്വേഷണത്തെക്കുറിച്ചുള്ള പരമാര്‍ശം നടത്താന്‍ വിജിലന്‍സിന് എന്താണ് അധികാരം എന്നതായിരുന്നു ഉയര്‍ന്ന ചോദ്യം. യുഡിഎഫ് മന്ത്രിമാരുടെ ഉള്‍പ്പെടെയുള്ള അന്വേഷണങ്ങള്‍ വിജിലന്‍സിന്റെ അന്വേഷണത്തിലാണ്. സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ മന്ത്രിയായിരിക്കെ നടത്തിയ നിയമനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളും വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ തല്‍സ്ഥാനത്ത് നിന്നും നീക്കാത്തത് എന്തുകൊണെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചത്. സംസ്ഥാനത്ത് വിജിലന്‍സിന്റെ അമിത ഇടപെടല്‍ നടക്കുന്നുണ്ട്. നിലവിലെ ഡയറക്ടറെ നിലനിര്‍ത്തി എങ്ങനെ മുന്നോട്ടുപോകും?. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. അഴിമതി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വാക്കാലുള്ള നിരീക്ഷണം നടത്തിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top