ശമ്പളം മുടങ്ങിയതോടെ കഷ്ടത്തിലായ ജി.പി.സെഡ് തൊഴിലാളികള്‍ക്ക് വേണ്ടി “ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍” പച്ചക്കറികളും, പഴവര്‍ഗങ്ങളും ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ആര്.എഫ്. പ്രതിനിധികള്‍ക്ക് കൈമാറി. “ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍” ചെയര്മാന് എഫ്.എം. ഫൈസലില്‍ നിന്നും ഐ.സി.ആര്.എഫ്. ജന. സെക്രട്ടറി അരുള്‍ ദാസ്, സുധീര്‍ തിരുനിലത്ത്, കെ.ടി. സലിം എന്നിവര്‍ പച്ചക്കറികളും, പഴവര്‍ഗങ്ങളും ഏറ്റു വാങ്ങി.
“ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍” പ്രസിഡന്റ് ജ്യോതിഷ് പണിക്കര്‍, സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍, ട്രഷറര്‍ ദിലീഫ്, ജോ. സെക്രട്ടറി ഷൈജു, വനിതാ വിഭാഗം ട്രഷറര്‍ ദീപ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply