Flash News

എന്‍.ഐ.ആര്‍.എഫ് റാങ്കിംഗില്‍ അമൃത സര്‍വകലാശാലയ്ക്ക് നേട്ടം

April 4, 2017

Amrita University Campus 1

Amrita University Campus 1

കൊച്ചി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യുഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (എന്‍ ഐ ആര്‍ എഫ്) റാങ്കിംഗില്‍ കോയമ്പത്തൂരിലെ അമൃത സര്‍വകലാശാലയ്ക്ക് സ്വകാര്യ സര്‍വകലാശാലകളില്‍ ഒന്നാം സ്‌ഥാനവും രാജ്യത്തെ മികച്ച സര്‍വകലാശാലകളില്‍ ഒന്‍പതാം സ്‌ഥാനവും ലഭിച്ചു. കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവദേക്കറാണ് ഈ വര്‍ഷത്തെ റാങ്കിംഗ് പട്ടിക പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗില്‍ യഥാക്രമം ഒന്നും പതിനാലും സ്‌ഥാനമായിരുന്നു അമൃത സര്‍വകലാശാലയ്ക്ക് ഉണ്ടായിരുന്നത്.

Dr. P. Venkat Rangan - Vice Chancellor, Amrita Univ

Dr. P. Venkat Rangan – Vice Chancellor, Amrita Univ

ഒരു വര്‍ഷത്തിനിടയില്‍ സ്വകാര്യ സര്‍വകലാശാലകളില്‍ ഒന്നാമതെത്താന്‍ കഴിഞ്ഞതും മികച്ച സര്‍വകലാശാലകളില്‍ ഒന്‍പതാം സ്‌ഥാനത്ത്‌ എത്താന്‍ കഴിഞ്ഞതും അഭിമാനാര്‍ഹവും സമാനതകളില്ലാത്ത നേട്ടവുമാണെന്ന് അമൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. വെങ്കട് രംഗന്‍ പറഞ്ഞു. 2003 ല്‍ സ്‌ഥാപിതമായത് മുതല്‍ അമൃത കാത്തുസൂക്ഷിക്കുന്ന അക്കാദമിക് മികവും മികച്ച ഫാക്കല്‍റ്റി സേവനവുമാണ് വിജയത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. 1:10 എന്ന മികച്ച സ്റ്റാഫ്, അധ്യാപക അനുപാതം കാത്തുസൂക്ഷിക്കുന്ന അപൂര്‍വം സര്‍വകലാശാലകളില്‍ ഒന്നാണ് അമൃത.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് സയന്‍സ് ബംഗളൂരു, ജെ എന്‍ യു, ബനാറസ് ഹിന്ദു സര്‍വകലാശാല, ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റീസേര്‍ച്ച്, ജാദവ്പൂര്‍ സര്‍വകലാശാല, അണ്ണാ സര്‍വകലാശാല, യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്, ദില്ലി സര്‍വകലാശാല എന്നിവയോടൊപ്പമാണ് അമൃതയും ഇടം പിടിച്ചത്. എന്‍ ഐ ആര്‍ എഫ് 2017 പട്ടികയില്‍ രാജ്യത്തെ ആദ്യ പത്ത് സര്‍വകലാശാലകളില്‍ മറ്റൊരു സ്വകാര്യ സര്‍വകലാശാലയും ഇടം നേടിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Amrita University Campus 3

Amrita University Campus 3

നാക് ‘എ’ സര്‍ട്ടിഫിക്കേഷനുള്ള സര്‍വകലാശാല 18000 വിദ്യാര്‍ഥികളുള്ള മികച്ച ഗവേഷക സര്‍വ്വകലാശാലകളിലൊന്നാണ്. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്‌ഥാനങ്ങളിലായി അഞ്ച് ക്യാമ്പസുകളിലായാണ് അമൃത സര്‍വകലാശാലയുടെ പ്രവര്‍ത്തനം. സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ഐവി ലീഗ് സര്‍വ്വകലാശാല ഉള്‍പ്പെടെയുള്ള മികച്ച യു എസ് സ്‌ഥാപനങ്ങളുമായും യൂറോപ്യന്‍ സര്‍‌വകലാശാലകളുമായും അമൃത സഹകരിക്കുന്നുണ്ട്. മാതാ അമൃതാനന്ദമയീ മഠമാണ് അമൃത സര്‍വകലാശാല നിയന്ത്രിക്കുന്നത്.

മാതാ അമൃതാനന്ദമയി ദേവിയാണ് അമൃത സര്‍വകലാശാലയുടെ സ്‌ഥാപകയും ചാന്‍സലറും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top