Flash News
കുട്ടികളെ ഉള്‍പ്പെടുത്തി നടത്തുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം   ****    ശബരിമലയിലെ യുവതീ പ്രവേശനം തടയാനുളള ബില്ല്: അനുമതി തേടി പ്രേമചന്ദ്രന്‍; അനുകൂലിക്കുന്നുവെന്ന് കുമ്മനവും കോൺഗ്രസ്സും   ****    ബിനോയ് കോടിയേരി മൂന്നു ദിവസത്തിനകം മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന്   ****    ആ ചിത്രം അറം പറ്റിയപോലെയായി; ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ വീരമൃത്യു വരിച്ച മേജര്‍ കേതന്‍ ശര്‍മ്മയുടെ അവസാന വാട്സ്‌ആപ്പ് സന്ദേശം; വിശ്വസിക്കാനാവാതെ കുടുംബം   ****    സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്   ****   

അണ്ടര്‍ 17 ഫുട്ബോള്‍ ലോക കപ്പ് മത്സരം; വൊളന്റിയര്‍മാര്‍ക്ക് കൊച്ചിയോട് താല്പര്യം

April 5, 2017

kochi-stadium-830x412ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിനായി വൊളന്റിയര്‍മാരെ ക്ഷണിച്ചപ്പോള്‍ ഇഷ്ടവേദിയായി കൂടുതല്‍ പേരും തെരഞ്ഞെടുത്തത് കൊച്ചിയെ. ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ഡല്‍ഹിയില്‍ നിന്നാകുമ്പോഴാണ് കൊച്ചിയ്ക്ക് വേണ്ടി ആരാധകരുടെ ‘കടിപിടി’. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം കൊച്ചിയ്ക്ക് സെമി ഫൈനല്‍ പോലും നല്‍കാന്‍ തയ്യാറാകാത്തപ്പോഴാണ് ഫിഫ അധികൃതരെ തന്നെ ഞെട്ടിച്ചുളള കൊച്ചിയുടെ ഈ കുതിപ്പ്.

ഇതുവരെ ഇരുപതിനായിരത്തിലധികം അപേക്ഷകളാണു ലഭിച്ചത്. ഇതില്‍ 7935 പേര്‍ ഇഷ്ടനഗരമായി തിരഞ്ഞെടുത്തതു കൊച്ചിയാണ്. വൊളന്റിയറായി ജോലിചെയ്യാന്‍ ഇഷ്ടമുള്ള നഗരങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ രേഖപ്പെടുത്താന്‍ അപേക്ഷയില്‍ കോളമുണ്ട്. ഇതിലാണു കൊച്ചി ബഹുദൂരം മുന്നിലെത്തിയത്. വൊളന്റിയര്‍ പദ്ധതി തുടങ്ങി ആദ്യദിനംതന്നെ 8156 പേര്‍ റജിസ്റ്റര്‍ ചെയ്തു. 68 രാജ്യങ്ങളില്‍നിന്നുള്ള അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. 34 വ്യത്യസ്ത ഭാഷകളില്‍നിന്നുള്ളവരാണ് ഇവര്‍.

തെരഞ്ഞെടുക്കപ്പെടുന്ന വൊളന്റിയര്‍മാര്‍ക്കു ജഴ്‌സിയുള്‍പ്പെടുന്ന ഫുട്‌ബോള്‍ കിറ്റ്, യാത്രാ ബത്ത, സൗജന്യ മല്‍സര ടിക്കറ്റ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. മല്‍സരങ്ങള്‍ക്കു പുറമേ ഫിഫയും പ്രാദേശിക സംഘാടക സമിതിയും ആസൂത്രണം ചെയ്യുന്ന വിവിധ പദ്ധതികള്‍ക്കും വൊളന്റിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തും. മീഡിയ, ഹോസ്പിറ്റാലിറ്റി, ഗതാഗതം, പ്രോട്ടോക്കോള്‍, സമ്മാനവിതരണ ചടങ്ങുകള്‍, ലഗേജ് സര്‍വീസ്, ഡോപിങ് കണ്‍ട്രോള്‍, ആരാധകര്‍ക്കുള്ള വിവിധ സേവനങ്ങള്‍ എന്നിയെല്ലാം ഇതിലുള്‍പ്പെടും. ഒരു മാസം മുന്‍പാണു വൊളന്റിയര്‍ അപേക്ഷ ക്ഷണിച്ചത്. മേയ് 15 വരെ അപേക്ഷിക്കാം.

(അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

ഒക്ടോബര്‍ ആറുമുതല്‍ 28 വരെ കൊച്ചിയുള്‍പ്പെടെ ആറു വേദികളിലാണു ടൂര്‍ണമെന്റ് നടക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top