Flash News

ഫോമാ മിഡ്-അറ്റ്‌ലാന്റിക് റീജിയണ്‍ യുവജനോത്സവം ജൂണ്‍ 3 ന് ഫിലഡല്‍ഫിയായില്‍

April 5, 2017

Fomaa region group pictureഫിലഡല്‍ഫിയ: ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസ്സിയേഷന്‍സ് ഓഫ് ദി അമേരിക്കാസ് മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ യുവജനോത്സവം ജൂണ്‍ 3 ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 8:30 വരെ ഫിലഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ച് (10197 Northeast Ave,Philadelphia, PA 19116) വിവിധ വേദികളിലായി നടത്തപ്പെടുന്നു.

പ്രവാസി മലയാളികളിലെ കലാതിലകത്തെയും കലാപ്രതിഭയെയും കണ്ടെത്തുവാന്‍ നടത്തുന്ന ഈ മത്സരങ്ങള്‍ അമേരിക്കയിലെ രണ്ടാം തലമുറയിലെയും മൂന്നാം തലമുറയിലെയും കുട്ടികള്‍ക്ക് നവ്യാനുഭവമായിരിക്കും. മലയാള സംസ്കാരവും പൈതൃകവും ഊട്ടിയുറപ്പിക്കുവാന്‍ എന്നും ഫോമാ മുന്‍പന്തിയില്‍ നില്‍ക്കുന്നു. മലയാള സംസ്കാരവും മലയാള തനിമയും നിലനിര്‍ത്തുവാന്‍ പ്രവാസികള്‍ ബദ്ധശ്രദ്ധരാണ്. അവരുടെ അടുത്ത തലമുറ ആ തനിമ നിലനിര്‍ത്തണം എന്ന് അവര്‍ ആഗ്രഹിക്കുന്നു. അതിനായി തങ്ങളുടെ മക്കളെ ആ കലാവാസനയില്‍ പരിപോഷിപ്പിക്കുവാന്‍ അവര്‍ ശ്രദ്ധ ചെലുത്തുന്നു. അവരുടെ ഈ ഉദ്യമത്തെ പ്രോത്സാഹിപ്പിക്കുവാന്‍ ഫോമാ ദേശീയസമിതി തീരുമാനിച്ചു. അതിനായി ഒരു cultural affairs committee രൂപികരിച്ചു. അതിന്റെ ഭാഗമായി ഫോമായുടെ പന്ത്രണ്ട് റീജിയണുകളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും, അതില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന വിജയികള്‍ 2018 ല്‍ ചിക്കാഗോയില്‍ അരങ്ങേറുന്ന അന്തര്‍ദേശീയ കുടുംബ സമ്മേളനത്തോടനുബന്ധിച്ചു നടത്തുന്ന മത്സരങ്ങളില്‍ പങ്കെടുക്കും. അതില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കുന്ന യുവാവിനും യുവതിക്കും യഥാക്രമം കലാപ്രതിഭ കലാതിലകം പട്ടങ്ങളും ക്യാഷ് അവാര്‍ഡുകളും സമ്മാനിക്കും. കൂടാതെ മറ്റ് വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതായിരിക്കും.

മിഡ്-അറ്റ്‌ലാന്റിക് റീജിയണല്‍ വൈസ് പ്രസിഡന്റ് സാബു സ്കറിയായുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി റീജിയണല്‍ യുവജനോത്സവ മാമാങ്കത്തിന് ചുക്കാന്‍ പിടിക്കുന്നു. ആര്‍ട്സ് ചെയര്‍മാന്‍ ഹരികുമാര്‍ രാജന്‍ നയിക്കുന്ന ആര്‍ട്സ് കമ്മിറ്റി ഇതിന്റെ പ്രവര്‍ത്തന വിജയത്തിനായി അഹോരാത്രം പ്രയത്നിക്കുന്നു. ഈ യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2017 മെയ് 15 ന് മുന്‍പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ഈ കലാമാമാങ്കത്തില്‍ പങ്കാളികളാകുവാന്‍ ഡെലവെയര്‍, പെന്‍സില്‍വാനിയ, ന്യൂജേഴ്സി സംസ്ഥാനങ്ങളിലെ എല്ലാ മലയാളി കലാകാരന്മാരെയും കലാകാരികളെയും സവിനയം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങൾക്ക്: സാബു സ്കറിയ (RVP) 267-980-7923, ജോജോ കോട്ടൂര്‍ (സെക്രട്ടറി) 610-308-9829, ബോബി തോമസ് (Treasurer) 862-812-0606, ഹരികുമാര്‍ രാജന്‍ (Arts Chairman) 917-679-7669, സന്തോഷ് എബ്രഹാം (PRO) 215-605-6914, സിറിയക് കുര്യന്‍ (ഫോമാ ദേശീയ സമിതി അംഗം) 201-723-7997, അലക്സ് ജോണ്‍ (Regional Convention Chairman) 908-313-6121.

YOUTH FESTIVAL 2017


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top