- Malayalam Daily News - http://www.malayalamdailynews.com -

പൊലീസ് നടപടികളില്‍ അതൃപ്തി; മുഖ്യമന്ത്രി ഇടപെടുന്നു

Pinarayതിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിന് കടുത്ത അതൃപ്തി. പല കേസുകളിലും എഫ്.ഐ.ആര്‍ ഇടുന്നതുള്‍പ്പെടെ കാര്യങ്ങളില്‍ വീഴ്ച വരുന്നത് സേനക്കും സര്‍ക്കാറിനും ക്ഷീണമായി. ഈ സാഹചര്യത്തില്‍ ഉന്നതതല ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി താക്കീത് നല്‍കി‍.

പൊലീസ് രഹസ്യാന്വേഷണവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. താഴെത്തട്ടില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരോട് നേരിട്ട് നിലപാട് വ്യക്തമാക്കാനും മുഖ്യമന്ത്രി തീരുമാനിച്ചു. ഇതിനായി 22, 24, 29, 30 തീയതികളില്‍ റേഞ്ച് അടിസ്ഥാനത്തില്‍ യോഗം ചേരും. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ റേഞ്ചുകളില്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ എസ്.ഐ, സി.ഐ, ഡിവൈ.എസ്.പി, എസ്.പി, ഡി.ഐ.ജി റാങ്കിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഐ.ജിമാരുടെ അധ്യക്ഷതയിലാകും യോഗം ചേരുക.

ജിഷ്ണുവിന്റെ മാതാപിതാക്കളെ പൊലീസ് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്നല്ല യോഗം ചേരുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പൊലീസിന്റെ ശൈലി മാറ്റിയെടുക്കുന്നതിന് നേരത്തേ തീരുമാനിച്ച യോഗമാണ് പ്രസ്തുത തീയതികളില്‍ ചേരുന്നത്. ഇതിന് പുതിയ സംഭവവികാസങ്ങളുമായി ബന്ധമില്ലെന്നും ഓഫിസ് വിശദീകരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]