Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    പ്രവാസികളില്‍ നിന്ന് ക്വാറന്‍റൈന്‍ ചിലവ് ഈടാക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധം   ****    കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘ്പരിവാര്‍ വി സിയെ അവരോധിക്കാന്‍ അനുവദിക്കില്ല: ഫ്രറ്റേണിറ്റി പ്രക്ഷോഭത്തിലേക്ക്   ****    എം.പി.വീരേന്ദ്രകുമാര്‍ കാലുറച്ച കാഴ്ചപ്പാടുള്ള വ്യക്തിത്വമെന്ന് കാരൂര്‍ സോമന്‍   ****    കോവിഡ്-19: കേരളത്തില്‍ ഹോട്ട്സ്പോട്ടുകള്‍ കൂടുന്നു, ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് പാലക്കാട്ട്   ****    രാമക്ഷേത്ര നിര്‍മ്മാണം: പാക്കിസ്താന്റെ എതിര്‍പ്പ് ഇന്ത്യ നിരസിച്ചു   ****   

നിവേദ്യം (കവിത): ജ്യോതിലക്ഷ്മി നമ്പ്യാര്‍, തയ്യൂര്‍

April 7, 2017

Nivedyam sizeവാര്‍ത്തിങ്കള്‍ മങ്ങി പൊലിഞ്ഞൊരീ രാത്രിയില്‍
കാര്‍മുകില്‍ വര്‍ണ്ണാ നീ എങ്ങുപോയി!
പകരുവാനായിട്ടുണ്ടേറെയെനിക്കിന്നു
കായാമ്പൂ വര്‍ണ്ണാ നിന്‍ കര്‍ണ്ണങ്ങളില്‍

കള്ളച്ചിരിയുമായി വെറുതെയിരുന്ന് നീ
എന്‍ മനോഗദ്ഗദം കേള്‍ക്കരുതേ
ഗോപിക ഞാന്‍ നിന്റെ ഓടകുഴല്‍ നാദ
ശ്രവണത്തില്‍ ഓടിയടുക്കുന്നവള്‍

ഇന്നലെ മന്മഥ ശയ്യയൊരുക്കിയെന്‍
കാന്തനെന്‍ ചാരത്ത് വന്നനേരം
മനതാരില്‍ ഞാന്‍ കണ്ട ദിവ്യമാം രൂപം
മധുസൂദനാ നിന്റെയായിരുന്നു

വാത്സല്യമോടവന്‍ എന്നെ അണച്ചപ്പോള്‍
കാതില്‍ ചൊരിഞ്ഞൊരോ കിന്നാരങ്ങള്‍
നിര്‍വൃതിയെന്നില്‍ നിറച്ചു എന്‍ നിശ്വാസ
ചൂടില്‍ അവനും വശംവദനായി

മാറിലെ കാഞ്ചനഹാരമമര്‍ന്നപ്പോള്‍
ശ്രീവത്സാ കാന്തിയെ ഞാനറിഞ്ഞു
മാടിയൊതുക്കിയവനെന്‍ കുനു കൂന്തല്‍
നിന്‍ കരസ്പര്‍ശം പോല്‍ ഞാന്‍ നിനച്ചു

തമ്മിലടക്കം പറഞ്ഞു ചിരിച്ചപ്പോള്‍
കൈവളക്കൂട്ടങ്ങള്‍ ഓര്‍ത്തു നിന്നെ
കൊഞ്ചിതുടങ്ങിയെന്‍ പാദസരങ്ങളും
പങ്കജാക്ഷ നിന്നിലലിയുംപോലെ

കാമാര്‍ത്തനവനുടെ കള്ളനോട്ടങ്ങള്‍ നിന്‍
കണ്‍പീലി എന്നെ ഉഴിയും പോലെ
ശ്രവിച്ചത് കണ്ണാ നിന്‍ ഹൃദയത്തുടിപ്പുകള്‍
അവനെന്നെ ചുറ്റി പടര്‍ന്ന നേരം

ചുംബിച്ചടുപ്പിച്ച നേരത്തും ഞാന്‍ – നിന്റെ
അമൃതാധരങ്ങളെ ഓര്‍ത്തുപോയി
നിന്‍ കരസ്പര്ശനമേല്‍ക്കുന്നപോലെ ഞാന്‍
അവനുടെ ലാളന ആസ്വദിച്ചു

ആ ഉടയാട ഞാന്‍ സ്പര്‍ശിച്ചു കണ്ണാ നിന്‍
പീത പട്ടാംബരമെന്ന പോലെ
യമുനാ പുളിനത്തിന്‍ സൈകതത്തില്‍ എന്റെ
ആടകള്‍ ഓരോന്നായി ഊര്‍ന്നു വീണു.

യമുനാ പുളിനത്തില്‍ കള്ളനെപോലെന്നും
നീയെത്തും പോലെ എനിക്ക് തോന്നി
അവനെന്നെ പുല്‍കുന്ന നേരത്തും ഞാന്‍ –
നിന്റെ ചിന്തയില്‍ ആമഗ്നയായിരുന്നു.

ആടിത്തിമര്‍ത്തു ഞാന്‍ ആരാധാ-മാധവം
എന്‍ പ്രാണനാഥാ ഞാന്‍ നിന്നോടൊപ്പം
നിര്‍വൃതി പൂണ്ട് ഞാന്‍ കണ്ണ് തുറന്നപ്പോള്‍
കാര്‍മുകില്‍ വര്‍ണ്ണാ നീയെങ്ങുപോയി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top