Flash News

നവജാത ശിശുവിന്റെ ഹൃദയം​ നെഞ്ചിനു പുറത്ത്​

April 9, 2017, സ്വന്തം ലേഖകന്‍

baby with heart infront of chestമധ്യപ്രദേശ്: ശരീരത്തിന് പുറത്ത് ഹൃദയവുമായി കുഞ്ഞ് പിറന്നു. 10 ലക്ഷം ജനനങ്ങളില്‍ എട്ടില്‍ മാത്രം കണ്ടുവരുന്ന അപൂര്‍വ പ്രതിഭാസമായ എക്ടോപിയ കോര്‍ഡിസ് എന്ന അവസ്ഥയെതുടര്‍ന്നാണ് ജനനം.

മധ്യപ്രദേശിലെ ഖജുരാഹോ ടൗണിലാണ് നെഞ്ചിനു മുകളില്‍ മിടിക്കുന്ന ഹൃദയവുമായി കുഞ്ഞ് പറന്നത്. ഖജുരാഹോ ശില്‍പങ്ങൾ സംരക്ഷിക്കുന്ന വകുപ്പിലെ സെക്യൂരിറ്റി ഗാര്‍ഡ് ആയ അരവിന്ദ് പട്ടേല്‍ ആണ് കുഞ്ഞിന്റെ പിതാവ്. കുഞ്ഞിന്റെ ചികിത്സക്ക് ആവശ്യമായ സാമ്പത്തിക സഹായം മുഖ്യമന്ത്രിയുടെ ശിശുക്കളുടെ ഹൃദയാരോഗ്യ പദ്ധതിയില്‍ നിന്ന് നല്‍കും. ജില്ലയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇത് രണ്ടാമത്തെ കുഞ്ഞാണ് ഇത്തരത്തില്‍ ജനിക്കുന്നത്.

ഹൃദയം ഭാഗികമായോ പൂര്‍ണമായോ സ്ഥാനം തെറ്റി ശരീരത്തിനുപുറത്ത് കാണപ്പെടുന്ന അവസ്ഥയാണ് എക്ടോപിയ കോര്‍ഡിസ്. ഭ്രൂണവളര്‍ച്ചയുടെ ആദ്യഘട്ടത്തിലുണ്ടാകുന്ന ചില തകരാറുകളാണ് ഇതിനുകാരണം. ഇങ്ങനെ പുറത്തുവരുന്ന ഹൃദയം കഴുത്ത്, നെഞ്ച്, വയറ് എന്നിവയോട് ചേര്‍ന്നാണ് കാണപ്പെടുക.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top