Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

ഫ്രിഡ്ജിനകത്ത് പെരുമ്പാമ്പ്; ജോഹന്നസ്ബര്‍ഗിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് സംഭവം

April 10, 2017

python-superസൂപ്പര്‍ മാര്‍ക്കറ്റില്‍ തൈര് വാങ്ങാനെത്തിയ ഉപഭോക്താവ് ഫ്രീഡ്ജിനടുത്തെത്തിയപ്പോള്‍ ഞെട്ടിപ്പോയി. ഫ്രിഡ്ജിനുള്ളില്‍ ഒരു കൂറ്റന്‍ പെരുമ്പാമ്പ്. സൗത്താഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗിലുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റിലാണ് സംഭവം. തണുത്തുറഞ്ഞ നിലയിലായിരുന്നു പെരുമ്പാമ്പ്. സൂപ്പര്‍ മാര്‍ക്കറ്റിനു പിന്നിലുള്ള പൊന്തക്കാട്ടിനുള്ളില്‍ നിന്ന് മേല്‍ക്കൂരവഴിയോ മലിനജലം ഒഴുക്കി വിടുന്ന ഓടയിലൂടെയോ അകത്തെത്തിയതാകാം പെരുമ്പാമ്പെന്ന് മാനേജര്‍ മാര്‍ട്ടി എസ്‌നൗഫ് വ്യക്തമാക്കി.

ഫ്രിഡ്ജില്‍ നിന്നും വലിച്ചിറക്കിയ പെരുമ്പാമ്പിന് പതിമൂന്നടിയിലധികം നീളമുണ്ടായിരുന്നു. ശീതീകരണ സംവിധാനത്തിലകപ്പെട്ട് മരവിച്ചു പോയ പാമ്പിന്റെ അവയവങ്ങള്‍ പൂര്‍വ സ്ഥിതിയിലാകാന്‍ 48 മണിക്കൂറിലധികം വേണ്ടിവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വനപാലകരെത്തി പിടികൂടിയ പെരുമ്പാമ്പിനെ സുരക്ഷാസങ്കേതത്തിലേക്കു മാറ്റി. ആരോഗ്യം വീണ്ടെടുത്ത ശേഷം പാമ്പിനെ ക്രൂഗര്‍ വന്യജീവി സങ്കേതത്തിലേക്കയയ്ക്കാനാണു തീരുമാനം. സൂപ്പര്‍ മാര്‍ക്കറ്റിലെ ഫ്രിഡ്ജില്‍ പതുങ്ങിയിരുന്ന പെരുമ്പാമ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top