- Malayalam Daily News - http://www.malayalamdailynews.com -

ചെമ്മീന്‍ തീയല്‍ (സുജ സെലിന്‍ എബി)

chemmeen theeyalരുചിയേറിയതും, വളരെ പെട്ടെന്ന് പാചകം ചെയ്യാവുന്നതുമായ ചെമ്മീന്‍ തീയല്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ.

ചേരുവകള്‍:

1. ചെമ്മീന്‍ – 40 – 60 (പാക്കറ്റ്)
2. ചുവന്നുള്ളി – 5 എണ്ണം
3. ഉരുളകിഴങ്ങ് -1 എണ്ണം
4. തക്കാളി – 3 എണ്ണം
5. പച്ചമുളക് – 4 എണ്ണം
6. തേങ്ങാ പീര – പാകത്തിന്
7. മല്ലിപ്പൊടി – 3 ടീസ്പൂണ്‍
8. മുളക്പൊടി – 3 ടീസ്പൂണ്‍
9. ഉലുവപൊടി – അര ടീസ്പൂണ്‍
10.കുരുമുളക്പൊടി – 1 ടീസ്പൂണ്‍
11.മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍
12.വെളിച്ചണ്ണ, കറിവേപ്പില, ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം:

ചെമ്മീന്‍ നല്ലതായി ക്ലീന്‍ ചെയ്തു പുഴുങ്ങി മാറ്റി വയ്ക്കുക.

ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ചു തേങ്ങാ വറുക്കണം. തേങ്ങാ പീര മൂക്കുമ്പോള്‍, ചെറുതീയില്‍ ചേരുവകളെല്ലാം ഇതിലേക്ക് ചേര്‍ത്ത് ചൂടാക്കി എടുക്കുക. ഈ കൂട്ട് നന്നായി അരച്ചെടുക്കുക.

ഒരു പാനില്‍ അല്പം എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ചതിനു ശേഷം അല്ലിയായി മുറിച്ച ചുവന്നുള്ളി ചേര്‍ത്ത് വഴറ്റുക. ചെറുതായി വഴന്നു വരുമ്പോള്‍ ഉരുളകിഴങ്ങും തക്കാളിയും പച്ചമുളകും ചേര്‍ത്ത് മൊത്തത്തില്‍ നല്ലതായി വഴറ്റുക. ഒപ്പം തന്നെ കറിവേപ്പിലയും ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക.

നന്നായി വഴന്നു എന്ന് തോന്നിയാല്‍ അരച്ച തേങ്ങാകൂട്ട് ചേര്‍ക്കുക. അടച്ചുവെച്ച് കുറുകുന്നത് വരെ വേവിക്കുക. ശേഷം ചെമ്മീന്‍ പുഴുങ്ങിയത് ചേര്‍ത്തിളക്കി 4 മിനുട്ട് ചെറുതീയില്‍ അടച്ചു വയ്ക്കുക. സ്വാദേറിയ ചെമ്മീന്‍ തീയല്‍ റെഡി.

പ്രവാസി മലയികളുടെ ഇടയില്‍ നാടന്‍ ഊണിനു പ്രിയം ഏറിവരുന്ന ഈ കാലഘട്ടത്തില്‍ ചെമ്മീന്‍ തീയല്‍ സൈഡ് ഡിഷ് ഒന്ന് പരീക്ഷിച്ചു നോക്കൂ.

suja1

[1] [2] [3] [4] [5]