Flash News
സംഘ്പരിവാറിനേയും ആര്‍‌എസ്‌എസ്സിനേയും പിന്തുടര്‍ന്ന് കോണ്‍ഗ്രസും ശബരിമലയിലേക്ക്; നിരോധനാജ്ഞ ലംഘിച്ചിട്ടേ മടങ്ങൂ എന്ന് ഉമ്മന്‍‌ചാണ്ടിയും രമേശ് ചെന്നിത്തലയും   ****    കറുത്ത കൊടി കാണുമ്പോള്‍ വിരണ്ടോടാന്‍ ഞാന്‍ പാണക്കാട് തറവാട്ടില്‍ നിന്നല്ല മന്ത്രിയായത്, എകെജി സെന്ററില്‍ നിന്നാണ്; മുസ്ലീം ലീഗിനെതിരെ ആഞ്ഞടിച്ച് ജലീല്‍   ****    വിദേശരാജ്യങ്ങളിലിരുന്ന് സോഷ്യല്‍ മീഡിയകള്‍ വഴി ശബരിമലയില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി തിരികെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു   ****    ശബരിമലയില്‍ തുടര്‍ന്നും അപകടമണി മുഴങ്ങുന്നു: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തരംഗം സൃഷ്ടിക്കാന്‍ രംഗീലയിലൂടെ ബോളിവുഡ് തരംഗം സണ്ണി ലിയോണ്‍   ****   

സി‌പി‌എം കൈയ്യേറ്റക്കാരുടേയും ഭൂമാഫിയയുടേയും കൂടെ; പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

April 13, 2017

gomathy_1404മൂന്നാര്‍ : സിപിഎമ്മിന്റെ തൊഴിലാളി വിരുദ്ധ നിലപാടിലും കൈയ്യേറ്റക്കാരെയും റിയല്‍ എസ്റ്റേറ്റ് മാഫിയകളെ സംരക്ഷിക്കുന്നതിലും പ്രതിഷേധിച്ച് രാജി വെയ്ക്കുകയാണെന്നറിയിച്ച് പെമ്പിളൈ ഒരുമൈ സമരത്തിന് നേതൃത്വം കൊടുത്തവരില്‍ ഒരാളായ ഗോമതി അഗസ്റ്റിന്‍. തോട്ടം തൊഴിലാളികള്‍ക്ക് വിരുദ്ധമായ നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത്. മൂന്നാറിലെ കയ്യേറ്റ മാഫിയയെ പാര്‍ട്ടി സഹായിക്കുകയാണ്. തോട്ടം തൊഴിലാളികള്‍ക്കായി ഒന്നും ചെയ്യാന്‍ സിപിഐഎമ്മിന് സാധിക്കുന്നില്ലെന്നും ഇതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്നും ഗോമതി പറഞ്ഞു. ഇനി താന്‍ തിരികെ തന്റെ സംഘടനയായ പെമ്പിളൈ ഒരുമൈയിലേക്ക് തന്നെ മടങ്ങുകയാണെന്നും ഗോമതി പറഞ്ഞു.

തോട്ടംതൊഴിലാളികളുടെ കൂലി, ബോണസ്, മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന ഉറപ്പിന്മേലും ഒരു സംഘടിത അധികാര പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ തോട്ടംതൊഴിലാളികള്‍ക്കായ് കൂടുതല്‍ മെച്ചപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന ധാരണകൊണ്ടുമാണ് സിപിഐഎമ്മിലേക്ക് പോയത്. എന്നാല്‍ ചെറുകിടവന്‍കിട കയ്യേറ്റക്കാരെയും തോട്ടം മാനേജ്‌മെന്റിനെയും ഏത് സാഹചര്യത്തിലും സംരക്ഷിക്കുന്ന നിലപാടാണ് അവരുടേതെന്നും കുറച്ച് കാലംകൊണ്ടുതന്നെ ബോധ്യപ്പെട്ടു. തോട്ടംതൊഴിലാളികളുടെ കൂലിയോ അടിസ്ഥാന പ്രശ്‌നങ്ങളോ അവരുടെ അജണ്ടയിലേ ഇല്ലായിരുന്നു. തൊഴിലാളി പ്രശ്‌നം മുന്‍നിര്‍ത്തി ഒരു ചെറു പ്രക്ഷോഭം പോലും നടത്തുവാന്‍ ഈകാലയളവില്‍ അവര്‍ക്കായില്ല. കൈയേറ്റക്കാര്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കും നിയമത്തെയും ഭരണസംവിധാനത്തെയും മറികടക്കാന്‍ സഹായിക്കുന്നതിനാണ് അധികാരം ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. സിപിഐഎം പ്രാദേശിക ഘടകങ്ങളുടെയും ജില്ലാ കമ്മറ്റിയുടെയും നേതൃത്വത്തില്‍ നിരവധി കയ്യേറ്റങ്ങള്‍ മൂന്നാറില്‍ അരങ്ങേറുന്നുണ്ടെന്നും ഗോമതി പറഞ്ഞു.

മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ചരിത്രസമരത്തില്‍ നിന്നുമാണ് ഗോമതി അഗസ്റ്റിനും ലിസി സണ്ണിയും എന്ന നേതാക്കളുണ്ടാകുന്നത്. തുടര്‍ന്ന് ഇവര്‍ പെമ്പിളൈ ഒരുമയുടെ സാരഥികളുമായി. സമരത്തിനുശേഷം നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പെമ്പിളൈ ഒരുമൈയുടെ സ്ഥാനാര്‍ത്ഥിയായി ഗോമതി ദേവികുളം ബ്ലോക്കില്‍ നിന്നും മത്സരിച്ച് വിജയിച്ചിരുന്നു.

പെമ്പിളൈ ഒരുമൈയിലുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങളും എഐഡിഎംകെയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ചാണ് ഗോമതിയെ പുറത്താക്കുന്നത്. തുടര്‍ന്നാണ് സിപിഐഎമ്മിലേക്ക് എത്തുന്നത്. 2016 ജനുവരിയിലാണ് ഗോമതി സിപിഐഎമ്മില്‍ ചേരുന്നത്. മൂന്നാറിലെ സമരത്തിന് മുമ്പ് ഗോമതി സിപിഐയുടെ ട്രേഡ് യൂണിയനായ എഐടിയുസിയിലായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top