Flash News
കുട്ടികളെ ഉള്‍പ്പെടുത്തി നടത്തുന്ന റിയാലിറ്റി ഷോകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം   ****    ശബരിമലയിലെ യുവതീ പ്രവേശനം തടയാനുളള ബില്ല്: അനുമതി തേടി പ്രേമചന്ദ്രന്‍; അനുകൂലിക്കുന്നുവെന്ന് കുമ്മനവും കോൺഗ്രസ്സും   ****    ബിനോയ് കോടിയേരി മൂന്നു ദിവസത്തിനകം മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന്   ****    ആ ചിത്രം അറം പറ്റിയപോലെയായി; ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെ വീരമൃത്യു വരിച്ച മേജര്‍ കേതന്‍ ശര്‍മ്മയുടെ അവസാന വാട്സ്‌ആപ്പ് സന്ദേശം; വിശ്വസിക്കാനാവാതെ കുടുംബം   ****    സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ കേസ്   ****   

കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ നോവല്‍ “ഉപ്പുഴി” പ്രകാശനം ചെയ്തു

April 13, 2017

elamathaകരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി രചിച്ച “ഉപ്പുഴി’ എന്ന നോവല്‍, ഏപ്രില്‍ എട്ടാം തീയതി നോവലിസ്റ്റ് ജോണ്‍ ഇളമത, അഡ്വ. ശ്രീമതി ലതാ മേനോന് നല്‍കി പ്രകാശനം ചെയ്തു. ബ്രാംപ്ടണിലുള്ള ചെങ്കൂസി ഹയര്‍ സെക്കന്‍ററി സ്കൂളില്‍ ഓം കള്‍ച്ചറല്‍ അസ്സോസിയേഷന്‍ നടത്തിയ വിഷുദിന മഹോത്സവ പരിപാടിയാണ് വേദിയായത്. ശ്രീ നമ്പൂതിരി ബ്രാംപ്ടണ്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. സംസ്കൃത ഭാഷാപണ്ഡിതനായ അദ്ദേഹം ബാലസാഹിത്യ കഥകളും, നോവലും മുമ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആദ്ധ്യാത്മികതയും, സംസ്ക്കാരവും, സാഹിത്യവും സമന്വയിപ്പിക്കുന്ന ശൈലിയാണ് അദ്ദേഹത്തിന്റെ രചനകളുടെ മുഖധാര. “ഉപ്പുഴി” സത്യവും, മിഥ്യയും, ഭാവനയും ഇഴപിരിയുന്ന നോവലാണ്. പട്ടാമ്പിക്കടുത്ത വെണ്ണൂരെന്ന ദേശത്തിന്‍െറ കര്‍മ്മഫലങ്ങളുടെയും ജന്മപരമ്പരകളുടെയും കഥ കൈയ്യടക്കത്തോടെ അഖ്യാനിക്കുന്നു. ഉപ്പഴി എന്ന ശാപഗര്‍ത്തം ആധുനിക മനുഷ്യവര്‍ഗ്ഗത്തിന്‍െറ വിനാശങ്ങളുടെ അത്യന്തികവിധിയായി തീരുന്നു. പരമസാധുവായ ഒരുവനെ തല്ലിക്കൊന്നപ്പോള്‍, പാണരുടെ പരദേവത ഇടിമിന്നിലിലൂടെ പാടത്തൊരു ഗര്‍ത്തമുണ്ടാക്കി. ഉപ്പുകുഴി !, പാപികള്‍ക്ക് മരണം വിധിക്കുന്ന ഉപ്പുകുഴി! അതാണ് പിന്നീട് “ഉപ്പുഴി”യാത്.

ഒരു ദേശത്തിന്‍െറ കഥ, കര്‍മ്മഫലങ്ങളുടെ കഥ എന്നതിനപ്പുറം മനുഷ്യമനസുകളുടെ സങ്കീര്‍ണത ഈ നോവലിലുടനീളം ദര്‍ശിക്കാം. ധാരാളം സാധാരണക്കാരായ കഥാപാത്രങ്ങള്‍, സരളമായ നാടന്‍ ശൈലിയിലുള്ള ആഖ്യാനം ഈ നോവലിനെ ഹൃദ്യമാക്കുന്നു.

280 പേജുള്ള ഈ നോവലിന് ബന്ധപ്പെടുക – ടെലഫോണ്‍ 4166757475, കരിയന്നുര്‍ അറ്റ് ഹോട്ട്‌മെയില്‍ ഡോട്ട്‌കോം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top