Flash News

ഇന്ത്യ ലോകത്ത് നാലാമത്; മതവിദ്വേഷത്തിന്‍െറ കാര്യത്തിലാണെന്നുമാത്രം

April 15, 2017

violence-gujaratമതവിദ്വേഷ പ്രവര്‍ത്തനങ്ങളുടെ ലോക റാങ്കിംഗില്‍ ഇന്ത്യക്ക് നാലാം സ്ഥാനം. സിറിയ, നൈജീരിയ, ഇറാഖ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. പ്യൂ റിസര്‍ച്ച് സെന്‍റര്‍ എന്ന ഏജന്‍സിയാണ് പഠനം നടത്തിയത്.

യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, യു.എന്‍ ഏജന്‍സികള്‍ തുടങ്ങിയവയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. മതവിദ്വേഷത്തെ തുടര്‍ന്നുള്ള അക്രമം, സാമുദായിക ലഹളകള്‍, മതഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനം, മതസംഘടനകളുടെ പ്രവര്‍ത്തനം അടിച്ചമര്‍ത്തല്‍, മതപരമായ വസ്ത്രധാരണം ലംഘിക്കുന്നതിന് സ്ത്രീകള്‍ക്കെതിരായ അതിക്രമം, മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ തുടങ്ങിയ 13 കുറ്റകൃത്യങ്ങള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ഹിന്ദുമുസ്ലിം മതവിഭാഗങ്ങള്‍ തമ്മിലുള്ള വിദ്വേഷമാണ് ഇന്ത്യയെ ‘മുന്നിലെത്തിച്ചതെ’ന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കാതായുന്‍ കിഷി  പറഞ്ഞു. ഗോവധവുമായി ബന്ധപ്പെട്ട് മുസ്ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍, സംഘട്ടനത്തില്‍നിന്ന് വര്‍ഗീയ ലഹളയിലേക്ക് പടരുന്ന സംഭവങ്ങള്‍, ഇരു മതക്കാരും അണിനിരക്കുന്ന ജനക്കൂട്ട അക്രമങ്ങള്‍ എന്നിവ ഇന്ത്യയുടെ നില പരിതാപകരമാക്കിയെന്ന് അവര്‍ വ്യക്തമാക്കി. മതത്തിനു മേല്‍ സര്‍ക്കാരിന്റെ നിയന്ത്രണം ഇന്ത്യയില്‍ 2015ഓടെ ഉയര്‍ന്നതായി പഠനത്തിലുണ്ട്. മതവിശ്വാസത്തിലും മതപരിവര്‍ത്തനത്തിലും സര്‍ക്കാരിന്റെ ഇടപെടല്‍, ന്യൂനപക്ഷങ്ങളോട് സര്‍ക്കാരിന്റെ വിദ്വേഷം, വിവേചനത്തിനെതിരായ പരാതികളില്‍ നടപടിയെടുക്കാതിരിക്കല്‍ എന്നിവ നിയന്ത്രണങ്ങളില്‍പെടും.

ന്യൂനപക്ഷങ്ങളുടെ മേലാണ് ഇന്ത്യയില്‍ അധികാരികളുടെ നിയന്ത്രണം. ബലിപെരുന്നാളിനടക്കം ഗോവധം നിരോധിച്ച് മുസ്ലിംകളെ ലക്ഷ്യമിട്ട സര്‍ക്കാര്‍, ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളില്‍ പരാതി കിട്ടിയിട്ടും നടപടിയെടുത്തില്ലെന്നും കാതായുന്‍ കിഷി ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തില്‍ മതത്തിനു മേല്‍ സര്‍ക്കാറിെന്റ നിയന്ത്രണം 2015ലാണ് അടുത്തകാലത്ത് ഏറ്റവും ഉയര്‍ന്നത്.

യൂറോപ്പിലെ 32 രാജ്യങ്ങളില്‍ മുസ്ലിംകള്‍ക്കെതിരെ വിവേചനമുണ്ട്. ലോകത്ത് 19 രാജ്യങ്ങളില്‍ ഹിന്ദുക്കള്‍ക്കെതിരെ അതിക്രമമുണ്ട്. ഇന്ത്യയില്‍ 2015ല്‍ ഹിന്ദുക്കള്‍ക്കെതിരെ വിവിധതരം ദ്രോഹങ്ങളുണ്ടായതായി പഠനം ചൂണ്ടിക്കാട്ടുന്നു. നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും ഹിന്ദു സമുദായം വിവേചനം നേരിടുന്നു. വിവേചനം നേരിടുന്നവരില്‍ ഏറെയും താഴ്ന്ന ജാതിക്കാരാണ്.

 

ഏറ്റവും കൂടുതല്‍ മതവിദ്വേഷമുള്ള രാജ്യങ്ങള്‍:

1. സിറിയ
2. നൈജീരിയ
3. ഇറാഖ്
4. ഇന്ത്യ
5. ഇസ്രയേല്‍
6. യമന്‍
7. റഷ്യ
8. അഫ്ഗാനിസ്ഥാന്‍
9. പലസ്തീന്‍
10. പാക്കിസ്ഥാന്‍
11. ഈജിപ്ത്

PF.04.11.2017_-restrictions-03-01

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top