Flash News

ഇടതുസര്‍ക്കാറിന്‍െറ ആക്രമണത്തിന് പ്രതികാരമായി കേരളത്തില്‍ താമര വിരിയിക്കുമെന്ന് അമിത് ഷാ

April 15, 2017

Amith shahന്യൂഡല്‍ഹി: കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ താമര വിരിയിച്ച് പ്രതികാരം ചെയ്യുമെന്ന് ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ. ബൂത്തുതല പ്രവര്‍ത്തനം മുതലുള്ള പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി ഉടന്‍ താന്‍ കേരളത്തിലത്തെുമെന്നും അദ്ദേഹം പറഞ്ഞു. ഒഡിഷയില്‍ ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ നേടിയ വന്‍ ജയത്തോടെ ബി.ജെ.പി വിജയത്തിന്‍െറ അത്യുന്നതങ്ങളിലത്തെിയെന്നായിരിക്കും എല്ലാവരും കരുതുന്നത്. രാജ്യത്തെ 60 ശതമാനം ഭൂപ്രദേശവും 70 ശതമാനം രാഷ്ട്രീയ ഇടവും ബി.ജെ.പി ആധിപത്യത്തിന് കീഴിലാണ്. എന്നാല്‍, പാര്‍ട്ടി ഇനിയും ചലനങ്ങളുണ്ടാക്കാത്ത കേരളം, തമിഴ്നാട്, ത്രിപുര, ബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. ഈ സംസ്ഥാനങ്ങളിലെ ജയത്തിന് ദേശീയ നിര്‍വാഹകസമിതിയിലെ എല്ലാവരും ബൂത്തുതല പ്രവര്‍ത്തനത്തിന് പോകണം. ഇതിനായി 15 ദിവസം പാര്‍ട്ടിക്ക് ഇവര്‍ നീക്കിവക്കണം. കേരളം, ഗുജറാത്ത്, ആന്‍റമാന്‍ എന്നിവിടങ്ങളിലേക്കാണ് താന്‍ പോകുക. സപ്തംബര്‍വരെ 95 ദിവസം താന്‍ ഇവിടെയുണ്ടാകും. കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം വര്‍ധിച്ചുവരികയാണ്. ഇതിന് പാര്‍ട്ടി ശാന്തമായി പ്രതികാരം ചെയ്യും. കേരളത്തില്‍ താമര വിരിയിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top