Flash News

ഫോമ ദക്ഷിണ റീജിയന്റെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 22ന്

April 16, 2017

southern fullഹ്യൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കയിലെ മലയാളി സാംസ്ക്കാരിക സംഘടനകളുടെ സംയുക്ത സംഘടനാ വ്യവസ്തയായ ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) ദക്ഷിണ റീജിയന്റെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 22 ശനിയാഴ്ച ഹ്യൂസ്റ്റണില്‍ വെച്ച് നടത്തപ്പെടുന്നു. രാവിലെ പതിനൊന്നു മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ ഫോമ ദക്ഷിണ റീജന്‍ അംഗ സംഘടനകളുടെ പ്രതിനിധികളും ദേശീയ നേതാക്കളും പങ്കെടുക്കും. സ്റ്റാഫോര്‍ഡ് സിറ്റിയിലെ മര്‍ഫി റോഡിലെ ദേശി റസ്‌റ്റോന്റില്‍ വച്ചാണ് പരിപാടികള്‍.

ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉദ്ഘാടന കര്‍മ്മം നിര്‍‌വ്വഹിക്കും. ഫൗണ്ടിംഗ് പ്രസിഡന്റ് ശശിധരന്‍ നായര്‍, ദക്ഷിണ മേഖലാ ചെയര്‍മാന്‍ ബിജു ലോസണ്‍, റീജണല്‍ വൈസ് പ്രസിഡന്റ് ഹരി നമ്പൂതിരി, നാഷണല്‍ കമ്മിറ്റി മെമ്പര്‍ തോമസ് മാത്യൂ (ബാബു), നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജയ്സണ്‍ വേണാട്ട് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതായിരിക്കും.

1985ല്‍ ആരംഭിച്ച മലയാളി അസ്സോസിയേഷന്‍ ഓഫ് ഗേറ്റര്‍ ഹ്യൂസ്റ്റണ്‍, 1995ല്‍ ആരംഭിച്ച ഓക്‌ലഹോമ മലയാളി അസ്സോസിയേഷന്‍, 2000ത്തില്‍ ഡാളസ്സ് മലയാളി അസ്സോസിയേഷന്‍, 2014ല്‍ ആരംഭിച്ച കേരളാ അസ്സോസിയേഷന്‍ ഓഫ് റിയോ ഗ്രാന്‍ഡേ വാലി എന്നീ നാലു സംഘടനകള്‍ ഉള്‍പ്പെടുന്നതാണ് ഫോമ ദക്ഷിണ റീജന്‍. റീജന്റെ വുമണ്‍സ് പ്രതിനിധി ലക്ഷ്മി പീറ്റര്‍, റീജണല്‍ യുവജനോത്സവത്തെക്കുറിച്ച് ആധികാരികമായി സംസാരിക്കും.

ഫോമയെ സംബന്ധിച്ചു ചരിത്രപരമായി വളരെ പ്രാധാന്യമുള്ള സ്ഥലമാണ് ഹ്യൂസ്റ്റണ്‍. 2006ല്‍ ഫോമ ആരംഭിച്ചപ്പോള്‍ അതിന്റെ ആദ്യത്തെ ആസ്ഥാനം ഹ്യൂസ്റ്റണായിരുന്നു. 41 അംഗ സംഘടനകളുമായി ആരംഭിച്ച ഫോമ, ശൈശവ കാലത്തിന്റെ പ്രതിസന്ധികള്‍ പിന്നിട്ട് ഇന്ന് 65 അംഗ സംഘടനകളുമായി യുവത്വത്തിലേക്ക് കാലൂന്നി നില്‍ക്കുകയാണ്. പ്രവര്‍ത്തനോദ്ഘാടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായി റീജണല്‍ വൈസ് പ്രസിഡന്റ് ഹരി നമ്പൂതിരി അറിയിച്ചു. ഫോമയെ കുറിച്ചറിയാനും, റീജണല്‍ തലത്തില്‍ നടത്തപ്പെടുന്ന യുവജനോത്സവത്തിനെ കുറിച്ച് അറിയുവാനും ഹ്യൂസ്റ്റണും സമീപ പ്രദേശത്തുമുളള എല്ലാ മലയാളികളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് റീജണല്‍ വൈസ് പ്രസിഡന്റ് ഹരി നമ്പൂതിരി അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹരി നമ്പൂതിരി 956 243 1043, തോമസ് മാത്യൂ (ബാബു മുല്ലശേരില്‍) 281 450 1410, ജയിസണ്‍ വേണാട്ട് 956 319 5151, ലക്ഷ്മി പീറ്റര്‍ 972 369 9184.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top