Flash News

‘രണ്ടാമൂഴം’ ആയിരം കോടി രൂപ മുടക്കി നിര്‍മിക്കുന്നത്​ ബി.ആര്‍.ഷെട്ടി, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രം

April 17, 2017

Randamoozham2മുംബൈ: എം.ടി.വാസുദേവന്‍ നായരുടെ നോവല്‍ ‘രണ്ടാമൂഴ’ത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തിന്റെ പേര് ‘മഹാഭാരതം’. പ്രമുഖ പ്രവാസി വ്യവസായി ബി.ആര്‍.ഷെട്ടി നിര്‍മ്മിക്കുന്ന ചിത്രം 1000 കോടി ബജറ്റിലാണ് ഒരുങ്ങുക. ഇന്ത്യയില്‍ ഇത്രയും മുടക്കുമുതലുള്ള ഒരു സിനിമ ഇതിനുമുന്‍പ് യാഥാര്‍ഥ്യമായിട്ടില്ല. വി.ആര്‍.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ഒരുങ്ങുക. കൂടാതെ മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും ഡബ്ബ് ചെയ്ത് അവതരിപ്പിക്കാനും പദ്ധതിയുണ്ട്.

രണ്ട് ഭാഗങ്ങളിലായാണ് ചിത്രം ഒരുങ്ങുക. ആദ്യഭാഗത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം സെപ്റ്റംബറില്‍ ആരംഭിക്കും. ആദ്യഭാഗം 2020ല്‍ തീയേറ്ററുകളിലുമെത്തും. ആദ്യഭാഗം പുറത്തിറങ്ങി 90 ദിവസത്തിനുള്ളില്‍ രണ്ടാംഭാഗവുമെത്തും. മഹാഭാരത കഥകള്‍ കേട്ടുവളര്‍ന്ന ബാല്യമാണ് തന്റേതെന്നും രണ്ടാമൂഴത്തിലെ ഭീമനായി തന്നെ തീരുമാനിച്ച എംടിക്ക് നന്ദി പറയുന്നുവെന്നും പ്രോജക്ട് പ്രഖ്യാപിച്ച് ഫേസ്ബുക്ക് വീഡിയോയിലൂടെ മോഹന്‍ലാല്‍ പറഞ്ഞു.

Randamoozhamമഹാഭാരത കഥകള്‍ കേട്ടുവളര്‍ന്ന ബാല്യമാണ് എന്റേതെന്നു പറഞ്ഞാണ് മോഹന്‍ലാലിന്റെ വാക്കുകള്‍ തുടങ്ങിയത്. ഇതിഹാസങ്ങളുടെ ഇതിഹാസമാണത്. എംടിയുടെ രണ്ടാമൂഴം എന്നെ ആഴത്തില്‍ സ്വാധീനിച്ച കൃതിയാണ്. ഈ നോവല്‍ എത്രപ്രാവശ്യം വായിച്ചിട്ടുണ്ടെന്ന് അറിയില്ല. ഇതിനിടയിലെപ്പോഴോ ആണ് രണ്ടാമൂഴത്തിന് ദൃശ്യാവിഷ്‌കാരമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചത്. ഇന്ത്യക്കാരനും നടനും എന്ന നിലയില്‍ ഈ കഥയും സിനിമയും ആഗോളപ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാനുള്ളതാണ്. രണ്ടാമൂഴത്തിന്റെ ചലച്ചിത്രാവിഷ്‌കാരം കുറച്ചുനാളായി വാര്‍ത്തകളിലുണ്ട്. അതിലെല്ലാം ഭീമന്റെ വേഷത്തിലേക്ക് എന്റെ പേരാണു പറഞ്ഞുകേട്ടത്. എന്റെ പേരിലര്‍പ്പിച്ച വിശ്വാസത്തിന് എംടി സാറിന് നന്ദി. ഈ സിനിമ ലോകപ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കേണ്ടത് എല്ലാവിധ ദൃശ്യസൗന്ദര്യത്തോടെയുമായിരിക്കണം. ആ നിലവാരത്തിനിണങ്ങിയ ബജറ്റ് ആവശ്യമാണ്. 1000 കോടി ബജറ്റില്‍ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറായ ബി.ആര്‍.ഷെട്ടിയെപ്പോലുള്ള ആഗോള സംരംഭകന്റെ ദീര്‍ഘവീക്ഷണത്തെ സല്യൂട്ട് ചെയ്യുന്നു. ഇത് ചരിത്രത്തിന്റെ ഭാഗമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

randamoozham-830x412ഇന്ത്യയിലെ മുന്‍നിര അഭിനേതാക്കള്‍ക്കൊപ്പം ഹോളിവുഡില്‍ നിന്നുള്ള നടീനടന്മാരും സിനിമയുടെ ഭാഗഭാക്കാകുമെന്ന് അണിയറക്കാര്‍ വ്യക്തമാക്കി. വിഎഫ്എക്‌സിലും സ്റ്റണ്ട് കൊറിയോഗ്രഫിയിലും മഹാഭാരതം അത്ഭുതം സൃഷ്ടിക്കുമെന്നും അണിയറക്കാര്‍. രണ്ടാമൂഴം സിനിമയാക്കാന്‍ മുന്‍പും പലരും സമീപിച്ചിരുന്നെങ്കിലും തയ്യാറായില്ലെന്ന് എംടി പറയുന്നു. ഇരുപതു വര്‍ഷത്തെ ഗവേഷണത്തിനുശേഷമാണ് രണ്ടാമൂഴം എഴുതുന്നത്. അത് സിനിമയാക്കാന്‍ മുന്‍പ് പലരും സമീപിച്ചിരുന്നു. പക്ഷേ നമ്മുടെ സിനിമകളുടെ നിര്‍മ്മാണച്ചെലവില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല ഈ കഥ. അത് അഥ്രയും വലിയൊരു പ്രതലത്തില്‍ മാത്രമേ ചിത്രീകരിക്കാനാവൂ. അതുകൊണ്ടാണ് ഇത്രയുംനാള്‍ രണ്ടാമൂഴം എന്ന സിനിമ സംഭവിക്കാതിരുന്നത്. പക്ഷേ തിരക്കഥ ഏറ്റുവാങ്ങുമ്പോള്‍ സംവിധായകന്‍ ശ്രീകുമാര്‍ തന്ന ഉറപ്പ്, രണ്ടാമൂഴം എന്ന കൃതി അര്‍ഹിക്കുന്ന തരത്തിലുള്ള ആഴത്തിലും പരപ്പിലും ചിത്രീകരിക്കാന്‍ സാധിച്ചാല്‍ മാത്രമേ ഈ സിനിമയ്ക്ക് മുതിരൂ എന്നാണ്. ഈ കഥയില്‍ ബി.ആര്‍.ഷെട്ടി അര്‍പ്പിച്ച വിശ്വാസത്തില്‍ ഏറെ സന്തോഷമുണ്ടെന്നും എം.ടി. വ്യക്തമാക്കി.

ചിത്രം നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലേക്ക് കടന്നതായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറിയിച്ചു. നേരത്തെ പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്‍ ചിത്രം നിര്‍മിക്കുമെന്നായിരുന്നു പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍, കൂറ്റന്‍ ബജറ്റില്‍ ചിത്രം ഒരുക്കേണ്ടതിനാലാണ് ഷെട്ടി രംഗത്തുവന്നത് എന്നാണ് സൂചന. മോഹന്‍ലാലിനെ കൂടാതെ അമിതാഭ് ബച്ചൻ, ഐശ്വര്യ റായ് തുടങ്ങി ഇന്ത്യയിലെ സൂപ്പര്‍ താരനിര ഒന്നടങ്കം ചിത്രത്തിലുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top