Flash News

വിചാരവേദി ജോണ്‍ വേറ്റത്തിന്റെ “അനുഭവതീരങ്ങളിലൂടെ” ചര്‍ച്ച ചെയ്തു

April 20, 2017

getPhoto3ജോണ്‍ വേറ്റം രചിച്ച “അനുഭവതീരങ്ങളിലൂടെ” എന്ന കൃതി, മതം-രാഷ്ട്രീയം- അധികാരം എന്ന കാഴ്ച്ചപ്പാടില്‍, വിചാരവേദി ഏപ്രില്‍ ഒമ്പതാം തിയ്യതി (4-9-17) കെ.സി.എ.എന്‍.എ യില്‍ വെച്ച് വാസുദേവ് പുളിക്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

IMG_3689001“ഓം, ഷാലോം” എന്നൊക്കെ പറയുന്നത് സര്‍വ്വ മത സാരവും ഒന്നാണെന്നാണ്. പഴയകാലങ്ങളില്‍, ഇപ്പോഴത്തേപ്പോലെ മതങ്ങളില്‍ ജാതിസ്പര്‍ദ്ധയോ, രാഷ്ട്രീയ ബന്ധങ്ങളോ ഉണ്ടായിരുന്നില്ല. എന്നാല്‍ രാഷ്ട്രിയക്കാര്‍ അധികാര ധീകാരത്തിനും, മതങ്ങള്‍ അവിഹിത മാര്‍ഗ്ഗങ്ങളിലൂടെ സ്വത്ത് സമ്പാദനത്തിനും പരസ്പരം സഹായിക്കാന്‍ തുടങ്ങിയതോടെ നമ്മുടെ വ്യവസ്ഥിതിയാകെ മാറി. ഇന്ന് ചെറിയ രാഷ്ട്രിയ കക്ഷികളും, ജാതി /ഉപജാതി കൂട്ടുകെട്ടുകളിലൂടെ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നു. അതു ജനങ്ങളെ ജനാധിപത്യത്തില്‍ നിന്നും അകറ്റുന്നു. തികച്ചും ആശങ്കാജനകമായ സാഹചര്യമാണ് ഉരുത്തിരിയുന്നതെന്ന് വാസുദേവ് പുളിക്കല്‍ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കൂടാതെ ജോണ്‍ വേറ്റം തന്റെ പുസ്തകത്തില്‍ എഴുപതുകളില്‍ അമേരിയ്ക്കയിലെത്തിയ മലയാളികള്‍ തങ്ങളുടെതായ ഒരാരാധനാലയം പടുത്തുയര്‍ത്താന്‍ അനുഭവിച്ച ക്ലേശങ്ങളും, സഹിക്കേണ്ടി വന്ന കഷ്ടപ്പാടുകളും നിഷ്പക്ഷവും നിര്‍ഭയമായും രേഖപ്പെടുത്തിയതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.

തുടര്‍ന്നു സംസാരിച്ച കെ.കെ ജോണ്‍സണ്‍ കുടിയേറ്റക്കാലത്ത് ജോണ്‍ വേറ്റത്തിനും സമാനചിന്താഗതിക്കാര്‍ക്കും ഉണ്ടായ ബുദ്ധിമുട്ടുകള്‍ മറകൂടാതെ വെളിപ്പെടുത്തിയതില്‍ അഭിനന്ദനം രേഖപ്പെടുത്തി. വിശ്വാസസംരക്ഷകരാകേണ്ട വൈദികര്‍ അധികാരവടംവലിക്കും ചേരിപ്പോരിനും കൂട്ടുനിന്നത്, വിശ്വാസികളോടുള്ള ക്രിത്യവിലോപമാണന്ന് ജോണ്‍ വേറ്റം തന്റെ സ്വതസിദ്ധമായ ലളിത ശൈലിയില്‍ തുറന്നെഴുതിയിരിയ്ക്കുന്നതിനാല്‍ ഭിന്ന രുചിക്കാര്‍ക്കും ഈ പുസ്തം ഹിതകരമായിരിക്കുമെന്നും, ഒരേ ഭഗവദ്ഗീത ഗാന്ധിജിയും, ഗോഡ്‌സേയും വായിച്ചത് വ്യത്യസ്ത്യമായിട്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .അതുപോലെ ഈ ലോകം എന്നെങ്കിലും മത തീവ്രവാദികളുടെ പിടിയില്‍ നിന്നും മോചിതമാകുമോ എന്നുള്ള തന്റെ ആശങ്കയും പ്രകടിപ്പിച്ചു.

ഡോ. നന്ദകുമാര്‍, ജോണ്‍ വേറ്റം തന്റെ അനുഭവകുറിപ്പുകള്‍ സത്യസന്ധമായി ധൈര്യത്തോട് തുറന്നു പറഞ്ഞതില്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. സഭയില്‍ അക്കാലത്തുണ്ടായ പിളര്‍പ്പുകള്‍ക്കും, കലഹങ്ങള്‍ക്കും കാരണക്കരെ നിര്‍ഭയം തുറന്നുകാട്ടുകയും, ഒരു ചരിത്ര രേഖയിലെന്നപോലെ ഒരോ കാലങ്ങളും രേഖപ്പെടുത്തിയിരിക്കുന്നതിനാലും, പില്‍ക്കാലത്ത് ഈ പുസ്തകം ഒരു ചരിത്ര രേഖയാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

getPhoto1അത്യന്തം ശ്രമകരമായ ഈ കൃതി, സഭയിലെ ഒരു ചെറിയ വിഭാഗത്തിന് തങ്ങളുടെ വിശ്വാസ സംരക്ഷണത്തിന് അനുഭവിക്കേിവന്ന ക്ലേശങ്ങളെ ക്ഷമയോടും ധീരതയോടും നേരിട്ടതിന്റെ സാക്ഷ്യപത്രമായി കരുതാമെന്ന് ബാബു പാറയ്ക്കല്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം ക്രുശിതനായ ക്രിസ്തു എന്ന തന്റെ കവിത അവതരിപ്പിച്ചു. തുടര്‍ന്നു സംസരിച്ച ജെ. മാത്യൂസ് ജോണ്‍ വേറ്റം ഒരു ചരിത്രകാരന്റെ സൂഷ്മതയോടും, ആണ്ടു തീയ്യതി, ദിവസ, സമയം ഉള്‍പ്പെടെ ഇത്രയും ആധികാരികതയോടെ രചിച്ച ഈ കൃതി ഒരു ചരിത്ര മുതല്‍കൂട്ടാണന്നഭിപ്രായപ്പെട്ടു. പല അനാചാരങ്ങളും കാലക്രമേണ ആചാരങ്ങളായി മാറുന്നതെങ്ങെനെയെന്ന എഴുത്തുകാരന്റെ ആശങ്കയെ പങ്കുവെച്ചുകൊണ്ട് പൊന്‍കുന്നം വര്‍ക്കിയുടെ അള്‍ത്താരയെന്ന നാടകം വായിച്ച അനുഭവം അദ്ദേഹം പങ്കുവെച്ചു. തുടര്‍ന്ന് ഡോ. എന്‍.പി. ഷീല എല്ലാവര്‍ക്കും രസിക്കാന്‍ വേണ്ടിയല്ല വേറ്റം ഈ അനുഭവക്കുറിപ്പുകള്‍ എഴുതിയതെന്ന് പ്രസ്താവിച്ചു. സധൈര്യം സത്യം സത്യമായിട്ടു വിളിച്ചോതുവാനുള്ള എഴുത്തുകാരന്റെ ധര്‍മ്മം വേറ്റം നിര്‍വ്വഹിച്ചിട്ടുണ്ട്. ഈ പുസ്തകം നന്മയെ മറക്കുന്ന സഭാനേതൃത്തത്തിന് ഒരു പാഠമാകട്ടെ എന്നും അവര്‍ പറഞ്ഞു. പി.റ്റി.പൗലോസ് താന്‍ ഒരു മതവിശ്വാസി അല്ലാതാകാനുള്ള കാരണം പഴയനിയമം ശ്രദ്ധയോടെ വായിച്ചതിനാലാണെന്നു പറഞ്ഞു. വേറ്റത്തിന്റെ ഈ കൃതി വായനാസുഖമുള്ള സൃഷ്ടിയാണെന്നും, മതങ്ങള്‍ ഈശ്വരന്മാരെയും, രാഷ്ട്രിയക്കാരേയും വിലക്കെടുത്തിരിക്കുകയാണന്നും, ഈശ്വരവിശ്വാസിയല്ലാതിരുന്ന ശ്രീബുദ്ധനെ ദൈവമാക്കി; ശ്രിനാരായണനേയും മതങ്ങള്‍ വെറുതെ വിട്ടില്ല. നീതിബോധത്തൊടെ ലോകത്തെ കാണാനുള്ള ഒരു സാംസ്കാരികപരിവര്‍ത്തനം നമുക്കുണ്ടാകേണ്ടിയിരിക്കുന്നു എന്നും അഭിപ്രായപ്പെട്ടു.

മെക്കാളോ പ്രഭുവിനേപ്പോലെയുള്ള ഭരണാധികാരികള്‍, അധികാരം ഉറപ്പിക്കാന്‍ തങ്ങളുടെ മതവും ആയുധമാക്കി. കുത്തകപത്രങ്ങളെ കൂട്ടുപിടിച്ച്, തങ്ങള്‍ പറയുന്നതു മാത്രമാണ് ശരിയെന്നു ധരിപ്പിച്ച് മതപരിവര്‍ത്തനം നടത്തിയതിനെ, ഇന്ന് ഇന്ത്യന്‍ ജനത തിരിച്ചറിയുകയും, ബദല്‍ പ്രവ്രത്തനത്തിലുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനെ മതരാഷ്ട്രിയമായി കാണേണ്ടതില്ല എന്ന്, ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തെ വിലയിരുത്തി ശബരിനാഥ് നായര്‍ പറഞ്ഞു. എന്നാല്‍ മതവും രാഷ്ട്രിയവും രണ്ടായി നില്‍ക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. മതവും രാഷ്ട്രിയവും മൂലമുണ്ടാകുന്ന അവിഹിതബന്ധം, രാജ്യപുരോഗതിയെ പുറകിലേക്ക് വലിക്കുും എന്ന് ജോസ് ചെരിപുറം അഭിപ്രായപ്പെട്ടു. രാജു തോമസ് എതാണ്ട് രണ്ടാം നൂറ്റാണ്ടുമുതലുള്ള സഭാചരിത്രത്തിലെ ഏതാനം എടുകളിലൂടെ കടന്നു പോകയും, വേറ്റം വിശ്വവാസത്തിന്റെ നെടുംതൂണായി മാറി, സഹിച്ച ത്യാഗത്തേയും അഭിനമ്പിച്ചു.

getPhoto2താനും തന്റെ മതവുമാണ് ഏറ്റവും ശരി എന്നു വിശ്വസിക്കുന്ന മതാധിപത്യ രാജ്യങ്ങള്‍ സ്വന്തം താല്പര്യ സം‌രക്ഷണത്തിനായി, ഒരു കൂട്ടുകെട്ടുണ്ടാക്കുകയും, തങ്ങള്‍ക്കെതിരായി ശബ്ദിക്കുന്ന മതങ്ങളേയും രാജ്യങ്ങളേയും ഉന്മൂലനം ചെയ്യാന്‍ മുന്നിട്ടിറങ്ങുന്ന കാഴ്ച കാണാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല. ഇന്ത്യയും അമേരിക്കയും ആശയപരമായി ഒരേ കാഴ്ച്ചപ്പാടില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. അതുപോലെ എല്ലാ രാജ്യങ്ങളിലും മതാധിപത്യത്തിന്റെ അലകള്‍ വിശാന്‍ തുടങ്ങിയിരിക്കുന്നു. ഒരു ദുരന്ത കാലത്തിനായി നമുക്ക് ചെവിയോര്‍ക്കാം, അനേകം മഹത്തുക്കള്‍ ത്യാഗോജ്ജ്യലമായി പടുത്തുയര്‍ത്തിയ ജീവിത മൂല്യങ്ങളെ അര്‍ഹതയില്ലാത്ത ക്രിമികീടങ്ങള്‍ രാഷ്ട്രിയ തന്ത്രങ്ങളിലൂടെ നേടിയ അധികാരം ഉപയോഗിച്ച്, ഇല്ലായ്മ ചെയ്യുന്നതും കണ്ട്, ഒന്നും മിണ്ടാനാകാതെ നില്‍ക്കുന്നതിനേക്കാള്‍ നല്ലത് ഇത്തരം വേദികളിലെങ്കിലും നമ്മുടെ ആശങ്കകള്‍ പങ്കുവെയ്ക്കാമെന്ന് സാംസി കൊടുമണ്‍ അഭിപ്രായപ്പെട്ടു.

IMG_3690001ജോണ്‍ വേറ്റം തന്റെ മറുപടി പ്രസംഗത്തില്‍ വിചാരവേദിക്കും, തന്റെ പുസ്തകം വായിക്കുകയും അഭിപ്രായങ്ങള്‍ പങ്കു വെക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു. എല്ലാ മതങ്ങളുടേയും മര്‍മ്മം വിശ്വാസമാണ്. എന്നാല്‍ ആധുനിക മതങ്ങളില്‍ അനവധി ആത്മീയ അഭിനേതാക്കള്‍ ഉണ്ട്. അവരെയും ലോകം ആദരിക്കുന്നു. അവര്‍ മതങ്ങളെ നവീകരിക്കുകയും ആരാധകരെ നിയന്ത്രിക്കുകയും ഉപയോഗിക്കയും ചെയ്യുന്നു. മതങ്ങളൂടെ പരസ്പര ഭിന്നങ്ങളായ വിശ്വാസപ്രമാണങ്ങള്‍ പരിശോധിച്ചാല്‍ വിഭാഗിയത വളര്‍ത്തുകയും, വിപരീതോപദേശങ്ങള്‍ പടര്‍ത്തുകയും ചെയ്യുന്നതു കാണാം. സത്യത്തിനുവേണ്ടി മരിച്ച രക്തസാക്ഷികളൂടെ ദാരുണകഥകള്‍ വേറിട്ടു നില്‍ക്കുന്നു. ഈ അനുഭവക്കുറിപ്പുകള്‍ രേഖകളൂടെ അടിസ്ഥനത്തില്‍ സത്യസന്ധമായി കുറിയ്ക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

2017ലെ ലാന സമ്മേളനം ഒക്ടോബര്‍ 6,7,8, തിയ്യതികളില്‍ ന്യൂയോര്‍ക്കില്‍ വെച്ചു നടത്താന്‍ തീരുമാനിച്ചതായി ലാന സെക്രട്ടറി. ജെ. മാത്യൂസ് അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top