Flash News

“താന്‍ വീണുപോയാലും, മറ്റാരെങ്കിലും എന്റെ തോക്കെടുത്ത് വെടിവെച്ച് പോരാടുക തന്നെ ചെയ്യും, അതുകൊണ്ട് എനിക്കൊരു ഭയവുമില്ല”; സിപി‌എം മന്ത്രി മണി സംഘിയെന്നു മുദ്രകുത്തിയ ചെഗുവേരയുടെ ആരാധകന്‍ സബ് കലക്ടര്‍ ശ്രീറാം

April 22, 2017

sreeram2ഇടുക്കി: ഇടുക്കി കൈയേറ്റമൊഴിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സംഘിയെന്നും തലയ്ക്കു സുഖമില്ലാത്തവനെന്നും വിളിക്കുമ്പോഴും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തിരുന്നത് ഇടതുപക്ഷ രാഷ്ട്രീയം. ഡോക്ടറായതിനുശേഷം ഐഎഎസ് പരീക്ഷയെഴുതി മികച്ച വിജയം നേടിയാണ് ശ്രീറാം മൂന്നാറിലേക്ക് എത്തിയത്. മൂന്നാറിനെ രക്ഷിക്കാനുള്ള മാലാഖയായിട്ടാണ് ശ്രീറാമിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ഇതിനിടെയാണ് ഇടതുപക്ഷ നേതാക്കള്‍ കൂട്ടത്തോടെ അദ്ദേഹത്തിനു നേരെ തിരിഞ്ഞത്.

ആദ്യം ദേശാഭിമാനിയും പിന്നീടു മന്ത്രി മണിയുമാണ് അദ്ദേഹത്തെ സംഘപരിവാറുകാരനാക്കി ചിത്രീകരിക്കുന്നത്. എന്നാല്‍, ഐഎഎസ് കിട്ടുംമുമ്പുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിറയെ ചെഗുവേരയും മറ്റുള്ളവരുമൊക്കെയാണ്. 2013 മുമ്പുള്ള പോസ്റ്റുകളിലൊക്കെ പുരോഗമനക്കാരനെയാകും കാണാനാകുക.

2013ല്‍ രണ്ടാം റാങ്കിലാണ് ഐഎഎസ് പാസായത്. ഒന്നാം റാങ്ക് ഹരിതയ്ക്കായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പഠിച്ചു ഡോക്ടറായശേഷമാണ് ഇതിനിറങ്ങിയത്. ശ്രീറാമിന്റെ ഫെയ്‌സ്ബുക്കില്‍ ചെഗുവരയും നെരൂദയും കെജ്‌രിവാളുമെല്ലാമുണ്ട്. കട്ടക്കിലെ വാസമാണ് ശ്രീറാമിനെ താടിക്കാരനാക്കി മാറ്റിയത്. അതിനുമുന്‍പ് ഒരു കൊച്ച് മീശയുള്ള പയ്യന്‍. ഐഎഎസ് ലഭിക്കുന്നതിനുമുന്‍പാണ് സജീവമായി അദ്ദേഹം ഫെയ്‌സ്ബുക്കിലിടപെടുന്നത്. ആ വിശേഷങ്ങള്‍ ഒരു സംഘിക്ക് ചേര്‍ന്നതുമല്ലെന്ന് ആര്‍ക്കും ബോധ്യപ്പെടും.

sreeramചെഗുവര തനിക്ക് പ്രചോദനമാണെന്ന് ശ്രീറാം ഫെയ്‌സ്ബുക്കില്‍ എഴുതിയിട്ടുണ്ട്. ചെ സ്മരണകള്‍ എന്നും നിലനില്‍ക്കുമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ‘താന്‍ വീണുപോയാലും, മറ്റാരെങ്കിലും എന്റെ തോക്കെടുത്ത് വെടിവെച്ച് പോരാടുക തന്നെ ചെയ്യും, അതുകൊണ്ട് എനിക്കൊരു ഭയവുമില്ല’ എന്ന ചെഗുവരയുടെ വാക്കുകള്‍ പങ്കുവെച്ചുകൊണ്ടാണ് ശ്രീറാം ചെഗുവരയെന്ന തന്റെ മാതൃകാപുരുഷനെ അവതരിപ്പിക്കുന്നത്. നാലഞ്ച് വര്‍ഷം മുന്‍പ് പോസ്റ്റ് ചെയ്തനിലയിലാണ് ഇത് പ്രൊഫൈലില്‍ കാണപ്പെടുന്നത്. ‘ഞാന്‍ എന്നെത്തന്നെ സ്‌നേഹിച്ചപ്പോള്‍ ലോകം എന്നെ വിളിച്ചു സ്വാര്‍ത്ഥന്‍, ഞാന്‍ എന്നേക്കാളും മറ്റൊരാളെ സ്‌നേഹിച്ചപ്പോള്‍ ലോകം എന്നെ വിളിച്ചു കാമുകന്‍, ഞാന്‍ എന്നെപ്പോലെ എന്റെ സമൂഹത്തെയും സ്‌നേഹിച്ചപ്പോള്‍ ലോകം എന്നെവിളിച്ചു കമ്യൂണിസ്റ്റ്’ എന്നും ചെഗുവരയുടെ ഫോട്ടോയുള്ള മറ്റൊരു പോസ്റ്റില്‍ ശ്രീറാം പറയുന്നു. ഈ ചെഗുവര ആരാധകനാണ് സംഘിയെന്ന് ഇന്ന് വിളി കേള്‍ക്കപ്പെടുന്നത്.

യാത്ര വളരെയേറെ ഇഷ്ടപ്പെടുന്ന ശ്രീറാമിന്റെ നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ഫെയ്‌സബുക്കിലെങ്ങും. കഥകളി വേഷവും കൂട്ടുകാരോടുള്ള ചിത്രങ്ങളും ഐഎഎസ് പരിശീലനദൃശ്യങ്ങളുമെല്ലാമുണ്ട് പ്രൊഫൈലില്‍. സിനിമയെ ഇഷ്ടപ്പെടുകയും നിരൂപണം നടത്തുകയുമെല്ലാം ചെയ്യുന്ന ശീലവും ഈ സബ്കളക്ടര്‍ക്കുണ്ടായിരുന്നു. നെരൂദയെന്ന ചിത്രത്തെ നിരൂപണം നടത്തി അദ്ദേഹമെഴുതിയ ലേഖനം പ്രമുഖ പത്രങ്ങളിലൊന്നില്‍ വന്നതും പ്രൊഫൈലില്‍ കാണാം. ചലച്ചിത്രോത്സവത്തിലെ കൂട്ടുകൂടലും സിനിമ കാണലെന്ന ‘പാഷനുമെല്ലാം’ പ്രൊഫൈല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് അനുഭവിക്കാനാകും. മമ്മൂട്ടിയുടെയും കമലഹാസന്റെയും അഭിനയത്തെ അഭിനന്ദിക്കുന്ന പോസ്റ്റുകളുമുണ്ട് കാണാന്‍, ഒരു ആറേഴ് വര്‍ഷം പിറകിലേക്ക് പോയാല്‍ അദ്ദേഹത്തിന്റെ പ്രൊഫൈലില്‍. ദില്ലിയില്‍ ജീവിച്ചിരുന്ന ശ്രീറാം ആ നഗരത്തെ വിശേഷിപ്പിച്ചത് അസമത്വങ്ങളുടെ തലസ്ഥാനമെന്നാണ്. അരവിന്ദ് കേജ്രിവാളിന്റെ ചില വാക്കുകളും അദ്ദേഹത്തിന്റെ പ്രൊഫൈലിലുണ്ട്. ഗാന്ധിജിയുടെ വിവിധ വചനങ്ങളും ശ്രീറാം പങ്കുവെച്ചിട്ടുണ്ട്.

വായിക്കുന്ന, സിനിമകാണുന്ന, വിദൂരങ്ങളിലേക്ക് യാത്ര ചെയ്യുന്ന, ആണ്‍പെണ്‍ വ്യത്യാസങ്ങളില്ലാതെ കൂട്ടുകൂടുന്ന ഒരു ചെറുപ്പക്കാരന്‍. അസമത്വങ്ങളെക്കുറിച്ച് ആശങ്കയുള്ള യൗവനം. ചെയെ, ഗാന്ധിജിയെ ആരാധിക്കുന്നയാള്‍. മൂന്നോനാലോ വര്‍ഷത്തിന് ശേഷം ഇതേ ശ്രീറാമാണ് ഇന്ന് സംഘിയെന്ന പഴി കേള്‍ക്കുന്നത്. ആര്‍എസ്എസ് ഇടപെടലിനെ സാധൂകരിക്കുന്ന തെളിവുകള്‍ തങ്ങളുടെ കയ്യിലുണ്ടെന്ന് സിപിഐഎമ്മോ എംഎം മണിയോ ഇനിയും വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന ഇന്റലിജന്‍സെല്ലാം ഒപ്പമുള്ള ഭരണനേതൃത്വത്തിന്റെ കൈവശം ചിലപ്പോള്‍ രേഖകളുണ്ടാകം. എങ്കിലും, ഐഎഎസ് ലഭിക്കുന്നതിന് മുന്‍പ് ചെഗുവരയെയെല്ലാം ആരാധിക്കുന്ന പുരോഗമന ചിന്തയുള്ളയാളായിരുന്നു ശ്രീറാമെന്ന് വ്യക്തം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top