Flash News

ഫോമ നാഷണല്‍ വിമന്‍സ് ഫോറം ഉദ്ഘാടനവും ഏകദിന സെമിനാറും മെയ് ആറിന് ന്യൂയോര്‍ക്കില്‍

April 23, 2017

women's group

●  സുധാ ആചാര്യ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സൗത്ത് ഏഷ്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സര്‍വീസസ്) മുഖ്യാതിഥി.

●  ഹെല്‍ത്ത് സെമിനാര്‍, മദേഴ്സ് ഡേ & നഴ്സസ് ഡേ സ്പെഷ്യല്‍.

●  സ്ട്രസ് കുറയ്ക്കാന്‍ യോഗ

●  മലയാളി മങ്ക മത്സരം

●  വിവിധ കലാപരിപാടികള്‍ 

ന്യൂയോര്‍ക്ക്: ഫോമാ നാഷണല്‍ വിമന്‍സ് ഫോറത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 2017 മെയ് ആറാം തീയതി ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍വച്ച് നടത്തുന്നതാണ്.

ഉദ്ഘാടനത്തോടനുബന്ധിച്ച് വ്യത്യസ്തമായ നിരവധി പരിപാടികള്‍ കോര്‍ത്തിണക്കിക്കൊുള്ള ഒരു ഏകദിന സെമിനാര്‍ ഉണ്ടായിരിക്കും. രാവിലെ 9.00 മണിയോടെയാണ് സെമിനാര്‍ ആരംഭിക്കുന്നത്. ഒമ്പതു മുതല്‍ പത്തുവരെ പ്രഭാത ഭക്ഷണം, രജിസ്‌ട്രേഷന്‍. പത്തുമണിക്ക് “Own Your Health” എന്ന വിഷയം ആസ്പദമാക്കി സംഘടിപ്പിക്കുന്ന ഹെല്‍ത്ത് സെമിനാറില്‍ മധ്യവയസ്സിനുശേഷം സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം നല്‍കും. സ്ത്രീകളും ഹൃദ്രോഗവും, കാന്‍സര്‍ സ്ക്രീനിംഗ്, ഓസ്റ്റിയോപൊറോസിസ്, വാക്‌സിനേഷന്‍സ് തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ച് ഡോ. നിഷാ പിള്ള, ഡോ. സാറാ ഈശോ, ഡോ. സോളിമോള്‍ കുരുവിള എന്നിവര്‍ സംസാരിക്കുന്നതാണ്.

ഉച്ചയ്ക്കുശേഷം മദേഴ്‌സ് ഡേ സ്‌പെഷ്യല്‍: “അമ്മയല്ലാതൊരു ദൈവമുണ്ടോ?” – സാഹിത്യകാരികളായ ഡോ. എന്‍.പി ഷീല, നിര്‍മ്മല ജോസഫ് (മാലിനി), രൂപാ ഉണ്ണിക്കൃഷ്ണന്‍, ലൂവേനിയ വാര്‍ഡ് എന്നിവരാണ് മുഖ്യപ്രഭാഷകര്‍. കൂടാതെ എഴുപത് കഴിഞ്ഞ അമ്മമാര്‍ക്ക് കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കും.

തുടര്‍ന്ന് നഴ്‌സസ് ഡേയോടനുബന്ധിച്ച് നടത്തുന്ന പ്രത്യേക പരിപാടിക്ക് ബീനാ വള്ളിക്കളം നേതൃത്വം നല്‍കും. അതിനുശേഷം Stress Reduction and Yoga എന്ന വിഷയത്തെക്കുറിച്ച് ഡോ. തെരേസ ആന്റണി, ഡോ. ഡോണാ പിള്ള എന്നിവര്‍ സംസാരിക്കും.

വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തില്‍ സുധാ ആചാര്യ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സൗത്ത് ഏഷ്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സര്‍വീസസ്) മുഖ്യാതിഥിയായിരിക്കും. ഫോമാ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ്, വിമന്‍സ് ഫോറം അഡ്വൈസറി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ കുസുമം ടൈറ്റസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിക്കുന്നതാണ്.

തുടര്‍ന്ന് “മലയാളി മങ്ക” മത്സരം അരങ്ങേറും. ഇരുപത്തഞ്ച് വയസ്സിനുമേല്‍ പ്രായമുള്ള മലയാളി വനിതകള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാം. വിമന്‍സ് ഫോറം സെക്രട്ടറി രേഖാ നായര്‍, കുസുമം ടൈറ്റസ് എന്നിവരാണ് “മലയാളി മങ്ക” യുടെ സംഘാടകര്‍.

വൈവിധ്യമാര്‍ന്ന നിരവധി പരിപാടികള്‍ അണിനിരക്കുന്ന ഈ ഏകദിന സെമിനാറില്‍ പങ്കെടുക്കാന്‍ ഏവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നുവെന്ന് വിമന്‍സ് ഫോറം ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനഫീസ് ഉണ്ടായിരിക്കുന്നതല്ല. പങ്കെടുക്കുന്നവര്‍ക്ക് കോംപ്ലിമെന്ററി സമ്മാനങ്ങളും റാഫിള്‍ സമ്മാനങ്ങളും നേടുവാനുള്ള അവസരവും ഉായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. സാറാ ഈശോ 845-304-4606, രേഖാ നായര്‍ 347-885-4886, ബീന വള്ളിക്കളം 773-507-5334, കുസുമം ടൈറ്റസ് 253-797-0252, ഗ്രേസി ജയിംസ് 631-455-3868, ലോണ എബ്രഹാം 917-297-0003, ഷീല ശ്രീകുമാര്‍ 732-925-8801, ബെറ്റി ഉമ്മന്‍ 914-523-3593, റോസമ്മ അറക്കല്‍ 718-619-5561, ലാലി കളപ്പുരക്കല്‍ 516-232-4819, രേഖ ഫിലിപ്പ് 267-519-7118.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top