Flash News

തെന്നിന്ത്യയിലെ മുന്‍ താരറാണി സാവിത്രിയുടെ ജീവിത കഥ സിനിമയാകുന്നു; ദുല്‍ഖര്‍-കീര്‍ത്തി താരജോഡികള്‍ പുതിയ രൂപത്തിലും ഭാവത്തിലും അഭിനയിക്കുന്നു

April 24, 2017

DQതെന്നിന്ത്യയിലെ പോയകാലത്തെ താരറാണിയായിരുന്ന സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നു. തമിഴകത്തിന്റെ കാതല്‍ മന്നന്‍ ജെമിനി ഗണേശനായാണ് ദുല്‍ഖറെത്തുന്നത്. ജെമിനി ഗണേഷന്റെ നാല് ഭാര്യമാരിലൊരാളായിരുന്നു സാവിത്രി. നാഗ് അശ്വിന്‍ ഒരുക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് സാവിത്രിയായി വെളളിത്തിരയിലെത്തുന്നത്.

മഹാനടിയെന്നാണ് ചിത്രത്തിന്റെ പേര്. തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഒരുങ്ങുന്നത്. തമിഴിലെ ചിത്രത്തിന്റെ പേര് നടിഗയാര്‍ തിലകം എന്നാണ്. തമിഴ് ദുല്‍ഖറിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. ലോക വനിതാ ദിനത്തില്‍ മഹാനടിയുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തിയിരുന്നു. മെയ് 10ന് ദുല്‍ഖര്‍ മഹാനടി ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴിലെ ചിത്രത്തിന്റെ പേര് നടിഗയാര്‍ തിലകം എന്നാണ്.

ജമുന, എന്‍.ടി.ആര്‍, അക്കിനേനി നാഗേശ്വര റാവു എന്നിവരുടെ റോളിലേക്ക് താരനിര്‍ണ്ണയം നടക്കുകയാണ്. വൈജയന്തി മൂവിസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top