Flash News

മന്ത്രി എം.എം മണിയുടെ വിവാദ പ്രസംഗത്തിൽ വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു

April 24, 2017

mm-maniമൂന്നാര്‍: വിവാദ പരാമര്‍ശത്തില്‍ മന്ത്രി എം.എം.മണിക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. തുടര്‍നടപടികളെടുക്കാന്‍ ഇടുക്കി എസ്.പിക്ക് നിര്‍ദേശം നല്‍കി. വനിതാകമ്മീഷന്‍ അംഗം ജെ.പ്രമീളാദേവി പെമ്പിളൈ ഒരുമൈ സമരപ്പന്തലില്‍ എത്തി സമരക്കാരുടെ പരാതികേട്ടു. പൊലീസ് പിടിവലിയില്‍ പരുക്കേറ്റവരുടെ മൊഴിയെടുക്കാത്തതിലും അവര്‍ അതൃപ്തി അറിയിച്ചു. സംഭവത്തെക്കുറിച്ച് എസ്.പിയോട് അന്വേഷണറിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

മന്ത്രി മണിയുടെ പ്രസ്താവനയ്‌ക്കെതിരെ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം മൂന്നാറില്‍ തുടരുകയാണ്. മന്ത്രി എം.എം മണിയുടെ സ്ത്രീ വിരുദ്ധവും തൊഴിലാളി വിരുദ്ധവും ദളിത് വിരുദ്ധവുമായ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പൊമ്പിളൈ ഒരുമൈ നാളെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്നും ജനറല്‍ സെക്രട്ടറി രാജേശ്വരി, പ്രസിഡന്റ് കൗസല്യ എന്നിവര്‍ അറിയിച്ചിട്ടുണ്ട്. എം.എം മണി രാജിവെയ്ക്കും വരെ നിരാഹാരം തുടരുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പൊമ്പിളൈ ഒരുമൈ സമരകാലത്ത് സകല വൃത്തികേടുകളും നടന്നെന്നായിരുന്നു മന്ത്രി എം.എം മണിയുടെ വിവാദപരാമര്‍ശം. ഇതിനെതിരെ ഇടുക്കി ജില്ലയില്‍ എന്‍ഡിഎ ഹര്‍ത്താല്‍ നടത്തുകയാണ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്ന് മന്ത്രി മണി ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top