Flash News
കൊച്ചി വിമാനത്താവളത്തില്‍ പ്രതിഷേധക്കാര്‍ക്ക് മുമ്പില്‍ മുട്ടുമടക്കി മുംബൈയിലേക്ക് തിരിച്ചുപോയ തൃപ്തി ദേശായിക്കെതിരെ മുംബൈ വിമാനത്താവളത്തിലും പ്രതിഷേധം   ****    രാത്രി നിയന്ത്രണം ലംഘിക്കാന്‍ മലകയറിയ ശശികല അറസ്റ്റില്‍; സംസ്ഥാന വ്യാപകമായി ഇന്ന് ഹര്‍ത്താല്‍   ****    മീ ടൂ ഏഷ്യാനെറ്റിലും; മുന്‍ മാധ്യമപ്രവര്‍ത്തക തന്റെ ദുരനുഭവം പങ്കുവെച്ച് ഫെയ്സ്ബുക്കില്‍   ****    പ്രളയക്കെടുതി: കേരള മുസ്‌ലിം കമ്മ്യൂണിറ്റി അസോസിയേഷന്‍ 25 ലക്ഷം രൂപ നല്‍കി   ****    മുന്‍ എം.എല്‍.എ ഫ്രാന്‍സിസ് ജോര്‍ജിന് എയര്‍പോര്‍ട്ടില്‍ ബിനു പൂത്തുറയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി   ****   

സൗമ്യ വധക്കേസില്‍ അമ്മയും സംസ്ഥാന സര്‍ക്കാറും തിരുത്തല്‍ ഹര്‍ജി നല്‍കി

April 25, 2017

SOUMYA_SCന്യൂഡല്‍ഹി: സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെയുള്ള തിരുത്തൽ ഹർജ്ജി സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ആറംഗ ബഞ്ചാണ്‌ തിരുത്തൽ ഹർജ്ജിയിൽ നടപടിയെടുക്കുക. ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കുന്നതിനായുള്ള അവസാനവട്ട ശ്രമമായാണ് സംസ്ഥാന സര്‍ക്കാർ സുപ്രീം കോടതിയിൽ തിരുത്തൽ ഹർജി നൽകിയത്.  ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യാഴാഴ്ച ഹര്‍ജി പരിഗണിക്കും.ചീഫ് ജസ്റ്റിസിന്‍റെ ചേംബറിലാണ് കേസ് പരിഗണിക്കുന്നത്.

ഹർജി ചേംബറിൽ വെച്ചാണ് പരിഗണിക്കുന്നതെങ്കിലും കേസ് പരിഗണിച്ച ബെഞ്ചിലെ മൂന്നു ജഡ്ജിമാർക്കൊപ്പം മുതിർന്ന രണ്ടു ജഡ്ജിമാർകൂടി ഉണ്ടാകുമെന്നതു സർക്കാരിനു പ്രതീക്ഷ നൽകുന്നു. ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍, ജസ്റ്റിസുമാരായ ദീപക് മിശ്ര , ജെ. ചലമെശ്വര്‍ എന്നിവര്‍ക്കൊപ്പം നേരത്തെ കേസില്‍ വിധി പ്രസ്താവിച്ച രഞ്ജന്‍ ഗോഗോയി, പി.സി പന്ത് , യു.യു ലളിത് എന്നിവർ അടങ്ങുന്നതാണ് ബെഞ്ച്.

സൗമ്യയുടെ ശരീരത്തിലെ പ്രധാനപ്പെട്ട രണ്ടു മുറിവുകളിൽ ഒന്നിന്‍റെ ഉത്തരവാദി ഗോവിന്ദച്ചാമിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സൗമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തുവെന്നും കോടതി ശരിവച്ചിരുന്നു. എന്നാൽ, സൗമ്യ ട്രെയിനിൽനിന്നു വീണതു മൂലമുണ്ടായ മുറിവിന്‍റെ ഉത്തരവാദിത്വം ഗോവിന്ദച്ചാമിയിൽ ആരോപിക്കാൻ തെളിവില്ലെന്നാണ് കോടതി വിലയിരുത്തിയത്.

ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത്. അതേസമയം, ബലാത്സംഗത്തിന് ജീവപര്യന്തം ശിക്ഷ നൽകിയ കീഴ്കോടതി വിധികൾ സുപ്രീംകോടതി ശരിവെച്ചിരുന്നു.

സൗമ്യയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ഗോവിന്ദച്ചാമി ആക്രമിച്ചെന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കിയ കോടതി വധശിക്ഷ ഏഴു വര്‍ഷം കഠിനതടവാക്കി കുറക്കുകയായിരുന്നു. കീഴ്കോടതി വിധിച്ച 394, 397, 447 വകുപ്പുകള്‍ പ്രകാരം ഏഴു വര്‍ഷം കഠിനതടവും മൂന്നു മാസം മറ്റൊരു കഠിനതടവും ശരിവെച്ച കോടതി ഇവയെല്ലാം ജീവപര്യന്തത്തോടൊപ്പം ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും വ്യക്തമാക്കിയിരുന്നു.

2011 ഫെബ്രുവരി ഒന്നിന് എറണാകുളം–ഷൊർണൂർ പാസഞ്ചർ ട്രെയിനിലായിരുന്നു സൗമ്യ ക്രൂര പീഡനത്തിനിരയായത്. വള്ളത്തോൾ നഗറിൽ സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളിയട്ടശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയിൽ മരിച്ചു.

പുനഃപരിശോധനാ ഹർജി പരിഗണിച്ച വേളയിൽ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിനെ വിളിച്ചുവരുത്തി കോടതി വിശദീകരണം തേടിയിരുന്നു. കട്ജുവിനെതിരേ കോടതിയലക്ഷ്യ നടപടി ഉൾപ്പെടെ സ്വീകരിച്ചു. ഇത്തരം സംഭവങ്ങൾ കോടതിയുടെ ഭാഗത്തുനിന്നുണ്ടായപ്പോൾ സർക്കാരിന്‍റെ വാദങ്ങൾ കണക്കിലെടുത്തില്ലെന്നും ഹർജിയിലുണ്ട്.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top