Flash News

ഇന്ദ്രപ്രസ്ഥത്തില്‍ താമര വിരിയുന്നു; ആം ആദ്മി പാര്‍ട്ടിയുടെ തകര്‍ച്ച പൂര്‍ണ്ണമായി

April 26, 2017

bjp-flag1ന്യൂഡല്‍ഹി: ഭരണസിരാകേന്ദ്രമായ ഇന്ദ്രപ്രസ്ഥത്തില്‍ ത്രികോണമല്‍സരം നടന്ന ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയത്തിലേക്ക്. മൂന്നു കോര്‍പറേഷനുകളിലും ബിജെപി അധികാരമുറപ്പിച്ചു. 182 സീറ്റുകളില്‍ ബിജെപി മുന്നിട്ടു നില്‍ക്കുകയാണ്. 40 സീറ്റുകളുമായി ആം ആദ്മി പാര്‍ട്ടി രണ്ടാം സ്ഥാനത്താണ്.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായിരുന്നു. 270 വാര്‍ഡുകളില്‍ 200 ലേറെ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. വടക്കന്‍ ഡല്‍ഹി, തെക്കന്‍ ഡല്‍ഹി, കിഴക്കന്‍ ഡല്‍ഹി എന്നീ മൂന്ന് മുനിസിപ്പാലിറ്റികളിലായി 270 സീറ്റുകളുടെ ഫലമാണ് ഇന്നറിയുക. ഒരുകോടി മുപ്പതുലക്ഷം വോട്ടര്‍മാരില്‍ 5.58 ശതമാനം പേരാണ് വിധിയെഴുതിയത്.

ബിജെപിക്ക് അനുകൂലമാണ് ജനവിധിയെങ്കില്‍ വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടുകള്‍ക്കെതിരെ പുതിയ രാഷ്ട്രീയ നീക്കം കൊണ്ടുവരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ മുന്നേറ്റത്തിലൂടെ വളര്‍ന്നുവന്ന ആം ആദ്മി പാര്‍ട്ടി രാജ്യവ്യാപക പ്രക്ഷോഭത്തിന് മടിക്കില്ലെന്നും കേജ്‌രിവാള്‍ പറഞ്ഞു. അതേസമയം, എക്‌സിറ്റ് പോള്‍ പ്രവചനം പോലെ മൂന്നു കോര്‍പറേഷനുകളും ബിജെപി നിലനിര്‍ത്തിയാല്‍ ഡല്‍ഹി സര്‍ക്കാരിനെ അട്ടിമറിക്കാനും ബിജെപി ശ്രമിച്ചേക്കും. രണ്ടാം സ്ഥാനം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

2012 ലെ തിരഞ്ഞെടുപ്പില്‍ 272 ല്‍ 138 സീറ്റുകള്‍ ബിജെപി നേടിയിരുന്നു. വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.

bjp

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top