Flash News

നിര്‍മാതാവും വിതരണ കമ്പനിയും തമ്മിലുള്ള സാമ്പത്തിക പ്രശ്​നം; തമിഴകത്ത്​ ബാഹുബലിയുടെ ആദ്യ പ്രദര്‍ശനം മുടങ്ങി ​

April 28, 2017

Baahubaliചെന്നൈ: എസ്.എസ്. രാജമൗലിയുടെ ബാഹുബലി കണ്‍ക്ലൂഷന്റെ ആദ്യ പ്രദര്‍ശനം തമിഴ്നാട്ടില്‍ മുടങ്ങി. നിര്‍മാതാവും വിതരണ കമ്പനിയും തമ്മിലുള്ള സാമ്പത്തിക പ്രശ്നങ്ങളാണ് കാരണം.

വെള്ളിയാഴ്ച രാവിലെ 10 മണിയോടെ പ്രശ്നങ്ങള്‍ പരിഹരിച്ച് 11 മണിയോടെ സംസ്ഥാനത്തെ 600 തിയറ്ററുകളില്‍ ബാഹുബലിയുടെ രണ്ടാം ഭാഗം പ്രദര്‍ശിപ്പിച്ചു. തമിഴ്നാട്ടില്‍ തമിഴ് ഭാഷയിലുള്ള സിനിമയുടെ വിതരണ അവകാശം ഏറ്റെടുത്ത കെ. പ്രൊഡക്ഷന്‍സ്, സിനിമാ നിര്‍മ്മാണ കമ്പനിയായ ആര്‍ക്ക മീഡിയ വര്‍ക്സിന് 15 കോടി രൂപ നല്‍കാത്തതിനാല്‍ പ്രദര്‍ശന അനുമതിപത്രം ലഭിച്ചിരുന്നില്ല. കരിഞ്ചന്തയിലും മറ്റും ടിക്കറ്റ് കൈക്കലാക്കിയവര്‍ പുലര്‍ച്ചെ മുതല്‍ തിയറ്റര്‍ പരിസരത്ത് കാത്തുനിന്നു. വിഷയം പ്രതിഷേധത്തിലേക്കും കൈയാങ്കളിയിലേക്കും നീങ്ങിയതോടെ പലയിടത്തും പൊലീസ് ഇടപെട്ട് ടിക്കറ്റിന്റെ പണം തിരികെ നല്‍കി. തമിഴ്നാട്ടില്‍ സിനിമയുടെ ഹിന്ദി പതിപ്പ് പ്രദര്‍ശനത്തിന് തടസ്സങ്ങളുണ്ടായില്ല.

വിതരണക്കാരും പണം കടം നല്‍കിയ കമ്പനിയും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സിനിമയുടെ റിലീസിംഗ് തടയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച മദ്രാസ് ഹൈകോടതിയില്‍ കേസ് വന്നിരുന്നെങ്കിലും തള്ളുകയായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top