Flash News

കെ. കരുണാകരന്‍ പിള്ള നിര്യാതനായി

May 3, 2017

karunakaran pilla deathകൊല്ലം: എന്‍.ജി.ഒ അസോസിയേഷന്‍ സ്ഥാപക നേതാവ് കെ. കരുണാകരന്‍ പിള്ള (75) നിര്യാതനായി. ചൊവ്വാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം.

എന്‍.ജി.ഒ യൂനിയനിലൂടെ സംഘടനാ പ്രവര്‍ത്തനം തുടങ്ങി. 1974ല്‍ ടി.വി. അപ്പുണ്ണി നായര്‍ പ്രസിഡന്റും കെ. കരുണാകരന്‍ പിള്ള ജനറല്‍ സെക്രട്ടറിയുമായാണ് എന്‍.ജി.ഒ അസോസിയേഷന് തുടക്കമിട്ടത്. സര്‍വിസില്‍നിന്ന് വിരമിച്ചശേഷം കോണ്‍ഗ്രസില്‍ സജീവമായിരുന്നു. ചവറയില്‍നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ബേബി ജോണിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. യു.ഡി.എഫ് ജില്ലാ ചെയര്‍മാനായും കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗമായും കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിക്കുകയായിരുന്നു. സാംസ്കാരിക രംഗത്ത് സജീവമായിരുന്നു.

മൃതദേഹം തിരുവനന്തപുരത്ത് കെ.പി.സി.സി ഓഫിസില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം ഉച്ചയോടെ കൊല്ലത്തെ പുന്നത്തലയിലുള്ള വീടായ ശ്രീകൃഷ്ണയില്‍ കൊണ്ടുവന്നു. തുടര്‍ന്ന് എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഓഫിസിലും ഡി.സി.സി ഓഫിസിലും പൊതുദര്‍ശനത്തിന് വെച്ച് പെരുമ്പുഴയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.

റിട്ട. പ്രിന്‍സിപ്പല്‍ വി. തങ്കമണി അമ്മയാണ് ഭാര്യ. മക്കള്‍: ലേഖ അശോക്, പ്രദീപ് കുമാർ (സിവില്‍ എന്‍ജിനീയര്‍ ആർടെക്), അഡ്വ. ലക്ഷ്മി. മരുമക്കള്‍. അശോക്കുമാർ (ആർടെക് കണ്‍സ്ട്രക്ഷന്‍ എം.ഡി), ഡോ. എന്‍. സരിത (അസോ. പ്രഫ. മെഡിക്കല്‍ കോളജ്, തിരുവനന്തപുരം), ഡോ. ജെ. സുനില്‍ (കെ.ഇ.ആര്‍.എഫ് ആശുപത്രി, തേവള്ളി).

karunakaran pillai body

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top