Flash News

കുതിരക്കച്ചവടം, രാഷ്ട്രീയ വഞ്ചന, ജോസ് കെ മാണി ഇനി ലോക്സഭ കാണില്ല….രോഷത്തോടെ കോണ്‍ഗ്രസ് നേതാക്കള്‍

May 3, 2017

oommen-chandy-250x150കോട്ടയം: സിപിഐഎമ്മിനെ കൂട്ടുപിടിച്ച് കോട്ടയം ജില്ലാ പഞ്ചായത്തു ഭരണം കേരള കോൺഗ്രസ് (എം) പിടിച്ചതിനു പിന്നാലെ, കെ.എം. മാണി രാഷ്ട്രീയ വഞ്ചകനും അവസരവാദിയുമാണെന്ന് ആരോപിച്ച് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മാണി കാണിച്ചത് കടുത്ത രാഷ്ട്രീയ വഞ്ചനയാണ്. ബജറ്റ് അവതരിപ്പിച്ചപ്പോൾ എൽഡിഎഫ് കാട്ടിക്കൂട്ടിയ അതിക്രമങ്ങൾക്ക് എങ്ങനെ ഇപ്പോഴത്തെ തീരുമാനംകൊണ്ടു ന്യായീകരിക്കാനാകുമെന്ന് തിരുവനന്തപുരത്തു നടത്തിയ വാർത്താസമ്മേളനത്തിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ചോദിച്ചു.

വോട്ടെടുപ്പിന്റെ അവസാന നിമിഷം മാണി വിഭാഗം കാലുമാറിയത് തികച്ചും ദൗർഭാഗ്യകരമായിപ്പോയെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ബന്ധം വേർപെടുത്താൻ മാണി പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണ്. ജനാധിപത്യ കേരളം ഈ തീരുമാനം അംഗീകരിക്കില്ല. മുഴുവൻ കേരള കോൺഗ്രസ് പ്രവർത്തകരും ഈ തീരുമാനത്തിന് എതിരാണ്. ഇക്കാര്യത്തിൽ സിപിഐഎമ്മിന്റെ നിലപാടിനെക്കുറിച്ച് പറയാൻ വി.എസ്.അച്യുതാനന്ദൻ തയാറാകണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

KC-JOSEPH-545x325കെ.എം.മാണി നെറികേടിന്റെ പര്യായമാണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ പറഞ്ഞു. ഇന്ന് സിപിഐഎം പിന്തുണ തേടിയവര്‍ നാളെ നരേന്ദ്ര മോദിയുടെ പിന്തുണ തേടും. തല്ലുന്നവരുടെ കൈ തലോടാനാണ് മാണിക്കിഷ്ടം. തോന്നുമ്പോള്‍ വന്നുപോകാനുള്ള വഴിയമ്പലമല്ല യുഡിഎഫ്. കാക്ക മലര്‍ന്ന് പറന്നാലും മാണിയും ജോസ് കെ.മാണിയും ഇനി യുഡിഎഫിലുണ്ടാകില്ലെന്നും മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.

കെ.എം. മാണിയുടെ അറിവോടെ ജോസ് കെ. മാണി നടത്തിയ ചതിയാണ് കോട്ടയം ജില്ലാ പഞ്ചായത്തിലുണ്ടായതെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സൻ പറഞ്ഞു. കേരള കോൺഗ്രസുമായുള്ള സിപിഎമ്മിന്റെ ബന്ധം സിപിഐക്കുള്ള മറുപടി കൂടിയാണ്. കെ.എം. മാണിയെ പിന്തുണച്ചതു കൊണ്ട് കോൺഗ്രസിന് ഒരുപാടു വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. എന്നിട്ടും ഒരിക്കൽപ്പോലും കോൺഗ്രസ് ചതിച്ചിട്ടില്ല.

തിരഞ്ഞെടുപ്പിന്റെ തലേദിവസംവരെ യുഡിഎഫ് സ്ഥാനാർഥിക്കു വോട്ട് ചെയ്യുമെന്ന് ഉറപ്പ് നൽകിയവരാണ് കേരള കോൺഗ്രസ് (എം). ഇതു വിശ്വാസ വഞ്ചനയാണ്. കേരള കോൺഗ്രസിലെ അണികൾ പോലും ഈ ചതിയിൽ അമർഷമുള്ളവരാണ്. കേരളകോൺഗ്രസ്–സിപിഎം ബന്ധത്തിനു പിന്നിലെ യഥാർഥ കാരണത്തെ കുറിച്ചു പിന്നീട് വ്യക്തമാക്കുമെന്നും എം.എം.ഹസ്സൻ വ്യക്തമാക്കി. കണ്ണൂരിൽ കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഹസ്സൻ.

അതേസമയം, കോട്ടയം ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സിപിഎം കാണിച്ചത് അവസരവാദമെന്ന് സിപിഐ പറഞ്ഞു. തീരുമാനം ദൂരവ്യാപക ഫലങ്ങളുണ്ടാക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി വ്യക്തമാക്കി. അതേസമയം, കോട്ടയത്തേത് പ്രാദേശിക നീക്കുപോക്ക് മാത്രമെന്ന് സി.പി.ഐ. നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ഇക്കാര്യം പ്രാദേശിക തലത്തിൽ ചർച്ച ചെയ്യും. എൽഡിഎഫിലേക്ക് ആളെകൂട്ടാനുള്ള ദല്ലാൾ പണി ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും പന്ന്യൻ രവീന്ദ്രൻ കാസർകോട് പറഞ്ഞു.

കോട്ടയം ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനു പിന്തുണ നൽകുന്ന നിലപാടാണ് സിപിഎം എടുത്തിരുന്നത്. സിപിഎം പിന്തുണയോടെ കേരള കോൺഗ്രസിലെ സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിൽനിന്നു വിട്ടുനിൽക്കുകയെന്ന നിലപാടാണ് സിപിഐ സ്വീകരിച്ചിരുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top