Flash News

മന്ത്രി എം.എം. മണി ഗൗരവമായ കാര്യങ്ങളില്‍ രാഷ്ട്രീയം ചേര്‍ക്കുന്ന ‘ഡൈവേര്‍ഷണറി ജോക്കര്‍’ ആണെന്ന് സുരേഷ് കുമാര്‍

May 4, 2017

srമൂന്നാറിലെ കയ്യേറ്റ മാഫിയയും ഭരണ നേതൃത്വവും ഗുഢാലോചന നടത്തി രംഗത്തിറക്കിയ വിഷയത്തിന്റെ ഗൗരവം ചോര്‍ത്തുന്ന കോമാളിയാണ് (ഡൈവേര്‍ഷണറി ജോക്കര്‍) മന്ത്രി എം.എം. മണിയെന്ന് മുന്‍ മൂന്നാര്‍ ദൗത്യനായകന്‍ കെ. സുരേഷ് കുമാര്‍ പരിഹസിച്ചു .

വളരെ ഗൗരവമേറിയ വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുക എന്നതാണ് മന്ത്രിയുടെ ദൗത്യം. കയ്യേറ്റ ഭൂമിയില്‍ കുരിശു നാട്ടി കയ്യേറ്റ മാഫിയയില്‍ നിന്നും ജനശ്രദ്ധ മാറ്റാന്‍ അദ്ദേഹത്തിന് അനായാസം കഴിഞ്ഞു. കൈയ്യേറ്റവുമായോ ഒഴിപ്പിക്കലുമായോ യാതൊരു ബന്ധവുമില്ലാത്ത പൊമ്പിളൈ ഒരുമയെ പുലഭ്യം പറഞ്ഞത് മറ്റെന്തിന് വേണ്ടിയായിരുന്നുവെന്ന് സുരേഷ് കുമാര്‍ മാതൃഭൂമി വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

MM Mani2007ല്‍ മൂന്നാര്‍ ദൗത്യം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോള്‍ തന്നെ ചിന്നക്കനാലില്‍ മണിയുടെ സഹോദരന്‍ ലംബോധരനും മക്കളും കൈയ്യേറിയിരുന്ന 25 ഏക്കര്‍ ഭൂമി പട്ടയം റദ്ദാക്കി തിരിച്ചെടുത്തപ്പോള്‍ തുടങ്ങിയതാണ് ഇയാള്‍ക്ക് എന്നോടുള്ള ശത്രുത. 1977ലെ ഓക്യുപ്പേഷന്‍ ഓഫ് ഫോറസ്റ്റ് ലാന്‍ഡ് പട്ടയങ്ങളായിരുന്നു ലംബോധരന്റെ കയ്യില്‍. പട്ടയത്തില്‍ പരാമര്‍ശിക്കുന്ന സര്‍ക്കാര്‍ഭൂമി മറിച്ചു വില്‍ക്കാന്‍ പാടില്ലെന്ന നിബന്ധന ലംഘിച്ചുകൊണ്ടുള്ള ഈ കയ്യേറ്റത്തിന് പിന്നിലുണ്ടായിരുന്ന ക്രിമിനല്‍ ഭൂമാഫിയബന്ധം പരിഗണിച്ച് എഡിജിപി ഋഷിരാജ് സിംഗ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ലംബോധരനും മക്കളും മൂന്നു മാസം ഒളിവില്‍ പോയി. ആഫ്രിക്കയില്‍ പോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ തന്നോട് പറഞ്ഞത് എന്റെ കൈയ്യും കാലും വെട്ടുമെന്ന് മണി പൊതു വേദിയില്‍ പ്രഖ്യാപിച്ചു. അതിന് ശേഷം ഇടക്കിടെ പൊതു വേദിയില്‍ വിഷം വിഴമ്പുമെന്നല്ലാതെ ഞങ്ങള്‍ നേരിട്ട് സംസാരിച്ചിട്ടില്ല.

2007ലെ കയ്യേറ്റമൊഴിപ്പിക്കല്‍ ആരംഭിച്ചത് മന്ത്രിസഭ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. കൈയ്യേറ്റ മൊഴിപ്പിക്കാന്‍ ചുമതലയുണ്ടായിരുന്ന എല്ലാ വകുപ്പുകളും ഇക്കാര്യത്തില്‍ ഗുരുതരമായ വിഴ്ച വരുത്തിയിട്ടുണ്ട് എന്ന തിരിച്ചറിവിന്റെ വെൡച്ചത്തില്‍ അവിടെ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു സ്‌പെഷ്യല്‍ ഓഫീസ് തുറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. എല്‍ ഡിഎഫ് നേതൃത്വത്തിന്റെ പിന്‍തുണയും ഈ തീരുമാനത്തിന് പിന്നില്‍ ഉണ്ടായിരുന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍ സിപിഎമ്മിന്റെയും സിപിഐയുടേയും ഔദ്യോഗിക പക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പുറകോട്ട് പോകേണ്ടി വന്നുവെന്നും സുരേഷ് കുമാര്‍ പറയുന്നു.

ഇത്തവണ ദൗത്യം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കേട്ടത് സിപിഎമ്മും സിപിഐയും തമ്മിലുള്ള പഴിചാരലും വെല്ലുവിളിയുമാണ്. എല്ലാ കാര്യങ്ങളും മന്ത്രി എം.എം. മണിയുമായി ആലോചിച്ചു ചെയ്താല്‍ മതിയെന്ന മുഖ്യമന്ത്രി ഉദ്യോഗസ്ഥന്‍മാര്‍ക്ക് നല്‍കിയത് കൂടിയായപ്പോള്‍ എല്ലാം പൂര്‍ത്തിയായി എന്ന് ഉറപ്പായി. ഈ ദൗത്യം ഏറെ നാള്‍ നീണ്ടു പോകില്ല എന്ന് തനിക്ക് തോന്നിയിരുന്നുവെന്നും സുരേഷ് കുമാര്‍ പറയുന്നു.

ശ്രീറാം വെങ്കിട്ടരാമന് നയപരമായി തെറ്റു പറ്റിയതായി തനിക്ക് അഭിപ്രായമില്ല. ആ കുരിശിന് പുറകിലുള്ളത് ആ പ്രദേശത്തെ ഏറ്റവും ശക്തരായ ക്രമിനല്‍ ഭൂമാഫിയ സംഘമാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞതും അവര്‍ക്കെതിരെ നടപടിക്ക് മുതിര്‍ന്നതും ശ്രീറാം മിടുക്കനായ ഉദ്യോഗസ്ഥനായത് കൊണ്ടാണെന്നും സുരേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top