Flash News
ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തു; പ്രതികളിലൊരാള്‍ മുസ്ലിം ലീഗ് എം‌എല്‍‌എയുടെ സഹായി   ****    ഞങ്ങളുടെ ഇക്ക കൊല്ലപ്പെട്ടവരുടെ പട്ടികയിലെ അവസാനത്തെ ഇരയാകട്ടേ; ഒരുപാട് കുടുംബങ്ങള്‍ക്കു വേണ്ടി ഈ ക്രൂരതകള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് തരാമോ?; കൊല്ലപ്പെട്ട ശുഹൈബിന്റെ സഹോദരിയുടെ കത്ത് പിണറായി വിജയന്   ****    ഹൃദയങ്ങളില്‍ കാരുണ്യത്തിന്റെ തലോടല്‍ നല്‍കുന്ന ഡോക്ടര്‍ ദമ്പതികള്‍   ****    സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന് നവ നേതൃത്വം: റോഷിന്‍ മാമ്മന്‍ പ്രസിഡന്റ്   ****    റവ. ഫാ സജി അമയില്‍ ഡാളസ്സില്‍ എത്തിച്ചേരുന്നു   ****   

“ഇതാര്, ലേഡി സന്തോഷ് പണ്ഡിറ്റോ?”; അമേരിക്കന്‍ മലയാളിയുടെ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഡിസ്‌ലൈക്കുകളുടെ പ്രവാഹം

May 7, 2017

Mini-Richard-1-830x412സന്തോഷ് പണ്ഡിന്റിന് കൂട്ടായി പുതിയ ലേഡി സന്തോഷ് പണ്ഡിന്റിനെ കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മിനി റിച്ചാര്‍ഡ് എന്ന അമേരിക്കന്‍ മലയാളിയുടെ ആല്‍ബം കണ്ടാണ് സോഷ്യല്‍ മീഡിയയുടെ ഇത്തരമൊരു കണ്ടുപിടിത്തം.

ആല്‍ബത്തിലെ നായികയും നിര്‍മ്മാതാവുമെല്ലാം മിനി റിച്ചാര്‍ഡാണ്. ‘അന്ന് മഴയില്‍ ‘ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ലൈക്കിനേക്കാള്‍ കൂടുതല്‍ ഡിസ് ലൈക്കുമായാണ് മുന്നേറുന്നത്. കൂട്ടിന് തെറി അഭിഷേകവുമായി കമന്റസും നിരവധിയാണ്. ഇത് വെറും ദുരന്തമല്ല ലോക ദുരന്തമാണെന്നും എന്റെ ഭാഗത്തും തെറ്റുണ്ട് ഇത് ഞാന്‍ തുറക്കാന്‍ പാടില്ലായിരുന്നുവെന്ന് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിട്ടുള്ളത്. കമന്റുകള്‍ മോശമാണെങ്കിലും വീഡിയോ യൂട്യൂബില്‍ ഹിറ്റാണ്.

miniസീരിയല്‍ താരം ബിനില്‍ ഖാദറാണ് മിനിക്കൊപ്പം ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്. ഭരതന്‍ സംവിധാനം ചെയ്ത പറങ്കിമല എന്ന ചിത്രത്തിന്റെ റീമേക്കിലൂടെയാണ് മിനി റിച്ചാര്‍ഡ് ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്.

എന്നാല്‍, നെഗറ്റീവ് പബ്ലിസിറ്റി നല്‍കി, തന്റെ സംഗീതആല്‍ബത്തെ വിജയിപ്പിച്ചവര്‍ക്ക് നന്ദി പറഞ്ഞ് നടി മിനി റിച്ചാര്‍ഡ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മിനിയുടെ പ്രതികരണം.

തന്റെ ആല്‍ബത്തിന്റെ വിജയം നെഗറ്റീവ് പബ്ലിസിറ്റിയുടെ ശക്തിയാണെന്നും 24 മണിക്കൂറിനുള്ളില്‍ ആറുലക്ഷത്തിലധികം പേരാണ് ആല്‍ബം കണ്ടതെന്നും മിനി പറഞ്ഞു. മിനി റിച്ചാര്‍ഡിന്റെ അന്നു മഴയില്‍ എന്ന ആല്‍ബമാണ് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ആക്രമണത്തിന് ഇരയായത്. ആല്‍ബത്തിലൂടെ ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും മിനി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

പൃഥ്വിരാജിനൊപ്പം ഒരു ഐറ്റം സോംഗില്‍ അഭിനയിക്കണമെന്നതാണ് മിനി റിച്ചാര്‍ഡിന്റെ ആഗ്രഹം. അമേരിക്കയിലെ കാലിഫോര്‍ണിയിലെ സ്ഥിരം താമസക്കാരിയാണ് മിനി. ചാരിറ്റി പ്രവര്‍ത്തനങ്ങളിലും അമേരിക്കയിലെ മലയാളി സമൂഹത്തിലെ അസോസിയേഷന്‍ പരിപാടികളിലും സജീവമാണിവര്‍.

Mini-Richard3

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top