Flash News

ബാഹുബലി തകര്‍ത്തത് ആമിര്‍ ഖാന്‍െറ പി.കെയുടെ റെക്കോര്‍ഡ്

May 7, 2017

bahubaliമുംബൈ: പത്തു ദിവസത്തിനകം ആയിരം കോടി രൂപയുടെ റെക്കോര്‍ഡ് കളക്‌ഷന്‍ നേടിയ ബാഹുബലി ടു തകര്‍ത്തത്
ആമീര്‍ഖാന്‍െറ പി.കെയുടെ റെക്കോര്‍ഡ്. 2014ല്‍ പുറത്തിറങ്ങിയ പി. കെയായിരുന്നു ഇതുവരെ ഏറ്റവുമധികം കളക്‌ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം, 792 കോടി. വെറും പത്തുദിവസം കൊണ്ടാണ് ബാഹുബലി ഈ റെക്കോര്‍ഡ് തകര്‍ത്തത്.

ഇന്ത്യയിലുടനീളം 800ഉം വിദേശ മാര്‍ക്കറ്റുകളില്‍നിന്ന് 200ഓളം കോടിയുമാണ് ബാഹുബലി നേടിയത്. അതിവേഗം 100 കോടി ക്ളബിലെത്തിയ ചിത്രം, ഏറ്റവും കൂടുതല്‍ തിയറ്റര്‍ റിലീസ് എന്നിങ്ങനെയുള്ള നിരവധി റെക്കോര്‍ഡുകളും ഈ ചിത്രം സ്വന്തമാക്കി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ഇന്ത്യയില്‍ 8000ലേറെ തിയറ്ററുകളിലാണ് ബാഹുബലി നിറഞ്ഞ സദസ്സില്‍ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top