Flash News

ഇത് വെറുപ്പിന്റെ വ്യാപാരികള്‍ വാഴും കാലമോ?: ടി ഡി രാമകൃഷ്ണന്‍

May 8, 2017

ACTIVITY-PHOTOഅബുദാബി : സമകാലിക ഇന്ത്യയില്‍ വെറുപ്പിന്റെ വ്യാപാരമാണ് നടന്നുകൊണ്ടിരിക്കുന്നത്. വെറുപ്പ് കച്ചവടമാക്കിയവരുടെ കൈയ്യില്‍തന്നെ അധികാരവും വന്നുചേര്‍ന്നു എന്ന അവസ്ഥയില്‍ കല സാംസ്കാരിക സാമ്പത്തിക മേഖലകളില്‍ ഒക്കെ ഈ വെറുപ്പ് പടരുകയാണ്. ഇതിനെ ചെറുക്കേണ്ട ഉത്തരവാദിത്വമാണ് നമ്മള്‍ ഓരോരുത്തരിലും നിക്ഷിപ്തമായിട്ടുള്ളത് എന്ന് പ്രശസ്ത എഴുത്തുകാരന്‍ ടി ഡി രാമകൃഷ്ണന്‍ പറഞ്ഞു. കേരള സോഷ്യല്‍ സെന്‍റര്‍ 2017 – 18 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എസ് സി ആക്റ്റിംഗ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായ മനോജ്‌ അദ്ധ്യക്ഷനായിരുന്നു. എഴുത്തുകാരുടെ കൈയ്യൊപ്പോടുകൂടിയ പുസ്തക സമാഹരണത്തിന്റെ ലോഗോ പ്രകാശനം ടിഡി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഐഎസ് സി സെക്രട്ടറി അബ്ദുസലാം, മലയാള സാമാജം പ്രസിഡന്റ് വക്കം ജയലാല്‍, ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് അനില്‍ സി ഇടിക്കുള, കെകെ മൊയ്ദീന്‍ കോയ, കൃഷ്ണകുമാര്‍, ടി എം സലിം, വിനയചന്ദ്രന്‍, മെഹബൂബ് അലി, ശ്രീമതി മിനി രവീന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കെ എസ് സി ജോയിംഗ് സെക്രട്ടറിമാരായ ജയപ്രകാശ് വര്‍ക്കല സ്വാഗതവും അജീബ് പരവൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കെ എസ് സി കലാവിഭാഗത്തിന്റെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറി.

ACTIVITY-PHOTO-2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top