Flash News
രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ മീരാകുമാറിന് പകരം എന്‍‌ഡി‌എ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത് കോണ്‍ഗ്രസ് എം‌എല്‍‌എമാര്‍; അമ്പരപ്പോടെ കോണ്‍‌ഗ്രസ് ക്യാമ്പ്   ****    പ്രവാസികളുടെ ക്ഷേമത്തിനായി ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍‌ഫെയര്‍ ഫണ്ടില്‍ കാതലായ മാറ്റം വരുത്താന്‍ കേന്ദ്ര മന്ത്രി സഭാ തീരുമാനം   ****    രാം നാഥ് കോവിന്ദ് – കൃഷിയിടത്തില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക്….!   ****    മഹാരാഷ്ട്രയിലെ കുപ്രസിദ്ധ കുറ്റവാളി റഫീഖുദ്ദീനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു   ****    കുവൈറ്റിലെ ഇന്ത്യാക്കാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും പ്രശ്നങ്ങളില്‍ നിയമപരമായി ഇടപെടാനും കമ്മ്യൂണിറ്റി വെല്‍‌ഫെയര്‍ വിംഗ് സജ്ജമാണെന്ന് ഇന്ത്യന്‍ എംബസി   ****   

മാത്യു വീരപ്പള്ളില്‍ ഫൊക്കാന കേരളാ കണ്‍വെന്‍ഷന്റെ കോകോര്‍ഡിനേറ്റര്‍

May 11, 2017

FOKANA cocordinatorഅടൂര്‍ മുന്‍സിപ്പാലിറ്റി മുന്‍ കൗണ്‍സിലറും സാമൂഹ്യ പ്രവര്‍ത്തകനും ആയ മാത്യു വീരപ്പള്ളിയെ ഫൊക്കാനയുടെ  കേരളാകണ്‍വെന്‍ഷന്റെ കോകോര്‍ഡിനേറ്റര്‍ ആയി ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ നാമനിര്‍ദ്ദേശം ചെയ്യ്തു.

വീരപ്പള്ളില്‍ ബുക്കില്‍ഡേഴ്‌സിന്റെ മാനേജിങ്ങ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന വീരപ്പള്ളി അനേകം ജീവകാരുണ്ണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഏറ്റവും നല്ല പൊതുപ്രവര്‍ത്തകനുള്ള റോട്ടറി അവാര്‍ഡ് ജേതാവായ ഇദ്ദേഹം പത്തനംതിട്ട ജില്ലാ പ്ലാനിങ്ങ്‌ബോര്‍ഡ് മെമ്പര്‍, കേരളം സ്‌റ്റേറ്റ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ തുടങ്ങി  നിരവധി സ്ഥാനമാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

മാത്യു  വീരപ്പള്ളിയുടെ നിയമനം ഫൊക്കാന കേരളാകണ്‍വെന്‍ഷന്  ഒരു മുതല്‍ക്കൂട്ട് ആയിരിക്കുമെന്ന്  ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top