Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

സൗദി അറേബ്യയില്‍ ഡെന്റല്‍ ഡോക്ടര്‍മാര്‍ക്ക് പുതിയ വിസ നല്‍കില്ല; സമ്പൂര്‍ണ്ണ സൗദിവല്‍ക്കരണം ആരോഗ്യ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു

May 12, 2017

dental-doctor-830x412സൗദി അറേബ്യയില്‍ വിദേശങ്ങളില്‍നിന്ന് ഡെന്റല്‍ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ വിസ അനുവദിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ആരോഗ്യമന്ത്രാലയവുമായി ഏകോപനം നടത്തിയാണ് വിദേശങ്ങളില്‍ നിന്ന് ഡെന്റല്‍ ഡോക്ടര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവയ്ക്കുന്നത്. സൗദിയിലെ ഡെന്റല്‍ ഡോക്ടര്‍മാര്‍ക്കു തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ, തൊഴില്‍ മന്ത്രാലയങ്ങള്‍ സഹകരിച്ച് റിയാദില്‍ സംഘടിപ്പിച്ച ശില്‍പശാലയിലാണ് റിക്രൂട്ട്‌മെന്റ് നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ആരോഗ്യ മന്ത്രി ഡോ. അബ്ദുല്ല അല്‍ റബീഅയും തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ. അലി അല്‍ഗഫീസും ശില്‍പശാലയില്‍ പങ്കെടുത്തു.

സൗദിയില്‍ നിലവില്‍ ജോലി ചെയ്യുന്ന വിദേശികളായ ഡെന്റല്‍ ഡോക്ടര്‍മാരുടെ ഭാവി എന്തായിരിക്കുമെന്ന് മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. അവരുടെ വര്‍ക്ക് പെര്‍മിറ്റും ഇഖാമയും പുതുക്കി നല്‍കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഫൈനല്‍ എക്‌സിറ്റില്‍ പോകുന്ന ഡെന്റല്‍ ഡോക്ടര്‍മാര്‍ക്കു പകരം ബദല്‍ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിനും പുതിയ ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും സ്ഥാപന വിപുലീകരണ ആവശ്യത്തിനും വിസ അനുവദിക്കില്ല. ആരോഗ്യ മേഖലയില്‍ സൗദികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് ആദ്യമായാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ഇത്തരമൊരു തീരുമാനം പ്രഖ്യാപിക്കുന്നത്.

p02mtszpപ്രാദേശിക തൊഴില്‍ വിപണിക്കാവശ്യമായ സൗദി ഡെന്റല്‍ ഡോക്ടര്‍മാരെ വേണ്ടത്ര കിട്ടാനുണ്ടെന്ന യാഥാര്‍ഥ്യം കണക്കിലെടുത്താണ് ഈ നടപടി. മൊെബെല്‍ ഫോണ്‍ വില്‍പന, അറ്റകുറ്റപ്പണി മേഖലകളില്‍ എട്ടുമാസം മുമ്പ് സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കിയിട്ടുണ്ട്. റെന്റ് എ കാര്‍ മേഖലയില്‍ സമാന പദ്ധതി നടപ്പാക്കുന്നതിനും മന്ത്രാലയം നീക്കമാരംഭിച്ചു. ഓണ്‍െലെന്‍ ടാക്‌സി കമ്പനികളിലും സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കിയിട്ടുണ്ട്.

വാഹന ഏജന്‍സികളിലെ സെയില്‍സ് ജോലികള്‍ സൗദിവല്‍ക്കരിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അല്‍ഖസീം, ഹായില്‍ പ്രവിശ്യകളിലെ മാളുകളില്‍ മുഹറം ഒന്നു മുതല്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കും. സൗദികള്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിനുവേണ്ടിയാണ് സൗദിയിലെ മാളുകളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുന്നത്. ഇതിന് തൊട്ടുപിന്നാലെയാണ് ആരോഗ്യ മേഖലയിലേക്കും സൗദിവല്‍ക്കരണം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഇതുവരെ ആരോഗ്യമേഖലയില്‍ റിക്രൂട്ട്‌മെന്റ് പാടെ നിര്‍ത്തിവച്ചിട്ടില്ല. പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സൗദിയില്‍ ജോലി നോക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് വിദേശികളായ ഡെന്റല്‍ ഡോക്ടമാര്‍ ആശങ്കയിലാണ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top