Flash News

ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും ബിസിസിഐക്കു നേരെ; കളിക്കാരെ പിന്‍‌വലിക്കലും നഷ്ടപരിഹാരം ആവശ്യപ്പെട്ടതും പുതിയ തലവേദന

May 12, 2017, .

bcciമുംബൈ: തലയും തലവരയും മാറിയ ബി.സി.സി.ഐയ്ക്ക് ശനിദശ. ഐ.സി.സി. യോഗത്തില്‍ വരുമാന-സ്ഥിരാംഗത്വ തര്‍ക്കത്തില്‍ തിരിച്ചടിയേറ്റതിനു പിന്നാലെ ദക്ഷിണാഫ്രിക്കയും പാകിസ്താനുമാണ് ഇപ്പോള്‍ ഇന്ത്യന്‍ ബോര്‍ഡിന് തലവേദയാകുന്നത്. പാകിസ്താനെതിരായ പരമ്പരയില നിന്നു പിന്മാറിയതിലും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ പരമ്പരയെ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാത്തതിലും ഇരു ബോര്‍ഡുകളും ബി.സി.സി.ഐയ്‌ക്കെതിരേ തിരിഞ്ഞു.

ദക്ഷിണാണാഫ്രിക്കയ്‌ക്കെതിരായി ഇന്ത്യ ഈ വര്‍ഷ അവസാനം പരമ്പര കളിക്കുന്ന കാര്യം സ്ഥിരീകരിച്ചില്ലെങ്കില്‍ ഐ.പി.എല്ലില്‍ നിന്നും താരങ്ങളെ പിന്‍വലിക്കുമെന്നാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭീഷണി. ബി.സി.സി.ഐ. ചീഫ് എക്‌സിക്യൂട്ടീവ് രാഹുല്‍ ജോഹ്രിക്ക് അയച്ച കത്തിലാണ് ദക്ഷിണാഫ്രിക്ക് ക്രിക്കറ്റ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഹാറൂണ്‍ ലോര്‍ഗറ്റ് ഇക്കാര്യം സൂചിപ്പിച്ചത്.

കത്ത് ലഭിച്ചതായി ജോഹ്രി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ ഇക്കാര്യം പരിഗണിക്കുന്നേയില്ലെന്നും സമയമാകുമ്പോള്‍ അതിനെ കുറിച്ച് തങ്ങള്‍ സംസാരിക്കുമെന്നും ജോഹ്രി പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ നേരത്തെ തീരുമാനിച്ച പ്രകാരം മേയ് എട്ടോടെ ഐ.പി.എല്ലില്‍ നിന്നും പിന്‍വാങ്ങിയെന്നും പിന്നെ എന്തിനാണ് അദ്ദേഹത്തിന് താന്‍ മറുപടി നല്‍കേണ്ടതെന്നും ജോഹ്രി ചോദിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐ.സി.സി. യോഗത്തില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരായാണ് വോട്ട് ചെയ്തത്. ഇതിനു തിരിച്ചടി നല്‍കാനായി പരമ്പരയില്‍ നിന്നു പിന്മാറാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്. ഇതു പ്രകാരമാണ് പരമ്പര കളിക്കുന്നത് സംബന്ധിച്ച് സ്ഥിരീകരണം നല്‍കാന്‍ വൈകുന്നതെന്നാണ് വിവരം. അതേസമയം ഇരു ബോര്‍ഡുകള്‍ തമ്മിലുള്ള കരാര്‍ ലംഘിച്ചതില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് പരമ്പര നടത്താമെന്ന ഇരു ബോര്‍ഡുകളും തമ്മിലുള്ള കരാര്‍ ബി.സി.സി.ഐ. ലംഘിക്കുകയായിരുന്നുവെന്നും ഇതിനു നഷ്ടപരിഹാരമായി 6.4 മില്യന്‍ ഡോളര്‍ (413 കോടി രൂപ) നല്‍കണമെന്നുമാണ് പാകിസ്താന്റെ ആവശ്യം. ഇതു സംബന്ധിച്ചു പി.സി.ബി. ബിസിസിഐക്ക് കഴിഞ്ഞയാഴ്ച നോട്ടീസ് അയച്ചിരുന്നു. ഇരു ബോര്‍ഡുകളും തമ്മിലുള്ള നിയമപരമായ കരാറായി ഇതിനെ പരിഗണിക്കുന്നില്ലെന്നാണ് മറുപടി കത്തില്‍ ബി.സി.സി.ഐ. പറയുന്നത്. ഇന്ത്യാ-പാക് പരമ്പരയ്ക്ക് സര്‍ക്കാറിന്റെ അനുവാദം ആവശ്യമാണെന്നും എന്നാല്‍ തങ്ങള്‍ക്ക് അനുമതി ലഭിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു. പാക്കിസ്ഥാനിലെ സുരക്ഷ പ്രശ്‌നങ്ങളും ബി.സി.സി.ഐ മറുപടിയില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.

2015നും 2023 നും ഇടക്ക് ഇരുരാജ്യങ്ങളും തമ്മില്‍ ആറു പരമ്പര കളിക്കാന്‍ ഇന്ത്യ- പാക് ക്രിക്കറ്റ് ബോര്‍ഡുകള്‍ ധാരണാപത്രം ഒപ്പിട്ടിരുന്നു. എന്നാല്‍ അതിര്‍ത്തിയിലെ സംഘര്‍ഷം കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നഷ്ടമായതോടെ ഈ പരമ്പരകള്‍ക്കെല്ലാം കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top