Flash News

മോഷണം (പഴയകാല കവിതകള്‍ 2004)

May 12, 2017

Moshanam full(പ്രസിദ്ധീകരണങ്ങള്‍ രചനകളെ തിരസ്കരിക്കുന്നതില്‍ എഴുത്തുക്കാര്‍ക്ക് വിഷമമുണ്ടാകില്ല.എന്നാല്‍ അവര്‍ അയച്ചുകൊടുത്ത രചനയിലെ ആശയം എടുത്ത് അത് ആരെയെങ്കിലും കൊണ്ടെഴുതിച്ച്, മുമ്പയച്ച ആളുടെ രചന കണ്ടില്ലെന്ന് നടിക്കുമ്പോള്‍ എഴുത്തുകാര്‍ക്ക് വിഷമമാണ്. അങ്ങനെ ഒരു സംഭവത്തെ ആസ്പദമാക്കി രചിച്ചത് )

ആരാണിവനെന്ന് ചോദിച്ചവനുടെ
കവിതയും നോക്കിയിരുന്നു പത്രാധിപര്‍
പുരികമുയര്‍ത്തിയും പുഞ്ചിരിച്ചും -ചുറ്റും
നിന്നവര്‍മെല്ലേ മൊഴിഞ്ഞ്‌പോയിങ്ങനെ
കവിയാണിവന്റെ കവിതകളും കൊള്ളാം
വെട്ടത്ത്മാത്രം പുറത്ത് വരില്ലിവന്‍
തന്നേയുമല്ലിവന്‍ വേറെ സഭയിലാണിന്നേ
വരെ വരിസംഖ്യയും തന്നില്ല

സ്വന്തം സഭയും വരിസംഖ്യയും സമം
കൃതികള്‍ക്ക് മേന്മയെന്നവരൊക്കെ ചൊല്ലവേ
ഒന്ന് മൂളിക്കൊണ്ട് പത്രാധിപര്‍ -കവി
കുത്തി കുറിച്ചത് വായിച്ചുതല്‍ക്ഷണം
എന്തുപറയുന്നു കൂട്ടരേ നിങ്ങളീ
കവിതയെ കൊള്ളുന്നോ, തള്ളുന്നോ ചൊല്ലുക
സത്യം പറയുകില്‍, കവിതയോ ഉത്തമം
മൂന്നാലുപേരറിയാതെ പറഞ്ഞ്‌പോയി
എങ്കിലും അന്യനാണിവന്റെ രചനകള്‍
എന്തിനുവേണ്ടി നാം അച്ചടിച്ചീടുന്നു.

നമ്മളിന്നേവരെ ചിന്തിച്ചിടാത്തൊരു
ആശയം കവിതയില്‍ കാണുന്നതത്ഭുതം
പ്രണയദിനത്തിന്റെ സൗന്ദര്യഭാവങ്ങളി
കവിയെത്രയോ ഭംഗിയില്‍പാടുന്നു
ആശയം ഉള്‍കൊണ്ടെഴുതുക നിങ്ങളൊരു
പംക്തി, ഇനിയത്തെ ലക്കം തിളങ്ങട്ടെ
വായനക്കാര്‍ക്കത് ഹൃദ്യമായാലവര്‍
വായിച്ചിടും പിന്നെ വരിസംഖ്യയും തരും
കവിയെ അവഗണിച്ചീടുക നമ്മളീ
കവിത കണ്ടില്ലെന്നുതന്നെ നടിക്കുക

ചപ്പും ചവറും കിടക്കുന്ന കുപ്പയില്‍
പൂഴ്ത്തികളയാം നമുക്കാ കവിതയെ
ആരറിയുന്നു നാം കാട്ടുന്ന വഞ്ചന
പത്രലോകത്തിത് പുത്തരിയല്ലല്ലോ!!

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top