Flash News

ഓര്‍മ്മകളില്‍ എന്നും അസ്‌മോ

May 12, 2017, ഫൈസല്‍ ബാവ, അബുദാബി

asmo banner bannerഅബുദാബി: അസ്‌മോ പുത്തന്‍ചിറ വിടപറഞ്ഞ മെയ് 11ന്, ആ ഓർമ്മകള്‍ പങ്കുവെക്കാന്‍ അസ്മോയുടെ സുഹൃത്തുക്കളില്‍ ചിലര്‍ അദ്ദേഹം പലപ്പോഴും വന്നിരിക്കാറുള്ള അബുദാബി കോര്‍ണീഷ് പാര്‍ക്കില്‍ ഒത്തുകൂടി. അസ്‌മോ രൂപം നല്‍കിയ ‘കൊലയാ’യുടെ നേതൃത്വത്തിലാണ് ഒത്തുകൂടിയത്.

അസ്മോയുടെ കവിതകള്‍ ചൊല്ലിയും കഥകള്‍ പറഞ്ഞും ഓര്‍മ്മകള്‍ പങ്കുവെച്ചും രാവേറെ നീണ്ടു പോയി. ദേവിക രമേശ് അസ്‌മോയുടെ കവിതകള്‍ ചൊല്ലിക്കൊണ്ടാണ് അബുദാബി കള്‍ച്ചറല്‍ ഫൗണ്ടേഷനിലെ പോയട്രി കോര്‍ണര്‍ സംഘാടകനായിത്തീര്‍ന്ന അസ്മോ.

asmo4പ്രായ ഘടനയുടെ വ്യാകരണം പൊളിച്ച് എല്ലാവരേയും സ്വന്തം മക്കളാക്കി വാത്സല്യത്തിന്റെ വെള്ളിത്താടി തടവുന്ന അസ്മോ ! യു ഏ ഇയിലെ ഏതു സാംസ്കാരിക കൂട്ടായ്മയുടേയും സ്ഥിരം പുഞ്ചിരി ഐക്കണ്‍! എന്നാല്‍ സ്വന്തം പുസ്തക പ്രകാശനത്തിന്ന് അര മണിക്കൂര്‍ വൈകിയെത്തിയ കവി! എന്ന് അനുസ്മര പ്രഭാഷണത്തില്‍ അഷ്‌റഫ് പെങ്ങാട്ടയില്‍ പറഞ്ഞു. വിപി റാഷിദ്, രാജീവ് മുളക്കുഴ, നസീര്‍ പാങ്ങോട് അഭിലാഷ് പുതുക്കാട്, ജനിബ് ജമാല്‍, ഗോപകുമാര്‍ എന്നിവര്‍ അസ്‌മോയുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു. കോലായ അസ്‌മോ ഓര്‍മ്മകള്‍ നിലനിര്‍ത്തി തുടരാനും കുട്ടികളെ സാഹിത്യവുമായി അടുപ്പിക്കാന്‍ പാകത്തില്‍ പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കാനും, അസ്‌മോയെപ്പറ്റി ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാനും യോഗം തീരുമാനിച്ചു. ഫൈസല്‍ ബാവ, സജിത്ത് മരക്കാര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

മാസത്തിലെ രണ്ടാമത്തെ എല്ലാ ബുധനാഴ്ച്ചയും കോലായ കൂടാനും അസ്‌മോ തുടങ്ങിവെച്ച സാഹിത്യ ചര്‍ച്ചകള്‍ തുടരാനും തീരുമാനിച്ചു. പിരിയാന്‍ നേരത്ത് ഒരോരുത്തരും തിരഞ്ഞുനോക്കുന്നുണ്ടായിരുന്നു, എവിടെയാണ് ഇത്ര നേരവും അസ്മോ എന്ന ചങ്ങാതി ഇരുന്നിരുന്നത്?

asasmo7131f0c1-03e0-4fd9-aa7d-793a7002303b

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top