Flash News
രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ മീരാകുമാറിന് പകരം എന്‍‌ഡി‌എ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത് കോണ്‍ഗ്രസ് എം‌എല്‍‌എമാര്‍; അമ്പരപ്പോടെ കോണ്‍‌ഗ്രസ് ക്യാമ്പ്   ****    പ്രവാസികളുടെ ക്ഷേമത്തിനായി ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍‌ഫെയര്‍ ഫണ്ടില്‍ കാതലായ മാറ്റം വരുത്താന്‍ കേന്ദ്ര മന്ത്രി സഭാ തീരുമാനം   ****    രാം നാഥ് കോവിന്ദ് – കൃഷിയിടത്തില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക്….!   ****    മഹാരാഷ്ട്രയിലെ കുപ്രസിദ്ധ കുറ്റവാളി റഫീഖുദ്ദീനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു   ****    കുവൈറ്റിലെ ഇന്ത്യാക്കാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും പ്രശ്നങ്ങളില്‍ നിയമപരമായി ഇടപെടാനും കമ്മ്യൂണിറ്റി വെല്‍‌ഫെയര്‍ വിംഗ് സജ്ജമാണെന്ന് ഇന്ത്യന്‍ എംബസി   ****   

ഫോമ സെന്‍ട്രല്‍ റീജിയന്‍ ഷിക്കാഗോ ഫാമിലി നൈറ്റ് പ്രൗഢഗംഭീരമായി നടത്തപ്പെട്ടു

May 13, 2017

familynite_pic1ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സംസ്കാരിക സംഘടനയായ ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) സെന്‍ട്രല്‍ റീജിയന്‍ ഫാമിലി നൈറ്റ് മെയ് അഞ്ചാം തീയതി വെള്ളിയാഴ്ച മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഓഡിറ്റോറിത്തില്‍ വച്ചു പ്രൗഢഗഭീരമായി നടത്തപ്പെട്ടു.

ഫോമ റീജിയന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സ്റ്റാന്‍ലി കളരിക്കമുറി വിശിഷ്ടാതിഥികളെ സ്റ്റേജിലേക്ക് ക്ഷണിച്ചു. റീജിയന്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ മിസിസ് നീതാ ഭൂഷണ്‍ മുഖ്യാതിഥിയും, ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്റെ പ്രസിഡന്റ് റവ.ഫാ. അബ്രഹാം സ്കറിയ, സിനിമ-സീരിയല്‍ നടി ഡിനാ എലിസബത്ത് ഡാനിയേല്‍, ഫോമ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ട്രഷറര്‍ ജോസി കുരിശിങ്കല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

ആന്‍ജലീന ഏബ്രഹാമിന്റെ ഇന്ത്യന്‍ ദേശീയ ഗാനത്തോടും, അലന്‍ ചേന്നോത്തിന്റെ അമേരിക്കന്‍ ദേശീയ ഗാനത്തോടും കൂടി ആരംഭിച്ച ഫാമിലി നൈറ്റ് സമ്മേളനത്തിന് ഫോമ ഷിക്കാഗോ റീജിയന്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായ മിസിസ് നീതാ ഭൂഷണ്‍ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്നും യു.എ.ഇയില്‍ തന്റെ സേവനത്തിനിടയില്‍ യമനിലെ ആഭ്യന്തര കലാപത്തില്‍പ്പെട്ട അനവധി ഇന്ത്യന്‍ സമൂഹത്തെ തിരികെ നാട്ടിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അതുവഴി ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത് തെളിയിക്കാന്‍ സാധിച്ചുവെന്നും അതുപോലെ ഇന്ത്യയില്‍ ബിസിനസ് തുടങ്ങുവാന്‍ നല്ല അവസരമുണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് ഫാമിലി നൈറ്റിന്റെ ഉദ്ഘാടനം ഭദ്രദീപം തെളിയിച്ച് നിര്‍വഹിച്ചു.

പ്രസ്തുത സമ്മേളനത്തില്‍ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസിന്റെ പ്രസിഡന്റ് റവ.ഫാ. അബ്രഹാം സ്കറിയ, ഫോമ നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, നാഷണല്‍ ട്രഷറര്‍ ജോസി കുരിശിങ്കല്‍, സിനിമ-സീരിയല്‍ നടി ഡിനാ എലിസബത്ത് ഡാനിയേല്‍, ഫോമ നാഷണല്‍ കമ്മിറ്റി മെമ്പര്‍ പീറ്റര്‍ കുളങ്ങര, ജോണിക്കുട്ടി പിള്ളവീട്ടില്‍, വനിതാ പ്രതിനിധി ബീന വള്ളിക്കളം, ജോണ്‍ പാട്ടപ്പതി, ആഷ്‌ലി ജോര്‍ജ്, സിനു പാലയ്ക്കത്തടം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഫോമയുടെ അംഗ സംഘടനകളെ പ്രതിനിധീകരിച്ച് ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജന്‍ ഏബ്രഹാം, ഇല്ലിനോയി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജീന്‍ പുത്തന്‍പുരയ്ക്കല്‍, കേരള അസോസിയേഷന്‍ ഓഫ് ഷിക്കാഗോ പ്രതിനിധി ആന്റോ കവലയ്ക്കല്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കളം എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു.

തുടര്‍ന്നു ചിന്നു രാജ് ആന്‍ഡ് സുനില്‍ ടീമിന്റെ ഗാനമേളയും ഷിക്കാഗോയിലെ കലാകാരന്മാരുടെ അതിമനോഹരമായ നൃത്തനൃത്യങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ ഫാമിലി നൈറ്റ് വര്‍ണ്ണാഭമായി. ഫാമിലി നൈറ്റ് കോര്‍ഡിനേറ്റര്‍ ജോസ് മണക്കാട്ടിന്റെ ആകര്‍ഷണീയമായ അവതരണശൈലി സമ്മേളനത്തിന്റെ മാറ്റുകൂട്ടി. കലാപരിപാടികളുടെ അവതാരകയായി നിഷാ മാത്യൂസ് എറിക്കും തിളങ്ങി. ജോണ്‍സണ്‍ കണ്ണൂക്കാടന്‍, അച്ചന്‍കുഞ്ഞ് മാത്യു, രാജന്‍ തലവടി, ബിജു പി. തോമസ്, ബിജു ഫിലിപ്പ്, ജോര്‍ജ് മാത്യു (ബാബു), മനു നൈനാന്‍ എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.ഫാമിലി നൈറ്റ് കോര്‍ഡിനേറ്റര്‍ ബിജി സി മാണി തന്റെ നന്ദി പ്രകാശനത്തില്‍ സ്‌പോണ്‍സര്‍മാരായ കിഴക്കേക്കുറ്റ് ഫാമിലി, പൂത്തുറ ഫാമിലി, ആന്‍ഡ്രൂ പി. തോമസ്, ജോസ് ചാമക്കാല, രാജു നെടിയകാലായില്‍, കൈരളി കേറ്ററിംഗ്, ജയിന്‍ മാക്കീല്‍, സണ്ണി ഇ. തോമസ്, മോഹന്‍ സെബാസ്റ്റ്യന്‍, അറ്റോര്‍ണി സ്റ്റീവ്, ടോമി നെല്ലാമറ്റം, ജോണ്‍സണ്‍ മാളിയേക്കല്‍, സന്‍ജു മാത്യു, ജെയ്‌റോസ് പതിയില്‍, ഫാമിലി ഡെന്റല്‍ പ്രാക്ടീസ്, തോമസ് വി. ഔസേഫ്, ജോബ് മാക്കീല്‍ എന്നിവര്‍ക്ക് പ്രത്യേകം നന്ദി പറഞ്ഞു.ഈ ഫാമിലി നൈറ്റ് വന്‍ വിജയമാക്കാന്‍ കഠിനാധ്വാനം ചെയ്ത കോര്‍ഡിനേറ്റര്‍മാരായ ജോസ് മണക്കാടിനും, ബിജി സി. മാണിക്കും റീജിയന്‍ എക്‌സിക്യൂട്ടീവ് പ്രത്യേകം നന്ദി അറിയിച്ചു. കൈരളി കേറ്ററിംഗ് ഒരുക്കിയ വിഭവസമൃദ്ധമായ ഡിന്നറും ഏവരും ആസ്വദിച്ചു.

familynite_pic2 familynite_pic3 familynite_pic4 familynite_pic5 familynite_pic6 familynite_pic7 familynite_pic8

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top