Flash News

ഗുജറാത്ത് ലയണ്‍സിനെ തകര്‍ത്ത് സണ്‍ റൈസേഴ്സ് ഹൈദരാബാദിലേക്ക്

May 13, 2017

srh-830x412കാണ്‍പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിര്‍ണായക മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിനെ എട്ടുവിക്കറ്റിനു തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് കുറിച്ച 156 റണ്‍സിന്റെ വിജയലക്ഷ്യം 18.1 ഓവറില്‍ രണ്ടുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഹൈദരാബാദ് മറികടന്നു. 52 പന്തില്‍ ഒമ്പതു ബൗണ്ടറികളുടെ അകമ്പടിയോടെ 69 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടേയും 44 പന്തില്‍ ഒമ്പതു ബൗണ്ടറികള്‍ പായിച്ച് 63 റണ്‍സെടുത്ത വിജയ് ശങ്കറിന്റെയും ബാറ്റിങ്ങാണ് ഹൈദരാബാദിന് അനായാസജയം സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന്റേത് ത്രസിപ്പിക്കുന്ന തുടക്കമായിരുന്നു. 9.3 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ നുറുറണ്‍സ്് പിന്നിട്ട ശേഷം അവിശ്വസനീയമായി ഗുജറാത്ത് തകര്‍ന്നടിയുകയായിരുന്നു. 33 പന്തില്‍ 54 റണ്‍സെടുത്ത ഡ്വെയ്ന്‍ സ്മിത്തും 40 പന്തില്‍ 61 റണ്‍സെടുത്ത ഇഷാന്‍ കിഷനും ചേര്‍ന്ന ഓപ്പണിങ് വിക്കറ്റില്‍ നേടിയത് 10.5 ഓവറില്‍ 111 റണ്‍സ്. സ്മിത്ത് നാലു സിക്‌സും അഞ്ച ഫോറും അടിച്ചപ്പോള്‍ കിഷന്‍ ഏഴുഫോറും രണ്ടു സിക്‌സും പറത്തി. പിന്നീടായിരുന്നു കൂട്ടത്തകര്‍ച്ച.

അടുത്ത ഒന്‍പത് ഓവറില്‍ 44 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഗുജറാത്തിന്റെ ബാക്കി എട്ടു വിക്കറ്റുകളും നഷ്ടമായി. 20 റണ്‍സെടുത്തു പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജ മാത്രമാണ് പിടിച്ചു നിന്നത്. 32 റണ്‍സിന് നാലുവിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും 34 റണ്‍സിന് മൂന്നുവിക്കറ്റ് വീഴ്ത്തിയ റഷീദ് ഖാനും 25 റണ്‍സിന് രണ്ടുവിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും ഹൈദരാബാദിനായി മികച്ച ബൗളിങ് കാഴ്ചവച്ചു. മുഹമ്മദ് സിറാജാണ് മാന്‍ ഓഫ് ദി മാച്ച്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top