Flash News
ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തു; പ്രതികളിലൊരാള്‍ മുസ്ലിം ലീഗ് എം‌എല്‍‌എയുടെ സഹായി   ****    ഞങ്ങളുടെ ഇക്ക കൊല്ലപ്പെട്ടവരുടെ പട്ടികയിലെ അവസാനത്തെ ഇരയാകട്ടേ; ഒരുപാട് കുടുംബങ്ങള്‍ക്കു വേണ്ടി ഈ ക്രൂരതകള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് തരാമോ?; കൊല്ലപ്പെട്ട ശുഹൈബിന്റെ സഹോദരിയുടെ കത്ത് പിണറായി വിജയന്   ****    ഹൃദയങ്ങളില്‍ കാരുണ്യത്തിന്റെ തലോടല്‍ നല്‍കുന്ന ഡോക്ടര്‍ ദമ്പതികള്‍   ****    സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന് നവ നേതൃത്വം: റോഷിന്‍ മാമ്മന്‍ പ്രസിഡന്റ്   ****    റവ. ഫാ സജി അമയില്‍ ഡാളസ്സില്‍ എത്തിച്ചേരുന്നു   ****   

മാണിയെ തള്ളിപ്പറഞ്ഞ യുഡി‌എഫ് നേതൃത്വം മലക്കം മറിയുന്നു; പറഞ്ഞ വാക്കു മാറ്റിപ്പറഞ്ഞ് തിരുവഞ്ചൂര്‍

May 14, 2017

Mani-joseph-830x412കോട്ടയം: കെ.എം മാണി ഉള്‍പ്പെടുന്ന കേരളാ കോണ്‍ഗ്രസിനോട് യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന് കോട്ടയം ജില്ലാ യു.ഡി.എഫ്. യോഗം തീരുമാനിച്ചപ്പോള്‍ത്തന്നെ, കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് മയപ്പെടുത്തുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനടക്കമുള്ള എ ഗ്രൂപ്പ് നേതാക്കള്‍ അയഞ്ഞ സ്വീകരിച്ചത് കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ഭിന്നതയുടെ തെളിവായി.

മാണിയെയും മകന്‍ ജോസ് കെ. മാണിയെയും മുന്നണിയില്‍ എടുക്കേണ്ടെന്ന കോണ്‍ഗ്രസ് പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകണമെന്നാണ് കോട്ടയത്ത് യു.ഡി.എഫ്. ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടത്. അതേസമയം, നേരത്തേ മാണിക്കെതിരേ വാളെടുത്ത കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യത്തില്‍ നിലപാട് മയപ്പെടുത്തി. കേന്ദ്ര നേതാക്കളുടെ ഇടപെടലാണു കാരണമെന്നാണു സൂചന.

കോട്ടയം ജില്ലാ പഞ്ചായത്ത് വിഷയത്തില്‍ മാണിയോടുള്ള എതിര്‍പ്പു തുടരുമ്പോഴും മുന്നണിയുടെ വാതില്‍ അടയ്‌ക്കേണ്ടതില്ലെന്ന നിലപാടായിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിക്കും യുഡി.എഫ്. സംസ്ഥാന നേതൃത്വത്തിനും ഉണ്ടായിരുന്നത്. ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരമുണ്ടാക്കാമെന്നാണ് യു.ഡി.എഫ്. നേതൃയോഗം തീരുമാനിച്ചത്.

മാണിക്കെതിരേ പ്രമേയം പാസാക്കിയ ഡി.സി.സി. നേതൃയോഗത്തില്‍ കേരളാ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ നിലപാടു തിരുത്തി. കോണ്‍ഗ്രസിന്റെ കഴുത്തിലെ നുകം തനിയെ താഴെവീണ് ഒടിഞ്ഞുപോയെന്നു കരുതിയാല്‍ മതി എന്ന് അന്നു പറഞ്ഞ തിരുവഞ്ചൂര്‍, മുന്നണി പ്രവേശനത്തില്‍ കേരളാ കോണ്‍ഗ്രസാണു തീരുമാനമെടുക്കേണ്ടത് എന്നാണ് ഇന്നലെ പ്രതികരിച്ചത്.

എന്നാല്‍ ഇതിനെ പൂര്‍ണമായും തള്ളിക്കൊണ്ട് യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ ജോസി സെബാസ്റ്റിയന്‍ രംഗത്തെത്തി. മാണിയുമായി യാതൊരു വിട്ടുവിഴ്ചയും അനുവദിക്കില്ല. മാണിയെ യു.ഡി.എഫിലേക്കു കൊണ്ടുവരണമെന്നു പറഞ്ഞ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനെയും അദ്ദേഹം വിമര്‍ശിച്ചു.

കെ.എം. മാണിയുടേയും ജോസ് കെ. മാണിയുടെയും കാര്യത്തില്‍ ഡി.സി.സി. നേതൃത്വത്തിന്റെ കടുത്ത നിലപാട് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനു കടുത്ത തലവേദനയുണ്ടാക്കും. പാര്‍ട്ടിയിലെ ഭിന്നത അണികളെയും ആശയക്കുഴപ്പത്തിലാക്കി. അതിനിടെ, പ്രശ്‌നപരിഹാരത്തിനായി കേരളാ കോണ്‍ഗ്രസും ശ്രമം തുടങ്ങി. അകലക്കുന്നം പഞ്ചായത്തിലടക്കമുള്ള പിന്തുണ ഇതിന്റെ ഭാഗമാണെന്നാണു സൂചന.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top