Flash News
രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ മീരാകുമാറിന് പകരം എന്‍‌ഡി‌എ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത് കോണ്‍ഗ്രസ് എം‌എല്‍‌എമാര്‍; അമ്പരപ്പോടെ കോണ്‍‌ഗ്രസ് ക്യാമ്പ്   ****    പ്രവാസികളുടെ ക്ഷേമത്തിനായി ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍‌ഫെയര്‍ ഫണ്ടില്‍ കാതലായ മാറ്റം വരുത്താന്‍ കേന്ദ്ര മന്ത്രി സഭാ തീരുമാനം   ****    രാം നാഥ് കോവിന്ദ് – കൃഷിയിടത്തില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക്….!   ****    മഹാരാഷ്ട്രയിലെ കുപ്രസിദ്ധ കുറ്റവാളി റഫീഖുദ്ദീനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു   ****    കുവൈറ്റിലെ ഇന്ത്യാക്കാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും പ്രശ്നങ്ങളില്‍ നിയമപരമായി ഇടപെടാനും കമ്മ്യൂണിറ്റി വെല്‍‌ഫെയര്‍ വിംഗ് സജ്ജമാണെന്ന് ഇന്ത്യന്‍ എംബസി   ****   

കൂടുതല്‍ ആകര്‍ഷകമായ ഫീച്ചറുകളുമായി മൈക്രോമാക്സിന്റെ ‘യൂറേക്ക ബ്ലാക്ക്’ ഈ മാസം അവസാനം വിപണിയിലിറങ്ങുന്നു

May 14, 2017

micromax-yu-yureka-blackമൈക്രോമാക്‌സ് യുറേക്ക ബ്ലാക്ക് വിപണിയില്‍ വിപുലമാകാന്‍ തയ്യാറാകുന്നു. 2015ല്‍ ഏറെ ശ്രദ്ധ നേടിയ യുറേക്ക മോഡലിന് ശേഷമാണ് മൈക്രോമാക്‌സ് യുറേക്ക ബ്ലാക്ക് പുറത്തിറക്കുന്നത്. മെയ് അവസാനം ഫോണ്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മറ്റ് മൈക്രോമാക്‌സ് ഫോണുകളെ പോലെ തന്നെ ഓണ്‍ലൈനായി മാത്രമാണ് യുറേക്ക ബ്ലാക്കും വാങ്ങാന്‍ കഴിയുക. റെഡ്മി 4, നോക്കിയ 3, ലെനോവോ എന്നീ ഫോണുകളോടാണ് പ്രധാനമായും യുറേക്ക ബ്ലാക്കിനു എതിരിടേണ്ടി വരിക.

5 ഇഞ്ച് ഡിസ്‌പ്ലേയും ആപ്പിള്‍ ഐഫോണ്‍ ജെറ്റ് ബ്ലാക്ക് വേര്‍ഷന് സമാനമായ ബ്ലാക്ക് മെറ്റാലിക്ക് ഡിസ്‌പ്ലേയുമാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. 3ജിബി റാം, 16ജിബി മെമ്മറി,ആകര്‍ഷകമായ ക്യാമറ തുടങ്ങിയവ ഫോണിന്റെ പ്രത്യേകതകളാണ്. ആന്‍ഡ്രോയിഡ് മാര്‍ഷ്മാലോയാണ് ഫോണില്‍ ഉപയോഗിക്കുക. ഫീച്ചറുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഏപ്രിലില്‍ മൈക്രോമാക്‌സ് യുറേക്ക ബ്ലാക്ക് പുറത്തിറക്കാനാണ് ഉദ്ദേശിച്ചതെങ്കിലും ചില സാങ്കേതിക തടസ്സങ്ങള്‍ കാരണമാണ് ലോഞ്ചിങ്ങ് തീയ്യതി മാറ്റിവെച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top