Flash News
രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ മീരാകുമാറിന് പകരം എന്‍‌ഡി‌എ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത് കോണ്‍ഗ്രസ് എം‌എല്‍‌എമാര്‍; അമ്പരപ്പോടെ കോണ്‍‌ഗ്രസ് ക്യാമ്പ്   ****    പ്രവാസികളുടെ ക്ഷേമത്തിനായി ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍‌ഫെയര്‍ ഫണ്ടില്‍ കാതലായ മാറ്റം വരുത്താന്‍ കേന്ദ്ര മന്ത്രി സഭാ തീരുമാനം   ****    രാം നാഥ് കോവിന്ദ് – കൃഷിയിടത്തില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക്….!   ****    മഹാരാഷ്ട്രയിലെ കുപ്രസിദ്ധ കുറ്റവാളി റഫീഖുദ്ദീനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു   ****    കുവൈറ്റിലെ ഇന്ത്യാക്കാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും പ്രശ്നങ്ങളില്‍ നിയമപരമായി ഇടപെടാനും കമ്മ്യൂണിറ്റി വെല്‍‌ഫെയര്‍ വിംഗ് സജ്ജമാണെന്ന് ഇന്ത്യന്‍ എംബസി   ****   

ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് മെയ് 27 നു ഫിലാഡല്‍ഫിയായില്‍

May 14, 2017

Jimmy George 2ഫിലാഡല്‍ഫിയ: ആഗോള മലയാളികള്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്ന ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് മെമ്മോറിയല്‍ ഡേ വീക്കെന്‍ഡില്‍ ഫിലാഡല്‍ഫിയായില്‍ നടത്തപ്പെടുന്നു. ഇന്‍ഡ്യന്‍ വോളിബോള്‍ ഇതിഹാസവും, അര്‍ജുന അവാര്‍ഡു ജേതാവും, ഏഷ്യന്‍ ഗെയിംസ് ലീഡറുമായിരുന്ന ദിവംഗതനായ ജിമ്മി ജോര്‍ജിന്‍റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും, കുടുംബാംഗങ്ങളും, വോളിബോള്‍ പ്രേമികളും ചേര്‍ന്ന് നടത്തിവരുന്ന 29ാമതു കായികമമാങ്കമാണു ഈ വര്‍ഷം അരങ്ങേറുന്നത്.

നോര്‍ത്ത്-ഈസ്റ്റ് ഫിലാഡല്‍ഫിയായിലുള്ള എബ്രഹാം ലിങ്കണ്‍ ഹൈസ്കൂള്‍ (3201 Ryan Avenue, Philadelphia PA 19136) ജിമ്മില്‍ വച്ചു നടത്തപ്പെടുന്ന മെഗാ ടൂര്‍ണമെന്‍റിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകരായ കേരളാ വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക അറിയിക്കുന്നു.

jimmy Georgeമെയ് 27 ശനിയാഴ്ച രാവിലെ 9:00 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്ന മത്സരങ്ങള്‍ ഞായറാഴ്ചയും തുടരും. ഫില്ലി സ്റ്റാര്‍സ് ആതിഥേയത്വം വഹിക്കുന്ന 29ാ മതു ടൂര്‍ണമെന്‍റില്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, വാഷിംഗ്ടണ്‍, ചിക്കാഗോ, ഡിട്രോയിറ്റ്, നയാഗ്ര, ഫിലാദല്‍ഫിയ, ഡാലസ്, റോക്‌ലാന്റ്, ടൊറന്‍റോ എന്നിങ്ങനെ വടക്കേ അമേരിക്കയിലെയും, കാനഡായിലെയും പ്രധാനപ്പെട്ട നഗരങ്ങളില്‍ നിന്നുമുള്ള വോളിബോള്‍ ടീമുകള്‍ ഈ മത്സരരത്തില്‍ മാറ്റുരക്കും. കൂടാതെ 18 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിവിധ ടീമുകളും ഈ ടൂര്‍ണമെന്‍റില്‍ മത്സരിക്കും.

2008 നു ശേഷം ആദ്യമായിട്ടാണു ഫിലാഡല്‍ഫിയാ നഗരം ഈ ടൂര്‍ണമെന്‍റിനു ആതിഥേയത്വം വഹിക്കുന്നത്. അതിനു മുന്‍പ് 1990 ലും, 19996 ലും ടൂര്‍ണമെന്‍റ് സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട്. 2016 ല്‍ ടോറന്‍റോയില്‍ നടന്ന 28ാമതു മല്‍സരത്തില്‍ ഡാലസ് സ്ട്രൈക്കേഴ്സ് ചാമ്പ്യന്മാരായി, ടാമ്പാ റണ്ണര്‍ അപ്പും.

ടൂര്‍ണമന്‍റിന്‍റെ വിജയത്തിനായി കേരളാ വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തിലും ഫിലിസ്റ്റാര്‍സിന്‍റെ ആതിഥേയത്വത്തിലും സഹകരണത്തിലും വിപുലമായ ഒരു കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. ദേശീയ നിലവാരം പുലര്‍ത്തുന്ന മത്സരം കാണുന്നതിനും, കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും, സ്പോര്‍ട്സ് പ്രേമികള്‍ക്കും, പൊതുജനങ്ങള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: Sheriff Aliyar 267-879-1750, Saji Vargese 215-920-7219, Kuriakose Kudakkachira 215-828-5133
Sunny Abraham 484-716-1636.

Committee Members: John Mathai (Chairman), Shaji Mittathany, Simon Cheriyan, M. C. Xavier, Alex John, Joseph Thomas, Rajappan Nair, Rajan Samuel, Byju T. Samule, Jijo George, Alex Thomas, George Mathew, Sabu Varghese, Aby Thomas, Sabu Skariah, Tibu Jose, Jose Abraham, Joji John, Sabu John, Anu Skariah, Manuel Joseph, Suda Kartha.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top