Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

അമ്മയ്ക്കായ് (കവിത)

May 14, 2017

ammkkay size

അമ്മതന്‍ ഹൃദയതാളങ്ങള്‍ ഉണരട്ടെ
ഉയരട്ടെ ഞങ്ങള്‍ക്കായ് എന്നുമെന്നും
അത്യാര്‍ത്തിയാവാം എങ്കിലും ആശിച്ചു
അമ്മതന്‍ തണലില്‍ വളര്‍ന്നുയരാന്‍
അത്യാര്‍ത്തിയാവാം എങ്കിലും മോഹിച്ചു
അമ്മതന്‍ കൈകളില്‍ തളര്‍ന്നുറങ്ങാന്‍

ജീവതത്തില്‍ പിന്നെ വന്നു കൊടുങ്കാറ്റും പ്രളയവും
ഒട്ടും നിനയ്ക്കാത്ത യാമങ്ങളില്‍
ഒന്നും നടന്നില്ല നിനച്ചതൊന്നും
പിന്നെയേതോ കടലിന്‍ നടുവില്‍
ചുഴിയിലും തിരയിലും പെട്ട ഞങ്ങള്‍
ചിന്നിച്ചിതറി പലവഴിയ്ക്കായ്

വീണ്ടും ജീവിതത്തില്‍ തിരമാലകളില്‍പ്പെട്ട്
പിന്നെയെത്തിയതോ പലതീരങ്ങളില്‍
ഇടയ്ക്കായിരം കാതങ്ങള്‍ ദൂരമുണ്ടെങ്കിലും
ഞങ്ങള്‍ക്കെപ്പോഴും ദര്‍ശിക്കാം മാതൃരൂപം

അറബിക്കടലിന്റെയും ചെങ്കടലിന്റെയും
ആര്‍പ്പുവിളികള്‍ ഇടയ്ക്കുണ്ടെങ്കിലും
ഇവിടെയും ഞങ്ങള്‍ അത്‌കേള്‍ക്കുന്നു
അമ്മതന്‍ ഹൃദയത്തുടുപ്പിന്‍ സൂക്ഷ്മതാളം
അത് പോലെ ദൈവവും കേള്‍ക്കുമാറാകട്ടെ
ഞങ്ങള്‍തന്‍ പ്രാര്‍ത്ഥനയെന്നുമെന്നും
തൃക്കങ്ങോട്ടമ്പലം വാഴുന്ന രണ്ട് മൂര്‍ത്തേ
നിങ്ങള്‍ കാത്ത്‌കൊള്‍കയെന്നമ്മയെയും

കെഞ്ചികേഴുന്നു കുലദൈവങ്ങളോടും
നിങ്ങള്‍ കാത്ത്‌കൊള്‍കയെന്നമ്മയെയും
കാതങ്ങള്‍ക്കിപ്പുറം കാരയ്ക്ക പൂക്കുമീ-
ഊഷരഭൂമിയില്‍ ഒറ്റയ്ക്കിരുന്നു ഞാന്‍
“ദുഅ” യിരന്നീടുന്നു അല്ലാഹുവിനോടും
കാക്കണേ ‘റബ്ബേ’ എന്നമ്മയേയും.

ബ്രാഹ്മമുഹൂര്‍ത്തത്തിലീ മരുഭൂമിയില്‍
നെഞ്ചകം നീറുമീ പുലര്‍വേളയില്‍
ഇറ്റിറ്റു വീഴുന്നശ്രുപൂക്കളാല്‍
അമ്മയ്ക്കായ് അര്‍പ്പിക്കുന്നു പ്രണാമം

ആണ്ടുകള്‍ … പിന്നെ പതിറ്റാണ്ടുകള്‍ താണ്ടിയിന്നു-
മുറ്റവര്‍ക്കും തന്റെ ഉയവര്‍ക്കും വേണ്ടി
വരണ്ടുലയും കണ്ഠവും പേറി മുന്നില്‍
വരു മായാമരീചികകള്‍ തേടി
ചുഴറ്റുന്ന മണല്‍ക്കാറ്റിലും ഇടറുന്ന കാല്‍വെപ്പുമായ്
വരണ്ടു പൊള്ളും നാവില്‍ തുമ്പിലേയ്‌ക്കൊരിറ്റ് സ്‌നേഹത്തിനായ്
കൊതിയ്ക്കും, ഞങ്ങളിതല്ലാതെ മറ്റെന്ത് നല്‍കാന്‍…?
അമ്മതന്‍ ഹൃദയതാളങ്ങള്‍ ഉണരട്ടെ
ഉയരട്ടെ ഞങ്ങള്‍ക്കായെന്നുമെന്നും !

മാതൃദിനാശംസകള്‍

shankar

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top