Flash News

സൈബര്‍ ആക്രമണം ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത് ജപ്പാനിലും ചൈനയിലും

May 15, 2017

cyber attack2ന്യൂഡല്‍ഹി: വാണാക്രൈ വൈറസ് സൈബര്‍ ആക്രമണം ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത് ജപ്പാനിലും ചൈനയിലും. ചൈനയില്‍ 30,000 സ്ഥാപനങ്ങളീലെ നൂറുകണക്കിന് കമ്പ്യുട്ടറുകളാണ് നശിച്ചത്. സര്‍വകലാശാലകള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തനരഹിതമായി. റെയില്‍വേ സ്റ്റേഷന്‍, ഗ്യാസ് സ്റ്റേഷന്‍, ഷോപ്പിംഗ് മാള്‍ എന്നിവിടങ്ങളിലെ കമ്പ്യൂട്ടറുകളാണ് തകരാറിലായത്. ജപ്പാനില്‍ 2000 കമ്പ്യൂട്ടറുകള്‍ നശിച്ചു. എന്നാല്‍ ഉല്‍പാദനത്തിന് തിരിച്ചടിയുണ്ടായിട്ടില്ളെന്ന് വാഹന കമ്പനി നിര്‍മാതാക്കളായ നിസാന്‍ അറിയിച്ചു. ജപ്പാനില്‍ 600 സ്ഥലങ്ങളിലെ കമ്പ്യൂട്ടറുകളാണ് തകരാറിലായത്. സൈബര്‍ ആക്രമണത്തില്‍ ബ്രിട്ടനിലെ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റി. ജര്‍മനിയില്‍ റെയില്‍വേയുടെയു അയര്‍ലാന്‍റില്‍ മൂന്ന് ആശുപത്രികളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചു. 150 രാജ്യങ്ങളിലെ രണ്ടുലക്ഷം കമ്പ്യൂട്ടറുകളാണ് ഇതുവരെ സൈബര്‍ ആക്രമണത്തിനിരയായത്.

സുരക്ഷാ സംവിധാനത്തിലെ വീഴ്ചയാണ് ഹാക്കര്‍മാര്‍ ഉപയോഗിച്ചതെന്ന് മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബ്രാഡ് സ്മിത്ത് പറഞ്ഞു. അമേരിക്കയിലെ നാഷനല്‍ സെക്യൂരിറ്റി ഏജന്‍സി ഇതുസംബന്ധിച്ച് മാസങ്ങള്‍ക്കുമുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് കമ്പനി അപ്ഡേറ്റ് ചെയ്ത പതിപ്പ് പുറത്തിറക്കിയിരുന്നു. പരിഷ്കരിക്കാത്ത മൈ¤്രകാസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് പലരും ഉപയോഗിക്കുന്നത്. സൈബര്‍ സുരക്ഷ കമ്പനികളുടെയും ഉപഭോക്താക്കളുടെയും കൂട്ടുത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top