Flash News

ഇന്ത്യക്കാരുടെ പൂര്‍‌വ്വികര്‍ ആഫ്രിക്ക, ഇറാന്‍, മധ്യേഷ്യ എന്നിവിടങ്ങളില്‍ നിന്ന് അമ്പതിനായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് കുടിയേറിയവരാണെന്ന് ശാസ്ത്രജ്ഞര്‍

May 15, 2017

homosapiensmigration70to50kyragoലണ്ടന്‍: ഇന്ത്യന്‍ ജനതയുടെ കുടിയേറ്റ ചരിത്രത്തിന്റെ ചുരുളഴിയുന്നു. ആഫ്രിക്ക, ഇറാന്‍, മധ്യേഷ്യ എന്നിവിടങ്ങളില്‍നിന്നും മൂന്നു വ്യത്യസ്ത ധാരകളായി എത്തിയ ജനതയാണ് ഇന്ത്യക്കാരായി പരിണമിച്ചത്. ഉപഭൂഖണ്ഡത്തിലെ ജനങ്ങളുടെ ജനിതക പഠനം വഴിയാണു ശാസ്ത്രജ്ഞര്‍ കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നത്. 50,000 വര്‍ഷങ്ങളാണ് ഈ മഹാപ്രയാണത്തിനു വേണ്ടിവന്നത്.

മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്തത്ര വ്യത്യസ്തമാണ് ഇന്ത്യയുടെ വൈവിധ്യം. വംശീയമായും ഭാഷാപരമായും സാംസ്‌കാരികമായും ഇത്രയും വൈജാത്യം നിറഞ്ഞ ഭൂഖണ്ഡങ്ങള്‍ പോലും അധികമില്ല. യു.കെയിലെ ഹഡേഡഴ്‌സ്ഫീല്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ആധുനിക മനുഷ്യന്‍ പിറവികൊണ്ട ആഫ്രിക്കയില്‍നിന്നാണ് ഇന്ത്യയിലേക്ക് ആദ്യ കുടിയേറ്റമുണ്ടായത്. 50,000 വര്‍ഷം മുമ്പ്. വേട്ടക്കാരും നാടോടികളുമായിരുന്നു ഇവര്‍. അവസാന ഹിമയുഗം അവസാനിച്ചതിനു പിന്നാലെ ഇന്നത്തെ ഇറാന്‍ ഉള്‍പ്പെടുന്ന പ്രദേശത്തുനിന്നായിരുന്നു രണ്ടാംഘട്ട കുടിയേറ്റം. 10,000 -20,000 വര്‍ഷത്തിനു മുമ്പായിരുന്നു ഇത്. 5,000 വര്‍ഷത്തിനു മുമ്പാണ് മധ്യേഷ്യയില്‍നിന്നും കുടിയേറ്റം ആരംഭിച്ചത്.

യൂറോപ്പിലെ കോക്കസ് പര്‍വതനിരയ്ക്കു വടക്കുനിന്നുള്ള ഇന്‍ഡോ-യൂറോപ്യന്‍ ഭാഷകള്‍ സംസാരിക്കുന്ന ഈ നരവര്‍ഗത്തിന്റെ വരവോടെ ചരിത്രപരമായ പല മാറ്റങ്ങളും ഇന്ത്യയില്‍ ആരംഭിച്ചു. ഇവരുടെ സംസാര ഭാഷയാണു പിന്നീട് സംസ്‌കൃതമായി പരിണമിച്ചത്. സംസ്‌കൃതത്തിന് ക്ലാസിക്കല്‍ ഗ്രീക്ക്, ലാറ്റിന്‍ എന്നിവയുമായുള്ള സാമ്യം 200 വര്‍ഷം മുമ്പ് തന്നെ ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളതാണ്. കോക്കസ് പ്രദേശത്തുനിന്നുണ്ടായ ഇതേ വിഭാഗത്തിന്റെ കുടിയേറ്റമാണ് യൂറോപ്യന്‍ സംസ്‌കാരങ്ങള്‍ക്കും അസ്തിവാരമിട്ടത്. കുതിരകളെ മെരുക്കി ഉപയോഗിച്ചിരുന്ന ഇവരുടേത് പുരുഷാധിപത്യമുള്ള സാമൂഹികക്രമമായിരുന്നുവെന്നു ഗവേഷകയായ മരിയാന സില്‍വ അഭിപ്രായപ്പെട്ടു. ഡി.എന്‍.എ. പരിശോധനയിലൂടെയാണു ഗവേഷകര്‍ കുടിയേറ്റ ചരിത്രം പഠിച്ചത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top