Flash News
രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ മീരാകുമാറിന് പകരം എന്‍‌ഡി‌എ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത് കോണ്‍ഗ്രസ് എം‌എല്‍‌എമാര്‍; അമ്പരപ്പോടെ കോണ്‍‌ഗ്രസ് ക്യാമ്പ്   ****    പ്രവാസികളുടെ ക്ഷേമത്തിനായി ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍‌ഫെയര്‍ ഫണ്ടില്‍ കാതലായ മാറ്റം വരുത്താന്‍ കേന്ദ്ര മന്ത്രി സഭാ തീരുമാനം   ****    രാം നാഥ് കോവിന്ദ് – കൃഷിയിടത്തില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്ക്….!   ****    മഹാരാഷ്ട്രയിലെ കുപ്രസിദ്ധ കുറ്റവാളി റഫീഖുദ്ദീനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു   ****    കുവൈറ്റിലെ ഇന്ത്യാക്കാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും പ്രശ്നങ്ങളില്‍ നിയമപരമായി ഇടപെടാനും കമ്മ്യൂണിറ്റി വെല്‍‌ഫെയര്‍ വിംഗ് സജ്ജമാണെന്ന് ഇന്ത്യന്‍ എംബസി   ****   

കുമ്മനം പുറത്തുവിട്ടത് വ്യാജ വീഡിയോ ആണെന്ന് എസ്‌എഫ്‌ഐ; വീഡിയോ ഒറിജിനലാണെന്നും അതിന്റെ പേരില്‍ ജയിലില്‍ പോകാനും തയ്യാറാണെന്ന് കുമ്മനം; പാര്‍ട്ടിയുമായി ആലോചിക്കാതെ വീഡിയോ പുറത്തുവിട്ടതില്‍ ബിജെപിക്കുള്ളില്‍ അമര്‍ഷം

May 16, 2017

kummanam-latestകണ്ണൂര്‍: വ്യാജവീഡിയോ പ്രചരിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് എസ്എഫ്‌ഐ നേതാവ് പരാതി നല്‍കിയ ശേഷവും പുറത്ത് വിട്ടത് സിപിഎമ്മുകാരുടെ ആഘോഷപ്രകടനത്തിന്റെ വീഡിയോയാണെന്ന നിലപാടില്‍ ഉറച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. താന്‍ പുറത്ത് വിട്ടത് ബിജുവിന്റെ മരണം സിപിഎമ്മുകാര്‍ ആഘോഷിക്കുന്നതിന്റെ വീഡിയോയാണിതെന്ന മുന്‍നിലപാട് ആവര്‍ത്തിച്ച കുമ്മനം ഇതിന്റെ പേരില്‍ അറസ്റ്റ് വരിക്കാനോ ജയിലില്‍ പോകാനോ തനിക്ക് മടിയില്ലെന്നും വ്യക്തമാക്കി.

കൊലവിളി നടത്തിയും ബിജുവിന്റെ കൊലയില്‍ ആഹഌദം പ്രകടിപ്പിച്ചുമുള്ള നിരവധി ഫേസ്ബുക്ക് പോസ്റ്റുകളുടെ വിവരങ്ങള്‍ തന്റെ പക്കലുണ്ട്. കൃത്യമായ അന്വേഷിച്ച് ബോധ്യപ്പെട്ട ശേഷമാണ് ഈ വീഡിയോ താന്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തത്. ഒരു നടപടിയേയും താന്‍ ഭയപ്പെടുന്നില്ല. തനിക്ക് പറയാനുള്ളത് അന്വേഷണം വരുമ്പോള്‍ പറയുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

വ്യാജവീഡിയോ പ്രചരിപ്പിച്ച് സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്തുവാനും, ആര്‍എഎസ്എസുകാരില്‍ വൈരം ജനിപ്പിച്ച് ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ സംഘര്‍ഷം സൃഷ്ടിക്കുമാനാണ് കുമ്മനം രാജശേഖരന്‍ ശ്രമിക്കുന്നതെന്നാരോപിച്ചാണ് എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. ഈ വീഡിയോല്‍ കാണുന്ന ആഘോഷം എവിടെ നടന്നെന്നോ, ആരൊക്കെ പങ്കെടുത്തെന്നോ ഉള്ള വിവരങ്ങളില്ല. വീഡിയോ പുറത്തുവിടും മുമ്പ് കണ്ണൂരിലെ പാര്‍ട്ടി നേതൃത്വത്തോട് ആലോചിക്കാത്തതില്‍ ബിജെപിക്കുള്ളില്‍ പ്രതിഷേധവുമുണ്ട്..

വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ വേണ്ടിവന്നാല്‍ കുമ്മനത്തിനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് കുമ്മനത്തിനെതിരെ പരാതിയുമായി എസ്എഫ്‌ഐ നേതാവ് തന്നെ രംഗത്ത് വന്നത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും നേരത്തെ വീഡിയോക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top