Flash News

അച്ഛനായാല്‍ ഏതൊരാളും മാറും; വാപ്പച്ചിയിലൂടെ നടനെ കാണാന്‍ കഴിയില്ല, നേരെ തിരിച്ചും: മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖര്‍

May 16, 2017

02-1459601364-1മമ്മൂട്ടിയെന്ന നടനും വാപ്പച്ചിയും രണ്ടും രണ്ട് വ്യക്തികളാണെന്ന് ദുല്‍ഖര്‍ പറയുന്നു. കഥ കേള്‍ക്കുമ്പോള്‍ വാപ്പച്ചി കാണിക്കുന്ന ആകാംഷയും ആവേശവും തന്നെക്കാള്‍ കൂടുതലാണെന്നും അതുണ്ടാക്കുന്ന പ്രേത്സാഹനവും വലുതാണെന്നും ദുല്‍ഖര്‍.

ഏതൊരാളെയും പോലെ എന്റെ ജീവിതത്തിലെയും വലിയ സ്വപ്‌നമാണ് മകള്‍. അമാലിന്റെ കുഞ്ഞുവേര്‍ഷന്‍. അച്ഛനായാല്‍ ഏതൊരാളും മാറും. ചിന്തയില്‍, സ്വഭാവത്തില്‍. ആ മാറ്റം എനിക്കുമുണ്ടായി എന്ന് ദുല്‍ഖര്‍ സല്‍മാന്‍. വനിത മാഗസിനില്‍ വിജീഷ് ഗോപിനാഥിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറയുന്നത്.

‘ഞങ്ങളൊക്കെ എപ്പോഴും അടുത്തുണ്ടാകാന്‍ വാപ്പച്ചിയ്ക്ക് വലിയ ആഗ്രഹമാണ്. ഷൂട്ട് കഴിഞ്ഞ് വരാന്‍ ലേറ്റായാല്‍ ചോദിക്കും, നീ എന്താ ഇത്രയും വൈകിയത്. നേരത്തെ ഷൂട്ട് തീര്‍ക്കാന്‍ പറഞ്ഞൂടായിരുന്നോ? നടനും അച്ഛനും തമ്മിലുളള സംഘര്‍ഷം കാണാന്‍ നല്ല രസമാണ്. ഇടയ്ക്ക് പറയും, ഫൈറ്റിലൊന്നും നീ റിസ്‌ക് എടുക്കരുത്, സുക്ഷിച്ചേ ചെയ്യാവൂ, അതേ ആളാണ് ഗ്രേറ്റ്ഫാദറില്‍ ആ ഫൈറ്റ് ചെയ്തത്. അതുകണ്ട് എന്റെ നെഞ്ചിടിപ്പ് കൂടിപോയി. എല്ലാം സ്വയം ചെയ്യാനിഷ്ടമാണ്. നമ്മള്‍ ചെയ്താല്‍ പക്കാ അച്ഛനാകും. ഇതൊക്കെ ആസ്വദിക്കാറുണ്ട് ‘ ദുല്‍ഖര്‍ അഭിമുഖത്തില്‍ പറഞ്ഞു.

bg-medium‘എത്ര നെഗറ്റീവ് കമന്റുകള്‍ പറഞ്ഞാലും എത്ര ആക്രമിച്ചാലും നടനോടുളള ആളുകളുടെ സ്‌നേഹം വളരെ കൂടുതലാണെന്നും ദുല്‍ഖറിന്റെ വാക്കുകള്‍. പ്രേക്ഷകരുടെ ആ സ്‌നേഹം കൂട്ടാനേ താന്‍ ആഗ്രഹിക്കുന്നുളളുവെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു. സിനിമയില്‍ സ്ഥിരമായ വിജയങ്ങളുണ്ടാവുമെന്ന് ഉറപ്പില്ലെന്നും അത് കൊണ്ട് പ്രശസ്തി കൂടുന്നതിനനുസരിച്ച് മാറുന്ന മാറ്റങ്ങള്‍ക്ക് ആയുസു കുറവാണെന്നും ദുല്‍ഖര്‍ പറയുന്നു. ‘സിനിമയില്‍ വന്ന് ആറുവര്‍ഷമായിട്ടും ഞാനൊട്ടും മാറിയിട്ടില്ലെന്നു പലരും പറയും. അതാണ് ഏറ്റവും വലിയ അവാര്‍ഡെന്ന് വിശ്വസിക്കുന്നു’.

പുതിയ തലമുറയിലെ ആരോടാണ് മത്സരമെന്ന ചോദ്യത്തിന് ആരോടും മത്സരമില്ലെന്ന് പറഞ്ഞാല്‍ കളളമാകുമെന്നാണ് ദുല്‍ഖര്‍ പറയുന്നത്. ‘ഉറപ്പായും അങ്ങനെ ചിന്തിക്കാറുണ്ട്.എല്ലാവരുടെയും സിനിമകള്‍ കാണാറുണ്ട്. അതെല്ലാം ശ്രദ്ധിക്കാറുണ്ട്. അതിലും മികച്ച സിനിമകള്‍ ചെയ്യണം എന്നാലോചിക്കാറുണ്ട്.എന്നാലല്ലേ അഭിനയിക്കാനും നല്ല സിനിമകള്‍ തിരഞ്ഞെടുക്കാനും വാശി ഉണ്ടാവുകയുളളൂ.

Dulquer-Salmaanഒരു വര്‍ഷമിറങ്ങുന്ന നല്ല സിനിമകളുടെ ലിസ്റ്റില്‍ എന്റെ സിനിമയുമുണ്ടാകണംഇതാണ് ഏറ്റവും വലിയ ആഗ്രഹം. ആ കൂട്ടത്തില്‍ എന്റെ പേരില്ലെങ്കില്‍ സിനിമ തിരഞ്ഞെടുക്കുന്നതില്‍ എന്തോ തെറ്റുണ്ട് എന്ന കാര്യമുറപ്പാണ്. അതെനിക്ക് സഹിക്കാനാകില്ല’ . ദുല്‍ഖറിന്റെ വാക്കുകള്‍.തന്നെ കാണാന്‍ കിട്ടുന്നില്ലയെന്ന പരാതിയാണ് ഉമ്മച്ചിയും അമാലും ഒരേ പോലെ പറയുന്നതെന്നും ദുല്‍ഖര്‍ പറഞ്ഞ് നിര്‍ത്തുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top