Flash News

സംസ്കൃത പഠനത്തിന് പ്രോത്സാഹനവുമായി അമൃത

May 16, 2017

Sanskrit Programe 3അമൃതപുരി: അമൃത വിശ്വവിദ്യാപീഠവും, കേന്ദ്ര സര്‍വകലാശാലയായ രാഷ്ട്രീയ സംസ്കൃത സംസ്ഥാന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ അമൃതപുരി കാമ്പസില്‍ നടന്നുവരുന്ന ത്രിവത്സര സംസ്കൃത ഡിപ്ലോമ കോഴ്സായ ‘അനൗപചാരിക ശിക്ഷണത്തിന്‍റെ’ ഒന്നാം വാര്‍ഷികാഘോഷം അമൃതപുരി കാമ്പസില്‍ സംഘടിപ്പിച്ചു. കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എം.വി നടേശന്‍ മുഖ്യാതിഥിയായിരുന്നു. പ്രാചീന ഭാരതത്തില്‍ വളര്‍ന്നു വന്നിട്ടുള്ള വിജ്ഞാന ശാഖകളില്‍ സിംഹഭാഗവും സംസ്കൃത ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളതെന്നും സംസ്കൃത ഭാഷയെ പുനരുജ്ജീവിപ്പിക്കേണ്ടത് ഓരോ ഭാരതീയന്‍റെയും കടമയാണെന്നും അമൃത സര്‍വകലാശാല ഇക്കാര്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചത് ശ്ലാഘനീയമാണെന്നും അദ്ദേഹം തന്‍റെ പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.

അമൃത സര്‍വകലാശാലയിലെ കോര്‍പ്പറേറ്റ് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ചെയര്‍മാന്‍ ബ്രഹ്മചാരി ബിജുകുമാര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസ് അസോസിയേറ്റ് ഡീന്‍ ഡോ. ബാലകൃഷ്ണന്‍ ശങ്കര്‍, ബ്രഹ്മചാരി പ്രശാന്ത്, ബ്രഹ്മചാരി ഗോപി തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രസ്തുത ചടങ്ങില്‍ സംസ്കൃത വിഭാഗം വിദ്യാര്‍ഥികള്‍ക്കിടയില്‍ നടന്നുവന്ന വിവിധ പരീക്ഷകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ഡോ. എം.വി നടേശന്‍ നിര്‍വ്വഹിച്ചു.

Sanskrit Programe 2 Sanskrit Programe

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top