Flash News

ഫൊക്കാനാ കേരളാ കണ്‍വന്‍ഷനില്‍ മുന്‍ പെന്‍സില്‍വാനിയ മുന്‍ സ്പീക്കര്‍ ജോണ്‍ പെര്‍സല്‍ പങ്കെടുക്കും

May 16, 2017

FullSizeRender2017 മെയ് മാസം ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നടക്കുന്ന കേരളാ കണ്‍ വന്‍ ഷനില്‍ കേരളത്തിലെയും അമേരിക്കയിലെയും പ്രമുഖ നേതാക്കള്‍ക്കൊപ്പം പെന്‍സില്‍ വാനിയ മുന്‍ സ്പീക്കര്‍ ജോണ്‍ പെര്‍സല്‍ പങ്കെടുക്കുമെന്നു ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു.

1978 ലാണ് അദ്ദേഹം ആദ്യമായി പെന്‍സല്‍വെനിയ സ്‌റ്റേറ്റ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്.

2003 ല്‍ സ്പീക്കര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.1978 ല്‍ തുടങ്ങിയ വിജയഗാഥ 2010 വരെ തുടര്‍ന്നു അദ്ദേഹം.ഇന്ത്യന്‍ സമൂഹവുമായി ഏറെ ബന്ധം പുലര്‍ത്തുന്ന ജോണ് പെന്‍സര്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന നോര്‍ത്തിസ്റ്റ് ഫിലാഡല്‍ഫിയയില്‍ ആണ്.2018 ല്‍
വാലിഫോര്‍ജില്‍ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനിലും അദ്ദേഹം പങ്കെടുക്കുമെന്നു ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ,ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ് എന്നിവര്‍ അറിയിച്ചു..

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top