Flash News

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ്; തൃണമുല്‍ കോണ്‍ഗ്രസ് നാല് കോര്‍പ്പറേഷനുകളിലും ബിജെപി സഖ്യകക്ഷി ഗൂര്‍ഖാ ജനമുക്തി മൂന്നിടത്തും വിജയിച്ചു; ഡാര്‍ജിലിംഗില്‍ തൃണമുലിന് കനത്ത തിരിച്ചടി

May 17, 2017, .

mamata-banerjee-830x412ഡാര്‍ജിലിംഗ്: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് നാല് കോര്‍പ്പറേഷനുകളില്‍ വിജയിച്ചു. ദോംകല്‍, മിറിക്, പുജാലി, റായ്ഗഞ്ച് മുന്‍സിപ്പാലിറ്റികളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ഡാര്‍ജിലിംഗ്, കുര്‍സോങ്, കലിംപോങ് മുന്‍സിപ്പിലിറ്റികളില്‍ ബിജെപി സഖ്യകക്ഷിയായ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയും വിജയിച്ചു. ഏറ്റവും വലിയ നഗരസഭയായ ഡാര്‍ജിലിംഗില്‍ കനത്ത തിരിച്ചടിയാണ് തൃണമൂല്‍ നേരിട്ടത്. ഒരു സീറ്റ് മാത്രമാണ് ഇവിടെ തൃണമൂലിന് ലഭിച്ചത്.

മിറികില്‍ ആദ്യമായാണ് തൃണമൂല്‍ വിജയിക്കുന്നത്. ഒന്‍പതില്‍ ആറ് വാര്‍ഡുകളും ഇവിടെ തൃണമൂലിനൊപ്പം നിന്നു. പുജാലിയില്‍ തൃണമൂലിന് 12ഉം ബിജെപിക്ക് രണ്ടും കോണ്‍ഗ്രസിന് ഒന്നും സീറ്റുകളാണ് ലഭിച്ചത്. റായ്ഗഞ്ചില്‍ 27 ല്‍ 24 സീറ്റും നേടി മികച്ച വിജയമാണ് മമതയുടെ പാര്‍ട്ടി നേടിയത്. ദോംകലിലെ 20 സീറ്റുകളും തൃണമൂല്‍ നേടി.
ഗൂര്‍ഖാലാന്‍ഡിനായി നിലകൊള്ളുന്ന ജിജെഎമ്മുമായുളള സഖ്യം ബിജെപിക്ക് ഗുണം ചെയ്തു. ഡാര്‍ജിലിങ്ങടക്കം മൂന്ന് മുന്‍സിപ്പാലിറ്റികളില്‍ ആധികാരിക വിജയമാണ് ബിജെപി സഖ്കക്ഷി നേടിയത്. ഡാര്‍ജിലിംങില്‍ 32 ല്‍ 31ഉം കലിംഗ്‌പോങ്ങില്‍ 22ല്‍ 18ഉം, കുര്‍സോങില്‍ 20ല്‍ 17 സീറ്റും ജിജെഎം നേടി. ബിജെപി എംപി എസ്എസ് അലുവാലിയയാണ് ഡാര്‍ജിലിങിനെ പ്രതിനിധീകരിക്കുന്നത്.

പശ്ചിമ ബംഗാളിലെ ഏഴ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്ക് കഴിഞ്ഞ ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസും സിപിഐഎമ്മും പരസ്പര ധാരണയോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും ചലനമുണ്ടാക്കാന്‍ സാധിച്ചില്ല. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആധിര്‍ രഞ്ജന്‍ ചൗധരിയുടെ മണ്ഡലമായ മുര്‍ഷിദാബാദിലെ ദോംകലില്‍ ഒരു സീറ്റാണ് കോണ്‍ഗ്രസിന് നേടാനായത്. ഫലം വന്നയുടന്‍ ഇയാള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു.

ഡാര്‍ജിലിംഗിലെ നാലു മുന്‍സിപ്പാലിറ്റികളില്‍ ഒഴികെ മറ്റ് മൂന്നിടത്തും അക്രമ സംഭവങ്ങളെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്ത് പിടിത്തം നടത്തിയെന്ന് ബിജെപിയും അക്രമത്തിന് പിന്നില്‍ ബിജെപിയാണെന്ന് തൃണമൂലും ആരോപിച്ചിരുന്നു.

പൂജാലി മുന്‍സിപ്പാലിറ്റിയിലെ രണ്ടു വോട്ടിങ് ബുത്തിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് കേടുപാടു സംഭവിച്ചിരുന്നു. പൊലീസുകാര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു. മുര്‍ഷിദാബാദിലെ ദോംകല്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലും വ്യാപക അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അക്രമങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും സിപിഐഎമ്മും തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top