Flash News

മലയാളി എഞ്ചിനീയറെ ഭാര്യയുടെ ബന്ധുക്കള്‍ വെടിവച്ചുകൊന്നു

May 17, 2017

husband-2ജയ്പൂര്‍: രാജസ്ഥാനില്‍ മലയാളി എഞ്ചിനീയറെ ഭാര്യയുടെ ബന്ധുക്കള്‍ വെടിവച്ചുകൊന്നു. പത്തനംതിട്ട സ്വദേശി അമിത് നായരാണ് മരിച്ചത്. ജയ്‌പൂരിലെ വീട്ടില്‍ വച്ചാണ് വെടിയേറ്റത്. അമിതിന്‍െറ ഭാര്യ മമത ചൗധരിയെ ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു.

മമതയുടെ ബന്ധുക്കളുടെ എതിര്‍പ്പ് വകവക്കാതെയാണ് അമിത് വിവാഹം കഴിച്ചത്. ഇതിലുള്ള പ്രതികാരമായാണ് കൊലയെന്ന് കരുതുന്നു. രണ്ടുവര്‍ഷം മുമ്പാണ് മമത ചൗധരിയെ അമിത് നായര്‍ പ്രണയിച്ച് വിവാഹം കഴിച്ചത്. അഞ്ചുമാസം ഗര്‍ഭിണിയായ മമതയെ കാണാന്‍ അച്ഛനും അമ്മയും എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, രാവിലെ ഇവര്‍ക്കൊപ്പം മറ്റുനാലുപേര്‍ കൂടി അമിതിന്‍െറ വീട്ടിലെത്തുകയും കിടപ്പുമുറിയില്‍ കയറി വെടിവക്കുകയുമായിരുന്നു. മമതയെ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ ഇടപെടലിനെതുടര്‍ന്ന് നടന്നില്ല. തുടര്‍ന്ന് തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

30കാരിയായ മമതയുടെ വീടിന് സമീപത്തായിരുന്നു അമിത് താമസിച്ചിരുന്നത്. അവിടെ വെച്ചുള്ള പരിചയം പ്രണയമായി മാറുകയും വിവാഹിതരാകുകയും ചെയ്തു. രാജസ്ഥാനിലെ ജാട്ട് വിഭാഗത്തില്‍ നിന്നുള്ള മമതയുടെ വീട്ടുകാര്‍ വിവാഹത്തെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ എല്ലാ എതിര്‍പ്പുകളും അവഗണിച്ചാണ് അമിത് മമതയെ കല്യാണം കഴിച്ചത്. തുടര്‍ന്ന് ജയ്പൂരില്‍ തന്നെ താമസമാക്കുകയും ചെയ്തു. ഒരു സ്വകാര്യ കമ്പനിയില്‍ സിവില്‍ എഞ്ചിനീയറായിരുന്നു അമിത്. മമത ആറ് മാസം ഗര്‍ഭിണിയാണ് ഇപ്പോള്‍.

ബുധനാഴ്ച മമതയുടെ പിതാവ് ജീവന്‍ റാം ചൗധരിയും മാതാവും ഇരുവരെയും കാണാനെത്തി. വിവാഹത്തിന് ശേഷം ആദ്യമായാണ് അച്ഛനും അമ്മയും മമതയെ കാണാന്‍ വരുന്നത്. അമിത്തിനെ കുറിച്ചെല്ലാം അന്വേഷിച്ച വീട്ടുകാര്‍ തങ്ങളെ സ്വീകരിക്കുമെന്നാണ് മമത കരുതിയത്. അച്ഛനും അമ്മയും ചായ കുടിച്ചുകൊണ്ടിരിക്കെ രണ്ട് ആളുകള്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറിവന്നു. തുടര്‍ന്ന് അമിത്തിന് നേരെ നാല് വട്ടം വെടിവെക്കുകയായിരുന്നു. ഉടന്‍ തന്നെ അമിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴുത്തിലും നെഞ്ചിലും വെടിയേറ്റതിനെ തുടര്‍ന്ന് രക്തം വാര്‍ന്നൊഴുകിയിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട ജീവന്‍ റാം ചൗധരിക്കും ഭാര്യക്കുമായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

ബലം പ്രയോഗിച്ച് മമതയെ പിടിച്ചുകൊണ്ടുപോകാനാണ് വീട്ടുകാര്‍ എത്തിയത്. എന്നാല്‍ മമത എതിര്‍ത്തതോടെയാണ് അമിത്തിനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ജയ്പുര്‍ ഹീരാപുര ജഗദംബ നഗര്‍ രമാദേവിയുടെയും പരേതനായ സോമന്‍ പിള്ളയുടെയും മകനാണ് അമിത്. സഹോദരി സ്മിത.

തെലങ്കാനയില്‍ അടുത്തിടെ സമാനമായ ഒരു സംഭവം നടന്നിരുന്നു. ഒരു യുവതി മരിക്കുകയും ഭര്‍ത്താവിനെ കാണാതാകുകയും ചെയ്തിരുന്നു. തുമ്മല സ്വാതി(20) എന്ന യുവതി അംബോജി നരേഷ് എന്നയാളെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം ചെയ്തിരുന്നു. ജാതിയുടെ പേരിലായിരുന്നു വീട്ടുകാര്‍ക്ക് എതിര്‍പ്പ്. മുംബൈയില്‍ താമസിക്കുകയായിരുന്ന ദമ്പതികളെ തങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് വീട്ടുകാര്‍ വിളിച്ചുവരുത്തി. മെയ് 2ന് ബോംഗിറിലെ വീട്ടിലെത്തിയ സ്വാതിയെ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിച്ചുകൊണ്ടുപോയി. ഭര്‍ത്താവിനെ പിന്നീട് കാണാതായി. തുടര്‍ന്ന് ടോയ്‌ലെറ്റ് ക്ലീനിംഗ് ഫഌയിഡ് കഴിച്ച് സ്വാതി ആത്മഹത്യക്ക് ശ്രമിച്ചു. എന്നാല്‍ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി. പക്ഷെ അതേദിവസം തന്നെ സ്വാതി തൂങ്ങിമരിക്കുകയായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top